ലോകത്ത് എവിടെയിരുന്നു വേണമെങ്കിലും നമുക്ക് ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് പുതിയ റിലീസിംഗ് സിനിമ കാണാൻ സാധിക്കുമെന്നത് തികച്ചും ഗുണകരമാണ്.
തിരക്കുപിടിച്ച ഈ ജീവിതത്തിനിടയിൽ OTT platform എന്ന ശൃംഖല നമ്മുടെ ജീവിതത്തിലെ സിനിമാസ്വാധനത്തെ സ്വാധീനീക്കുമെന്ന് ഉറപ്പിച്ചു തന്നെ പറയാം...
OTT platform എന്ന സാങ്കേതികവിദ്യയുടെ വരവോടുകൂടി ഒരു സിനിമ ചെയ്തുകഴിഞ്ഞാൽ അത് എങ്ങനെ വിതരണം ചെയ്യും?
തിയേറ്റർ കിട്ടുമോ? എത്ര ദിവസം പ്രദർശിപ്പിക്കാൻ സാധിക്കും;
എന്ന നൂറുകണക്കിന് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടത്തേണ്ട കാര്യം ഇനിയില്ല.
മൂന്നാർ, വട്ടവട ഭാഗങ്ങളിൽ ശ്രീ. ടിജോ വർഗ്ഗീസ് മാത്യുവും മോളിവുഡ് ഡയറിയും ചേർന്നു നിർമ്മിക്കുന്ന "Hidden Face" എന്ന മലയാളചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. തൻവിൻ നസീർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മോളിവുഡ് ഡയറി മൂവീസ് OTT ലാണ് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്...
കോടികൾ മുടക്കുന്ന ഒരു നിർമ്മാതാവിന് സിനിമ എന്നത് ഒരു ബിസിനസ് കൂടിയാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകികൊണ്ട് നല്ല തിരക്കഥകൾ കഴിവുള്ള സംവിധായകരെ വച്ചു സിനിമകൾ നിർമ്മിച്ചു, അത് നമുക്ക് OTT പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുകയും മുടക്കുമുതലിനെക്കാളും കൂടുതൽ ലാഭമുണ്ടാക്കാനും സാധിക്കും.