ഇയർ ഔട്ട് വിഷയവുമായി ബന്ധപ്പെട്ട് സാങ്കേതിക സർവ്വകലാശാല അധികൃതരുമായി എസ്.എഫ്.ഐ ടെക്നോസ് ഭാരവാഹികൾ ചർച്ച നടത്തി. മതിയായ സപ്പ്ളിമെന്ററി അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകണമെന്നും, അല്ലാത്തപക്ഷം ഒരു കാരണവശാലും ഇയർ ഔട്ട് നടപ്പിലാക്കരുതെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു.
Last date for submitting application for course duration extension (for https://t.co/fAZ6Ww0BFd 2015 and 2016 admission) has been extended up to 15.09.2022.
S4 ANALOG CIRCUITS (ECT202) പരീക്ഷ സംബന്ധിച്ച് വ്യാപകമായ പരാതികൾ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉയർന്നുവന്നതിനെതുടർന്ന് ഈ വിഷയം ഗൗരവമായി പരിഗണിച്ചുകൊണ്ട് പ്രസ്തുത ചോദ്യപേപ്പറിന്റെ മൂല്യനിർണയത്തിൽ വിദ്യാർത്ഥി അനുകൂല മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
മുടങ്ങിക്കിടക്കുന്ന പരീക്ഷകള്‍ കൂടുതല്‍ താമസിക്കാതെ നടത്താനുള്ള ഉദ്യമങ്ങളുടെ ഭാഗമായി ഇന്നലെ APJ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ ബഹുമാനപ്പെട്ട വൈസ് ചാന്‍സലര്‍ രാജശ്രീ എം എസ്സും ആയി കൂടിക്കാഴ്ച നടത്തി.
എഞ്ചിനീയറിംഗ് സ്പോട്ട് അഡ്മിഷൻ പെനാൽറ്റി വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എസ്.എഫ്.ഐ.
എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം സമർപ്പിച്ചു.
എഞ്ചിനീയറിംഗ് സ്പോട്ട് അഡ്മിഷൻ ലഭിച്ചതിന് ശേഷം കോളേജ് ട്രാൻസ്ഫർ ചെയ്ത വിദ്യാർഥികളിൽ നിന്നും പെനാൽറ്റി എന്ന നിലയിൽ ഈടാക്കിയ തുക വിദ്യാർഥികൾക്ക് ഉടൻ തിരികെ നൽകുക - എസ്.എഫ്.ഐ
കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് വിദ്യാർത്ഥി സൂരജ് കൃഷ്ണ നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണ്. കോവിഡ് മൂലം കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് ദുഃഖകരമായ വാർത്ത നമ്മെ തേടിയെത്തിയത്.
വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ നേരിടുന്ന പ്രശ്നങ്ങൾ ടെക്നോസ് സർവ്വേ റിപ്പോർട്ടിലൂടെ യൂണിവേഴ്സിറ്റിയെ നേരത്തെ അറിയിച്ചിരുന്നു. സ്റ്റാൻഡിംഗ് കമ്മറ്റി വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യാം എന്ന ഉറപ്പും യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് ടെക്നോസിന് ലഭിച്ചിരുന്നു.