ആർത്തലച്ച് പെയ്യുന്ന
മഴത്തുള്ളികൾ,
കവിൾ തടങ്ങളിൽ
പെയ്തു പൊട്ടിച്ചിതറിയപ്പോൾ,
ആർത്തട്ടഹസിക്കുവാനാകാത്ത
വാക്കുകൾ ഹൃദയത്തിൽ
വിങ്ങിപ്പൊട്ടുന്നു,
പെയ്തൊഴിയുവാനാകാത്ത
കണ്ണുനീർ, മഴത്തുള്ളിയാൽ നിറഞ്ഞൊഴുകുന്നു.
അത് കണ്ടവർ പറഞ്ഞു..
മഴ നനഞ്ഞിരിക്കുന്നു,
ആകെ നനഞ്ഞിരിക്കുന്നു...!
ഞാനില്ലായ്മയെ നീയോ,
നീയില്ലായ്മയെ ഞാനോ ഒരിക്കലും ചോദിക്കപ്പെട്ടിരുന്നില്ല..
എന്റെ മൗനത്തിൽ നീയും നിന്റെ മൗനത്തിൽ ഞാനും വാചാലരായിരുന്നു...
നമുക്കിടയിലെ മൗനങ്ങളിൽ നാമൊരുമിച്ചു കണ്ട കിനാവുകളാൽ നിലാവ് പടർത്തപ്പെടുന്നു...!
ഓരോ മൗനവും ഓരോ വാല്മീകങ്ങളായിരുന്നു..
തണു��്തുറഞ്ഞു പോയ ആഗ്രഹങ്ങളുടെ,
എന്തിനോ വേണ്ടി മാറ്റി വയ്ക്കപ്പെട്ട നിമിഷങ്ങളുടെ,
പൂർത്തിയാകാതെ പോയ കാഴ്ചകളുടെ രസചരടുകൾ പോലെ...
ഇന്നിതാ എല്ലാം കനത്ത മൗനത്തിൽ
അഭയം തേടുന്നു...
✍️𝚂𝚑𝚊𝚏𝚎𝚎𝚚𝚞𝚎 𝙼𝚊𝚗𝚗𝚊𝚛𝚔𝚔𝚊𝚍
1..
നമ്മൾ വീണ്ടും ഒന്നായത് പോലെ തോന്നുന്നു..
ഏറെ നാളുകൾക്ക് മുൻപ് നീ എവിടെയോ എനിക്ക് നഷ്��പ്പെട്ടിരുന്നു..
പക്ഷേ എന്നും ഞാൻ ഓർക്കാറുണ്ടായിരുന്നു..
നിന്റെ മൗനം എന്റെ കണ്ണുനീരിനാൽ എന്നെ തഴുകുന്ന നിമിഷങ്ങളിൽ നിന്നോട് പരിഭവം പറഞ്ഞിരുന്നു..
മൗനമായ്..
ഒരു മനുഷ്യന്റെ (സ്ത്രീ /പുരുഷൻ )
ശാപമാണ് ജീവിതത്തിന്റെ നാശം എന്ന് ചിന്തിക്കുന്ന ആത്മക്കളാണ് നമുക്ക് ച���റ്റും എന്നുള്ളതാണ്
പ്രബുദ്ധ കേരളത്തിന്റെ
പരാജയം..!
എന്റെ സാന്നിധ്യം കൊണ്ട്
നീയൊഴുക്കിയ കണ്ണുനീർത്തുള്ളികൾ എന്തിനായിരുന്നു..?
അർത്ഥം തേടുവാൻ സമയമില്ലെനിക്ക്..!
അർത്ഥമറിയാത്ത വാക്കുകൾ കൊണ്ട് മൗനം സമ്മാനിക്കുമ്പോൾ
മൗനത്തിനുത്തരം തേടുന്നു ഞാനിന്നും...
@voiceofhello വായിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്..
എനിക്ക് പ്രിയപ്പ���ട്ടവരോടെല്ലാം ഈ പുസ്തകം വായിച്ച് അഭിപ്രായം പറയുവാൻ പറയുകയും ചെയ്തിരുന്നു..
വായിച്ചറിഞ്ഞ വ്യക്തികളുടെ വാക്കുകളിലൂടെ സഞ്ചരിക്കുമ്പോൾ ആ അക്ഷരങ്ങളുടെ ആഴം
മനോഹരം..
കാത്തിരിക്കുന്നു..
Ram/co ആനന്ദി ക്കായ്
ഇന്ന് ഏപ്രിൽ ഒന്ന്....
നമ്മുടെ ആനന്ദങ്ങൾക്ക് വേണ്ടി
നമ്മെ സ്നേഹിക്കുന്നവരെ,
സങ്കോചത്തിൻ ആശങ്കകളിൽ
ആനന്ദം കണ്ടെത്താതിരിക്കുവാൻ ശ്രമിക്കുക..
നമ്മെ സ്നേഹിക്കുന്ന
ആത്മാവിന്റെ കണ്ണുനീർ
തുള്ളികൾക്ക് ക്ഷോഭം ഏറെയാണ്..
സത്യത്തിൽ എന്തായിരുന്നു
നിന്റെ സന്തോഷമെന്നത്
നീ ആലോചിച്ചിട്ടുണ്ടോ.
ആ സന്തോഷം ഓരോർമ്മകളായി
ഇന്നും നിന്റെ ഹൃദയത്തിൽ
സൂക്ഷിച്ചിട്ടില്ലേ..?
ആ ഓർമ്മകൾ ഒരു സ്വപ്നമായി ഇന്നും നിന്നെ വേട്ടയാടപ്പെടുന്നില്ലേ..?
എങ്കിലും വിധിയുടെ നാമത്തിൽ
നാം ഇന്നും പുഞ്ചിരിക്കുന്നു..
അലസമായി..
ആനന്തമായി.