സ്വന്തം അധികാരം സംരക്ഷിക്കാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനം എത്രത്തോളം തരംതാഴുമെന്ന് കോൺഗ്രസ് തെളിയിച്ച, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നെറികെട്ട രാഷ്ട്രീയ നീക്കമായിരുന്നു അടിയന്തരാവസ്ഥ.
ഭരണഘടനാ മൂല്യങ്ങളെ കശാപ്പ് ചെയ്തുകൊണ്ടുള്ള കോൺഗ്രസ് പാർട്ടിയുടെ യഥാർത്ഥ ഏകാധിപത്യ മുഖമാണ് അടിയന്തരാവസ്ഥയിലൂടെ ലോകം കണ്ടത്.
അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കും മുന്നിൽ പതറാതെ ജനാധിപത്യം വീണ്ടെടുക്കാൻ പോരാടിയ ധീര നായകരെ നമുക്ക് ഈ ദിനത്തിൽ നന്ദിയോടെ സ്മരിക്കാം.
'ഭരണഘടനാ ഹത്യാദിന'മായി ആചരിക്കുന്ന ഈ ദിനത്തെ പൗരധർമ്മവും ഭരണഘടനയും മുറുകെ പിടിക്കാൻ പ്രചോദനം പകരുന്ന ഒന്നായി നമുക്ക് മാറ്റാം.'
#SamvidhanHatyaDiwas
അധികാരക്കൊതി മൂത്ത ഇന്ദിരാ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും ചേർന്ന് രാജ്യത്തിൻ്റെ ജനാധിപത്യത്തെ കശാപ്പു ചെയ്ത അടിയന്തരാവസ്ഥയ്ക്ക് 51 വർഷം.
കോൺഗ്രസ് പാർട്ടിയുടെ യഥാർത്ഥമുഖം രാജ്യം കണ്ടത് അടിയന്തരാവസ്ഥയിലൂടെയാണ്.
അധികാരം നഷ്ടപ്പെടാതിരിക്കാൻ കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് അടിയന്തരാവസ്ഥ.
ജനാധിപത്യ സംരക്ഷണത്തിനായി പോരാടിയ ധീരരെ സ്മരിക്കാം. ആ ഇരുണ്ട കാലത്തെ നമുക്ക് മറക്കാതിരിക്കാം.
#SamvidhanHatyaDiwas
❌ ഒരു വശത്ത് 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ ആഭ്യന്തര വകുപ്പ് വലിയ പ്രചാരണം നടത്തുന്നു. ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ചാണ് ഈ വലിയ പ്രചാരണം. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും അടക്കം പങ്കാളികളാക്കിക്കൊണ്ടുള്ള വലിയൊരു ബോധവൽക്കരണ പരിപാടിയാണ് ആ പ്രചാരണത്തിന്റെ മുഖ്യ അജണ്ട.
❌ ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തിലുള്ള ഇളവുകൾ നൽകിക്കൊണ്ട് മദ്യവിപണിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന സർക്കാർ പ്രോത്സാഹനം നൽകുന്നത്, അത്തരം മദ്യത്തിന്റെ ഉപയോഗം തെറ്റല്ല എന്നൊരു തെറ്റായ സനേഷ്മാണ് സമൂഹത്തിന് നൽകുന്നത്.
❌ 0.5 മുതൽ 10 ശതമാനം വരെ വീര്യമുള്ള 'റെഡി ടു ഡ്രിങ്ക്' എന്ന ഇനത്തിന്റെ നികുതിയിൽ കുറവ് വരുത്തിയിരിക്കുന്നു. അതേപോലെ തന്നെ 10 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ളവയുടെ നികുതി 175 ശതമാനമായി കുറച്ചിരിക്കുകയാണ്. കേരളത്തിൽ നാളിതുവരെ ഒരു പൊതു സ്ലാബിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നത്; അതായത് 251 ശതമാനം നികുതിയാണ് മദ്യത്തിന് ഏർപ്പെടുത്തിയിരുന്നത്. അവിടെയാണ് ഈ മാറ്റം വരുത്തിക്കൊണ്ട് വളരെ അപകടകരമായ ഒരു സന്ദേശം കേരള സമൂഹത്തിന് നൽകുന്നത്. അതുകൊണ്ടുതന്നെ ഈ തീരുമാനം ഗവൺമെന്റ് അടിയന്തരമായി പിൻവലിക്കണമെന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്.
