Master degree, both MSc and MBA. with background in digital marketing since 10 years, passion & activist. great exp in Vonage, tag mobile, Himalaya etc.
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യമുള്ള ഇരിട്ടി താലൂക്കും, ചരിത്രപ്രസിദ്ധമായ തുറമുഖ നഗരമായ തലശ്ശേരിയും, വലിയ വാണിജ്യ സാധ്യതകളുള്ള വടകരയും ഒന്നിപ്പിച്ച് 'തലശ്ശേരി ജില്ല' രൂപീകരിക്കണം. ഉത്തരമലബാറിന്റെ സമഗ്ര പുരോഗതിക്കായി ഈ ജനകീയ ആവശ്യം യാഥാർത്ഥ്യമാക്കണം.
— റമീസ് ചെറുവോട്ട്
കെ.എസ്.ആർ.ടി.സിയിലെ സ്ത്രീ സൗജന്യ യാത്ര സ്വാഗതാർഹമാണെങ്കിലും അത് മലബാറിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ലായ സ്വകാര്യ ബസ് മേഖലയെ തകർക്കരുത്. ലക്ഷക്കണക്കിന് തൊഴിലാളികുടുംബങ്ങളെ വഴിയാധാരമാക്കാതെ, സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.
#കെഎസ്ആർടിസി#സ്വകാര്യബസ്
നികുതി വരുമാനം വർദ്ധിപ്പിക്കുക എന്ന താൽക്കാലിക ലാഭത്തേക്കാൾ സർക്കാർ പ്രാധാന്യം നൽകേണ്ടത് പൊതുജനങ്ങളുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷിതത്വത്തിനുമാണ്. മദ്യത്തെ ആശ്രയിക്കുന്നതിന് പകരം മറ്റ് ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ഭരണകൂടം ചെയ്യേണ്ടത്.
-റമീസ് ചെറുവോട്ട്
നല്ല കാലത്ത് ഈ നാടിന്റെ പുരോഗതിക്കായി ചോര നീരാക്കിയ മനുഷ്യരെ കേവലം രണ്ടായിരം രൂപയുടെ സാമൂഹ്യ പെൻഷനിൽ ഒതുക്കി തീർക്കുന്നത് ക്രൂരതയാണ്. ഈ തുച്ഛമായ തുക കൊണ്ട് ഒരു മാസത്തെ മരുന്നിന് പോലും തികയില്ലെന്നറിഞ്ഞിട്ടും, ഈ വ്യവസ്ഥിതി തിരുത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകുന്നില്ല.
പി എം ശ്രീ പദ്ധതിയിൽ സർക്കാരിന്റെ ഒളിച്ചുകളി നിലപാടില്ലാത്ത നടപടിയാണ്. നടപ്പാക്കാൻ താല്പര്യമുണ്ടെങ്കിൽ അത് തുറന്നു പറയാൻ മടിക്കുന്നത് എന്തിനാണ്? ജനങ്ങൾക്ക് വ്യക്തത വേണം.
#PMSHRI#KeralaGovernment#PoliticalStance#Transparency
ഫ്രാൻസിൽ US പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി മോദി മൂന്ന് ഇന്ത്യക്കാരെ കൊലപ്പെടുത്തിയതിൽ രാജ്യത്തിന്റെ പ്രതിഷേധവും രോഷവും അറിയിക്കണം. ഇനിയെങ്കിലും ധൈര്യം കാണിക്കണം.
-അരവിന്ദ് കെജ്രിവാൾ
സ്ത്രീകൾക്ക് മുൻഗണന നൽകുന്നതും അവരെ സാമ്പത്തികമായി ഉയർത്തിക്കൊണ്ടുവരുന്നതുമായ പദ്ധതികൾ സ്വാഗതാർഹമാണ്. എന്നാൽ പുരുഷസമൂഹത്തെ ഒന്നടങ്കം മോശക്കാരാക്കി ചിത്രീകരിക്കേണ്ടതില്ല. ഭരണാധികാരികളിൽ നിന്ന് ഉണ്ടാകുന്ന ഇത്തരം വിവേചനപരമായ പരാമർശങ്ങൾ തിരുത്തപ്പെടേണ്ടതുണ്ട്.
Congratulations to the women of Kerala. It is heartening to see our work in Delhi and Punjab inspiring other state governments to launch such impactful welfare schemes.
When we first launched this initiative in Delhi, we observed its immense potential. Women could seek work anywhere without the burden of commuting costs. Female students could pursue education without financial anxiety.
സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക തെളിവുകളും ഫയലുകളും പ്രതിഭാഗത്തിന് അനുകൂലമായ രീതിയിൽ പരിശോധിക്കാനും കേസ് ദുർബലപ്പെടുത്താനും കേസ് ഒതുക്കിതീർക്കാനുള്ള വലിയൊരു തിരക്കഥയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
#AntiCorruption#GoldSmugglingCase#Transparency#rcheruvote
ED पार्टी आज फिर पंजाब के हिंदू व्यापारियों पर ED की रेड कर रही है। ED पार्टी पंजाब के छोटे छोटे हिंदू व्यापारियों को तंग कर रही है।
मेरी सभी व्यापारियों से अपील है - घबराने की कोई बात नहीं है, पूरा पंजाब और पंजाब सरकार आपके साथ है, हम सब मिलकर ED पार्टी का मुकाबला करेंगे।
വടക്കൻ മേഖലയിൽ കൂടുതൽ ഓർഡിനറി ബസുകൾ അനുവദിക്കുകയോ സ്വകാര്യ ബസുകളെക്കൂടി ഈ പദ്ധതിയിൽ പങ്കാളികളാക്കുകയോ ചെയ്യാതെ മലബാറിലെ സ്ത്രീകൾക്ക് ഇതിന്റെ പൂർണ്ണ പ്രയോജനം ഉറപ്പാക്കാൻ സാധിക്കില്ല.
-റമീസ് ചെറുവോട്ട്
കണ്ണൂർ വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോൾ' എന്നത് കേവലം ഒരു സാങ്കേതിക അനുമതിയല്ല, മലബാറിലെ ജനങ്ങളുടെ അവകാശമാണ്. വിമാനത്താവളം കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി @vdsatheesan ഈ വിഷയത്തിൽ മുൻകൈയെടുടുക്കുമെന്ന് മലബാർ ജനത പ്രത്യാശിക്കുന്നു
- റമീസ് ചെറുവോട്ട്
പേപ്പർ ചോർച്ച കോടികളുടെ ബിസിനസ്സാണ്. വലിയ സ്വാധീനമുള്ള വ്യക്തികളാണ് ഇതിന് പിന്നിൽ.
യുവാക്കൾ ശബ്ദം ഉയർത്താത്തിടത്തോളം കാലം, തെരുവിലിറങ്ങി സർക്കാരിനെക്കൊണ്ട് നടപടി എടുക്കാൻ നിർബന്ധിതരാക്കാത്തിടത്തോളം ഈ വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകില്ല.
-അരവിന്ദ് കെജ്രിവാൾ