നമുക്ക് അറിയാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സത്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ. ഇന്ന് സത്യമെന്ന് കരുതുന്ന ഒരു കാര്യം, നാളെ പുതിയ തെളിവുകളോ അറിവുകളോ ലഭിക്കുമ്പോൾ മാറാം.
അറിയേണ്ടത് അറിയുന്ന അറിവുള്ളവർ പൊതുവേ വിനയാന്വിതരാണ്...
അറിവ് തേടുക എന്നത് ഒരു ജീവിതചര്യയായി മാറുമ്പോൾ അറിവിന്റെ മഹാസാഗരത്തിൽ എന്ത്മാത്രം അറിയാനിരിക്കുന്നു എന്ന് നാം തിരിച്ചറിയും.. അതുകൊണ്ടാണ് അറിവുള്ള മനുഷ്യർ പൊതുവെ വിനയാന്വിതരാകുന്നത്.
സ്വന്തം വീടിന് അറമ്പി അക്ഷരത്തിൽ അറമ്പി ഭാഷയിലുള്ള പേര് അലങ്കാരമായി പതിച്ചു വെക്കുന്ന വീടുകളും ഈ മലയാള കരയിൽ ഉണ്ട്. അല്പന് അർത്ഥം കിട്ടിയാൽ ഇങ്ങിനെയുള്ള അസംബന്ധങ്ങൾ ഒക്കെ സംഭവിക്കും...
തികച്ചും സത്യസന്ധമായ ഒരു തമാശ പറയട്ടെ!
പഠിച്ചത് കൊണ്ടോ അറിഞ്ഞത് കൊണ്ടോ ബോധ്യപെട്ടത് കൊണ്ടോ അല്ല ജനങ്ങൾ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നത്. ഒന്നും തിരിയാത്ത തിരിച്ചറിയാത്ത പ്രായത്തിലാണ് അനുകരണ ശീലത്തിലൂടെ ജനം മതജീവിയായി പരിണമിക്കുന്നത്...
എന്റെ പരിചിതരിൽ ചിലരൊക്കെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധികളും വർഗ്ഗീയത കലശലായി തീണ്ടിയവരുമാണ്. ഔചിത്യമില്ലാത്ത അവരുടെ വിവരംകെട്ട ജല്പനങ്ങൾക്ക് മറുവാക്ക് പറയുന്നത് ഫലശൂന്യമാണ്..
അപരനെ ശത്രുപക്ഷത്ത് നീർത്തുകയും അപരനിൽ മാത്രം കുറ്റംകാണുകയും ചെയ്യുന്ന അധമ സംസ്കാരമാണ് വർഗ്ഗീയത. തന്റെ വിശ്വാസവും ജീവിതവും പുണ്യമാണെന്നും അപരന്റേത് പാപമാണെന്നും അന്ധമായി വിശ്വസിക്കുന്നത് സങ്കുചിത വർഗീയതയാണ്...
തന്റേത് മാത്രമാണ് പരമമായ സത്യം, മറ്റെല്ലാ ആശയങ്ങളും വഷളാണ് എന്ന് ഊക്കോടെ പറയുന്ന ഇത് പോലുള്ള വേഷധാരികൾക്ക് ബഹുസ്വര സമൂഹത്തിൽ അപരനോട് മാന്യമായി സംവദിക്കാനുള്ള സംസ്കാരം ഒട്ടുമേയില്ല!