ശ്രീ @GopakumarBB, MLA
ബിജെപി നിയമസഭാ കക്ഷി നേതാവ്
#RandallaOnnanu
#APAKADAMPolitics
Any legislator who says "I don't understand technology" and stops there is not being humble — they are being negligent. Curiosity is a legislative duty.
That was my message to fellow legislators at the e-Niyamasabha orientation programme in the Keralam Assembly.
We have moved from digitisation to digitalisation, and now to intelligent governance. AI and data-driven systems are reshaping policymaking, governance and public service.
As legislators, understanding and leveraging these technologies is no longer a choice. It is our legislative duty.
A #VikasitaKeralam can only be built through technology-driven, transparent, and citizen-centric governance.
#DigitalIndia #PoliticsOfPerformance #IthanuMattam
❌ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് അവതരിപ്പിച്ച ബജറ്റിൽ ഒരിടത്തും വിസ്മയങ്ങൾ കാണാൻ സാധിക്കുന്നില്ല.
⚠️ വി ഡി സതീശൻ അവതരിപ്പിച്ചത് ശൂന്യമായ ബജറ്റാണ്.
❌ ഇനി മലയാളികൾക്ക് ഈ യുഡിഎഫ് സർക്കാരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
❌വാഗ്ദാനങ്ങൾ വെറും വഞ്ചനയാണെന്ന് ഈ ബജറ്റ് ബോധ്യപ്പെടുത്തുന്നു.
❌ യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടി വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി.
-ശ്രീ പി കെ കൃഷ്ണദാസ്
#CongressBetraysKeralam
തിരുപ്പതി മാതൃകയിൽ തിരുവല്ലം ക്ഷേത്രവും ദേശീയ തീർത്ഥാടന കേന്ദ്രമായി നവീകരിക്കുന്നു.
നേമം എംഎൽഎ ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ സജീവ ഇടപെടലിലൂടെ വിശ്വാസികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ വികസന പദ്ധതിയെ ബിജെപി സ്വാഗതം ചെയ്യുന്നു.
#VikasitaNemom#VikasitaKeralam
‼️ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കോ കടക്കെണിക്കോ പരിഹാരം കാണാൻ ഈ ബജറ്റിന് സാധിച്ചിട്ടില്ല.
‼️ വികസനത്തിനായുള്ള വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടെങ്കിലും അവ നടപ്പിലാക്കാൻ ആവശ്യമായ പണം വകയിരുത്തിയിട്ടില്ല.
‼️ കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ലാത്ത ഈ ബജറ്റ് വെറും വാചകക്കസർത്തുകൾ മാത്രമാണ്.
‼️ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത എൽഡിഎഫും അതേ നയം പിൻതുടരുന്ന യുഡിഎഫും രണ്ടല്ല ഒന്നാണ്.
ശ്രീ കെ സുരേന്ദ്രൻ
#CongressBetraysKeralam
#RandallaOnnanu
ഈ ബജറ്റിലുള്ളത് വാഗ്ദാനങ്ങളല്ല വഞ്ചനയാണ്.
വിസ്മയിപ്പിക്കുകയല്ല മറിച്ച് മുൻപ് പറഞ്ഞതെല്ലാം വിസ്മരിക്കുകയാണ് സതീശൻ സർക്കാർ ഈ ബജറ്റിൽ.
