വി ഡി കഴിഞ്ഞാൽ ചെന്നിത്തല തന്നെയാണ്..
ഒരാഴ്ച പിന്നിട്ട സർക്കാറിനെ വിലയിരുത്തുമ്പോൾ വി ഡിക്ക് ശേഷം ഏറ്റവും മികച്ച പെർഫോമൻസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേത് തന്നെയാണ്..
വിഷ സർപ്പങ്ങളെ കൂട്ടിലടക്കാൻ തുടങ്ങിയിട്ടുണ്ട്..
അന്യായം പ്രവർത്തിച്ചവർ ഭയചകിതരായിട്ടുണ്ട്..
ഡ്രഗ് മാഫിയകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്..
പത്ത് വർഷത്തിന് ശേഷം കേരളത്തിലെ പോലീസിനെ നിയന്ത്രിക്കാൻ ഒരാൾ ഉണ്ട് എന്ന പ്രതീതി പൊതു സമൂഹത്തിന് ഫീൽ ചെയ്തിട്ടുണ്ട്..
അനുഭവങ്ങൾ തേച്ച് മിനുക്കിയ മനുഷ്യനാണയാൾ..
ഇനി പരാജയപ്പെടാൻ സാധ്യത കുറവാണ്..
വെള്ളത്തിന് തീ പിടിപ്പിക്കുന്ന , ഭക്ഷണത്തിൽ പോലും വിഷം കലർത്തുന്ന സംഘി വർഗ്ഗീയവാദികളെ കൂടെ നിലക്ക് നിർത്താൻ അങ്ങേക്ക് സാധിക്കട്ടെ..
എന്നാൽ മതേതര കേരളം അങ്ങയോട് എന്നും കടപ്പെട്ടിരിക്കും.. @chennithala
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കല്ലട ബസ് തകരാറിലായതിനെ തുടർന്ന് പുലർച്ചെ 4:30-ഓടെ തമിഴ്നാട്ടിലെ ഈറോഡിന് സമീപം നിരവധി യാത്രക്കാരാണ് വഴിയിൽ കുടുങ്ങിയത്. പാരിപ്പള്ളി സ്വദേശിയായ സജീവനും കുടുംബവും ഉൾപ്പെടെയുള്ള യാത്രക്കാർ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച നിമിഷം.
എന്നാൽ, ഒട്ടും വൈകാതെ തന്നെ സജീവൻ കേരള ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയെ ഫോണിൽ ബന്ധപ്പെടുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. പുലർച്ചെയെന്നോ അർധരാത്രി എന്ന നോക്കാതെ ഉടനടി ഇടപെട്ട മന്ത്രി, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകി.
അപരിചിതമായ സ്ഥലത്ത് രാത്രിയിൽ പെട്ടുപോയ യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ കേരള പോലീസിന്റെ അടിയന്തര സഹായം ലഭ്യമാക്കി.
യാത്രക്കാർക്ക് ബാംഗ്ലൂരിലേക്ക് തുടർന്നുള്ള യാത്ര സാധ്യമാക്കാൻ പകരം ഒരു ടൂറിസ്റ്റ് ബസ് ഉടനടി ഏർപ്പാടാക്കി നൽകി.
കേരളത്തിലെ സാധാരണക്കാരായ ഓരോ മനുഷ്യനും ഏത് ആപത്ഘട്ടത്തിലും നേരിട്ട് ബന്ധപ്പെടാനും, അവരുടെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്താനും സാധിക്കുന്ന ഒരു യഥാർത്ഥ ജനകീയ മന്ത്രിയായി ശ്രീ. രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഓഫീസും മാറിക്കഴിഞ്ഞു.
വഴിയിൽ വെളിച്ചമായി മാറിയ പ്രിയപ്പെട്ട രമേശ് ജിക്ക് എല്ലാ യാത്രക്കാരുടെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദി!
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. ജനകീയ കരുത്തിൽ, നീതിയും സുരക്ഷയും മുൻനിർത്തി, ഒരു നവകേരളത്തിനായി നമുക്ക് ഒന്നിച്ച് മുന്നേറാം.
#HomeMinister#KeralaGovernment #NewKerala#udfkerala