ലൗ ജിഹാദ് എന്ന ഭീഷണിയെക്കുറിച്ച് മലയാളത്തിലെ ആദ്യ റിപ്പോർട്ടിന് 27 വയസ് . 1998 ലാണ് കേരള കൗമുദിയിൽ സൂപ്പർ ലീഡ് സ്റ്റോറിയായി ഇതു പ്രസിദ്ധീകരിക്കുന്നത്. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നു കിട്ടിയ ഇൻ പ���ട്ടുകൾ ആധാരമാക്കി എഴുതിയ വാർത്ത. ലൗ ജിഹാദ് എന്നതിനു പകരം റോമിയോ ജിഹാദ് എന്നാണ് ഞാനന്ന് എഴുതിയത്. പിന്നെയും നാലഞ്ചു വർഷങ്ങൾ കഴിഞ്ഞാണ് പത്തനംതിട്ട കതോലിക്കേറ്റ് കോളജിലെ മതം മാറ്റം ലക്ഷ്യമാക്കിയുള്ള പ്രണയച്ചതി വാർത്തയാകുന്നത്. ലൗ ജിഹാദ് എന്ന് പേരും വന്നു. അന്നു പുറത്തു വന്ന അതേ കാര്യങ്ങളാണ് 1998 ഒക്ടോബറിലെ എൻ്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് കേരള കൗമുദിയിലും കലാകൗമുദി���ിലും തുടരെ റിപ്പോർട്ടുകൾ എഴുതി. കലാകൗമുദി വാരിക കൂട്ടത്തോടെ വാങ്ങി നശിപ്പിച്ച സംഭവങ്ങളും ഉണ്ടായി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എന്നെ വിളിച്ചു വരുത്തി , "ഇനി ടു വീലറിൽ സഞ്ചരിക്കരുത്" എന്നു നിർദ്ദേശിച്ചതും ഓർമ്മ വരുന്നു. ലൗ ജിഹാദ് വിവാദം ഇന്ന് രാജ്യം മുഴുവൻ തീപാറുന്ന സത്യമായി നിലനിൽക്കുന്നു