-ശ്രീ പി കെ കൃഷ്ണദാസ്
#CongressBetraysKeralam
Respectful tributes to Mahatma Ayyankali on his Smriti Diwas🙏
A towering social reformer and one of Keralam's greatest sons, Mahatma Ayyankali dedicated his life to fighting injustice and securing education, dignity, and opportunity for the marginalised.
His courageous struggle for equality and social empowerment continues to inspire generations and reminds us that true progress is possible only when every citizen has the opportunity to succeed 🙏
ഇന്ന് ഇന്ത്യയുടെ യുവശക്തിയും സ്റ്റാർട്ടപ്പുകളും സാങ്കേതികരംഗത്തെ കുതിപ്പും ലോകം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയങ്ങളാണ്. ഭാരതത്തിന്റെ കഴിവിനെപ്പറ്റി അഭിമാനത്തോടെയും ബഹുമാനത്തോടെയുമാണ് ഇന്ന് ലോകം സംസാരിക്കുന്നത്. ആഗോള വേദികളിൽ ഇന്ത്യയുടെ വളർച്ച വലിയ മാതൃകയാകുമ്പോൾ, കേരളത്തിന്റെ അവസ്ഥ ഇതിന് തികച്ചും വിപരീതമാണ്.
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്; സാമ്പത്തിക സ്ഥിതിയാകട്ടെ അങ്ങേയറ്റം ദുർബലവും. രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ നേരിടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. ഏത് ആശയധാര പിന്തുടർന്നാലും ഏത് രാഷ്ട്രീയ തത്ത്വശാസ്ത്രം പ്രസംഗിച്ചാലും, ശക്തമായ സാമ്പത്തിക അടിത്തറയില്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഒരു സർക്കാരിനും സാധിക്കില്ല. അതാണ് അടിസ്ഥാനപരമായ യാഥാർത്ഥ്യം.
തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് മേൽ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ചവർ, ഇന്ന് സംസ്ഥാനത്തിന്റെ മോശം ധനകാര്യ സ്ഥിതിയെക്കുറിച്ചാണ് വാചാലരാകുന്നത്. എന്നാൽ ഈ സാമ്പത്തിക പ്രതിസന്ധി ഇന്നലെ പെട്ടെന്ന് ഉണ്ടായതല്ല. ഇത് നേരത്തെ തന്നെ അറിയാമായിരുന്നിട്ടും യാഥാർത്ഥ്യബോധമില്ലാത്ത ഇത്തരം വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകിയത് എന്തിനായിരുന്നു?
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പൊള്ളയായ വാഗ്ദാനങ്ങളല്ല, മറിച്ച് തൊഴിലും നിക്ഷേപവും വികസനവും ഉറപ്പാക്കുന്ന ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളത്തിന് ഇന്ന് ആവശ്യം. ഇന്ത്യയുടെ പൊതുവായ വളർച്ചയുടെ പാതയിൽ കേരളത്തിനും മുന്നേറണമെങ്കിൽ, സാമ്പത്തിക ഭദ്രതയും വ്യക്തമായ വികസന കാഴ്ചപ്പാടുമുള്ള ഒരു ഭരണം അനിവാര്യമാണ്.
– ശ്രീ രാജീവ് ചന്ദ്രശേഖർ MLA
#APAKADAMPolitics
കൗണ്സിലര് സുഗതൻ്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമുണ്ട്. ഇതിന് മറുപടി നൽകാൻ ഞങ്ങൾക്ക് അറിയാം. അക്കാര്യത്തിൽ ഇവിടുത്തെ ആഭ്യന്തരമന്ത്രിക്കും SHOയ്ക്കും സഖാക്കന്മാർക്കും ഒരു സംശയവും വേണ്ട.
ഞങ്ങൾക്ക് എതിരെ രാഷ്ട്രീയം കളിച്ചാൽ തിരിച്ചും അതുപോലെ കളിക്കാൻ ഞങ്ങൾക്കറിയാം.
