സത്യം തിരിച്ചറിയാൻ ബുദ്ധി മാത്രം മതിയാകില്ല. അഹങ്കാരം നിറഞ്ഞ ഹൃദയം സത്യം അംഗീകരിക്കാൻ തയ്യാറാകണമെന്നില്ല. ചിലപ്പോൾ മനുഷ്യൻ സത്യം അറിയാത്തതുകൊണ്ടല്ല, സ്വന്തം അധികാരവും സ്ഥാനവും നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാണ് അതിനെ നിഷേധിക്കുന്നത്..!
ചില മനുഷ്യർ ജീവിതത്തിൽ നിന്ന് അകന്നുപോയാലും ഹൃദയത്തിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. ചില സ്നേഹങ്ങൾ അവസാനിക്കുന്നില്ല, അവ വെറുമൊരു കാത്തിരിപ്പായി മാറുന്നു…!
പ്രണയത്തിൽ സ്ത്രീക്കും പുരുഷനും ഒരുപോലെ സ്ന��ഹവും പരിഗണനയും സുരക്ഷിതത്വവും ആവശ്യമാണ്. ഒരാൾക്ക് മാത്രം കരുത്തനാകേണ്ടതില്ലാത്ത, രണ്ടുപേർക്കും മനസ്സ് തുറന്ന് പറയാനും പരസ്പരം താങ്ങാകാനും കഴിയുന്ന ബന്ധത്തിലാണ് യഥാർത്ഥ പ്രണയം പൂർത്തിയാകുന്നത്..!
വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. അവ മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും നയിക്കാം. അതുകൊണ്ട് വാക്കുകളിലും ചിന്തകളിലും പ്രവൃത്തികളിലും സത്യസന്ധത പുലർത്തണം..!
ഒരു സ്ത്രീയെ യഥാർത്ഥത്തിൽ സ്നേഹിക്കുക എന്നത് അവളുടെ ശരീരത്തെ ആഗ്രഹിക്കുന്നതിലല്ല,അവളുടെ മനസ്സിനെയും സ്വപ്നങ്ങളെയും വികാരങ്ങളെയും സ്വാതന്ത്ര്യത്തെയും ഒരുപോലെ മനസ്സിലാക്കി ചേർത്തുനിർത്തുന്നതിലാണ്. .! ❤️
ഒരുനാൾ നിന്നെ നേരിൽ കാണാനും എന്റെ നെഞ്ചോട് ചേർത്തുപിടിക്കാനും, പിന്നെ ഒരിക്കലും അകലേണ്ടിവരാതിരിക്കാനും കഴിയുന്ന ആ മന���ഹരമായ നിമിഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്..!