ഗയ്സ് ... ഒരു #iffk യിലും നല്ല സിനിമ മോശം സിനിമ എന്ന തരംതിരിവ് ഇല്ല
സിനിമ മാത്രം
മുൻവിധികൾ ഇല്ലാതെ സിനിമകൾ കാണുക, വിലയിരുത്തുക
പുതിയ ആൾക്കാരൊക്കെ സിനിമ കണ്ട് കണ്ട് നല്ലതും ചീത്തയും തിരിച്ചറിയുക
നിങ്ങളുടെ ചിന്താ - ബൗദ്ധിക ലോകം വിപുലപ്പെടുത്തുക
അത്ര മാത്രം
ഞാൻ ആദ്യമായി #iffk യ്ക്ക് വരുമ്പോൾ മൊത്തം താടി നീട്ടി വളർത്തിയ അമ്മാവന്മാരും ഒന്നും മനസിലാക്കാൻ കഴിയാത്ത കുറെ സിനിമകളും ആയിരുന്നു.
ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒരു രസം
Stitches
18 വർഷം മുൻപ് പ്രസവ വാർഡിൽ നിന്നും തന്റെ കുഞ്ഞിനെ ആരോ കൊണ്ടുപോയി എന്നു വിശ്വസിക്കുന്ന അമ്മ. മരിച്ചു പോയി എന്ന് വിശ്വസിപ്പിക്കുന്ന സമൂഹവും വ്യവസ്ഥിതിയും. ഒരിക്കലും അവസാനിക്കാത്ത അവരുടെ അന്വേഷണം അപ്രതീക്ഷിത കണ്ടെത്തലുകളിലേക്ക് അവരെ നയിക്കുന്നു.
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുന്ന ദുഃഖവും ദാരിദ്ര്യവും നിറഞ്ഞ ലോകം ചിത്രീകരിച്ച സിനിമ #Malpaso. അരക്ഷിതമായ കൗമാരവും കൊടിയ ചൂഷണവും ക്രൂരതയും നിറഞ്ഞ സമൂഹത്തിന്റെ നിറമില്ലാത്ത കാഴ്ചയുമാണ് ഈ ബ്ലാക്ക് & വൈറ്റ് സിനിമയിൽ. ഈ ഡൊമിനികൻ റിബ്ബബ്ലിക് സിനിമ ഹൃദയം കീഴടക്കി.
#IFFK
#IFFK Seat reservation facility for Saturday December 7th is on now.
Maximum three slots can be reserved by a delegate per day.
Change of reservation is not allowed.
Reserve using site or IFFK mobile app by @iffklive.
#HafiaStreet is already #HouseFull.