ശ്രീ രാജീവ് ചന്ദ്രശേഖർ MLA
❌ വീണാ വിജയനെയും അനുബന്ധ കക്ഷികളെയും തെളിവെടുപ്പ് നടത്താനും സെർച്ച് നടത്താനും ഒക്കെ തയ്യാറായപ്പോൾ, വലിയ തോതിലുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ശക്തി ഉപയോഗിച്ച് അതിനെ തടസ്സപ്പെടുത്താനുള്ള വലിയ നീക്കങ്ങളാണ് നമ്മൾ കണ്ടത്.
❌ കേരളം മുഴുവൻ വളരെ ഓർഗനൈസ്ഡ് ആയിട്ടുള്ള സമരങ്ങൾ നടന്നു. ആ സമരങ്ങളിൽ ഉടനീളം കണ്ടത് യുഡിഎഫ് ഗവൺമെന്റിന്റെ പോലീസിന്റെ നിഷ്ക്രിയത്വമാണ്.
❌ ഒരിടത്തും ആവശ്യത്തിന് ഫോഴ്സിനെ ഉപയോഗിക്കാതെ, ആ സമരങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന രീതിയാണ് നമ്മൾ എല്ലായിടത്തും കണ്ടത്.
❌ അക്രമകാരികളായ ആളുകളെ നീക്കം ചെയ്യാനോ, ഇഡി ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം സംരക്ഷിക്കാനോ അവർ തയ്യാറായില്ല.
❌ അക്രമത്തിന് നേതൃത്വം നൽകിയ ഉന്നതരായ നേതാക്കളെ പാർട്ടി ഓഫീസിൽ കൊണ്ടുപോയി സംരക്ഷിച്ചു, അവർക്ക് രക്ഷാകവചം തീർത്തു. അവസാനം ഏതോ ഒത്തുതീർപ്പ് ഉണ്ടാക്കി കുറച്ചു ആളുകളെ ആദ്യം അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് യുഡിഎഫ് സർക്കാരിന്റെ കള്ളക്കളി വെളിച്ചത്തു വന്നത്.
❌ ഈ കേസിൽ കുറ്റവാളികൾ രക്ഷപ്പെടണം എന്നുള്ള ആഗ്രഹം യുഡിഎഫ് സർക്കാരിനുണ്ടായിരുന്നു. ഈ കേസ് നേരാംവണ്ണം നടക്കണമെന്ന ആഗ്രഹം വി ഡി സതീശൻ സർക്കാരിനില്ല. കാരണം, സർക്കാരിലെ പ്രധാനപ്പെട്ട പല മന്ത്രിമാരും ഈ കരിമണൽ കേസിൽ കൂട്ടുപ്രതികളായിട്ടുള്ള ആളുകളാണ്.
❌ കേസിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തും ഈ പറയുന്ന കമ്പനിക്ക് അനധികൃതമായ സഹായങ്ങൾ കിട്ടിയിട്ടുണ്ട്.
❌ യുഡിഎഫ് സർക്കാരിലെ രണ്ടു മന്ത്രിമാരെക്കുറിച്ച്, പ്രമുഖരായ പല നേതാക്കന്മാരെക്കുറിച്ച് ഈ ഇടപാടിൽ കോടികൾ ലഭിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.
❌ പിണറായി വിജയനും മകൾക്കും എതിരെ നടക്കുന്ന ഈ അന്വേഷണം ശരിയാംവണ്ണം നടന്നാൽ, അവസാനം അത് യുഡിഎഫിലേക്കും എത്തുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഈ കേസിനെ പലതരത്തിൽ പരാജയപ്പെടുത്താൻ അവരും ശ്രമിക്കുന്നത്.
❌ ഈ കേസ് കേരള പോലീസ് ഒഴിഞ്ഞുമാറി, ഒരു കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നുള്ള ആവശ്യമാണ് ഞങ്ങൾ ഉന്നയിക്കുന്നത്.
ശ്രീ കെ സുരേന്ദ്രൻ
#APAKADAMPolitics
"സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഈ ധവളപത്രം നമുക്കുള്ള ഒരു അവസാന മുന്നറിയിപ്പാണ്. സാമ്പത്തിക കെടുകാര്യസ്ഥതയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരുപോലെ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 1.48 ശതമാനമായിരുന്ന വികസന നിക്ഷേപം ഇന്ന് 1.3 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. രാഷ്ട്രീയ നാടകങ്ങളും സോഷ്യൽ മീഡിയ പ്രകടനങ്ങളും കണ്ട് വഞ്ചിതരാകാതെ, രേഖകൾ കൃത്യമായി പഠിച്ച് യാഥാർത്ഥ്യം മനസ്സിലാക്കാൻ ജനങ്ങൾ തയ്യാറാകണം.
യുവാക്കളുടെയും വരുംതലമുറയുടെയും ഭാവി സുരക്ഷിതമാക്കാൻ വികസനത്തിനും നിക്ഷേപത്തിനും മുൻഗണന നൽകുന്ന ഒരു പുതിയ സാമ്പത്തിക തന്ത്രം ചർച്ച ചെയ്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു."
#APAKADAMPolitics
ശബരിമല യുവതി പ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട്, ആചാരസംരക്ഷണം മുൻനിർത്തി പ്രതിഷേധങ്ങളിൽ പങ്കെടുത്ത സാധാരണക്കാരായ വിശ്വാസികൾക്കെതിരെ ചുമത്തിയിട്ടുള്ള മുഴുവൻ കള്ളക്കേസുകളും യുഡിഎഫ് സർക്കാർ അടിയന്തരമായി പിൻവലിക്കണം.
സ്വന്തം വിശ്വാസം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഭക്തജനങ്ങളെ നിയമനടപടികളിലൂടെ ദ്രോഹിക്കുന്ന നിലപാട് സർക്കാർ തിരുത്തണം.
നീതിപൂർവ്വമായ നടപടികൾ സ്വീകരിച്ച് സർക്കാർ വിശ്വാസ സംരക്ഷണം ഉറപ്പാക്കണം.
#APAKADAMPolitics
"സിഎംആർഎൽ കമ്പനിയിൽ നിന്നും അനധികൃതമായി പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്.
മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് അനധികൃത പണമിടപാട് നടന്നത്.
ഇക്കാര്യത്തിലും കൃത്യമായ അന്വേഷണം വേണം."
-ശ്രീ കെ സുരേന്ദ്രൻ
#APAKADAMPolitics
അനിയന്ത്രിതമായ വിലക്കയറ്റം മൂലം കേരളത്തിലെ ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിൽ, വിപണിയിൽ ഫലപ്രദമായി ഇടപെടാനും വില നിയന്ത്രിക്കാനും യുഡിഎഫ് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ അതേ ജനദ്രോഹപരമായ പാതയാണ് യുഡിഎഫും പിൻതുടരുന്നതെങ്കിൽ, സമാനതകളില്ലാത്ത അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകും.
വൻവാഗ്ദാനങ്ങൾ നൽകി ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് കൈവരിച്ചു എന്നവകാശപ്പെടുന്ന യുഡിഎഫ്, അധികാരത്തിലേറിയതിന്റെ ശേഷം സാധാരണക്കാരന്റെ പ്രശ്നങ്ങൾ മനഃപൂർവ്വം കണ്ടില്ല എന്ന് നടിക്കുന്നത് ജനവഞ്ചനയാണ്.
#APAKADAMPolitics
Rahul Gandhi on Bengal:
“The bigger the theft, the bigger the reward” over ex CEO Manoj Agarwal becoming Chief Secretary.
Congress backed Kerala govt now appoints Kerala CEO Rathan Kelkar as Secretary.
Will Rahul Gandhi call this a “reward” too, or is hypocrisy the official Congress position now?
#CongressPolticsOfLies