രോഗബാധ പോലെയുള്ള ദുരിതങ്ങൾ ഉണ്ടാകുന്നതിന് നാട് ഭരിക്കുന്നവരുമായി ബന്ധമില്ലെന്നും പക്ഷെ അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് സർക്കാരുകളുടെ രാഷ്ട്രീയ ഇച്ഛാശക്തിയുമായി വലിയ ബന്ധമുണ്ടെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ
#knbalagopal#kerala#cpim#kairalinews
@thebabykadayadi അതിലൊക്കെ ഇടതുപക്ഷത്തിന് മാത്രമേ ആശങ്ക ഉള്ളൂ,
പ്രതിഷേധം ഉള്ളൂ,
കുറച്ച് എസ്എഫ്ഐ പിള്ളർ മാത്രം സമരം ചെയ്ത് അടി വാങ്ങുന്നുണ്ട്.
ഒരൊറ്റ കോൺഗ്രസുകാരനും വിഷയമല്ല.
ആർഎസ്എസിനെതിരെ തെരുവിൽ കിടന്ന് തല്ലു കൊള്ളണം
ടിവിയിലിരുന്ന്
ഇടത് ഹിന്ദുത്വ എന്ന പഴിയും ഇടതുപക്ഷം കേൾക്കണം.
അതാണ് അവസ്ഥ.
ഈ പ്രചരണം നടത്തിയത് മേജർ രവി എന്നവൻ ആണ്.. കൂടാതെ ഇത് പ്രവരിപ്പിച്ച നിരവധി ഐഡികൾ ഉണ്ട്.. ഇതെല്ലാം തെളിവായി മുന്നിൽ ഉണ്ട്.. പേര് വെച്ച് തന്നെ പരാതി നൽകണം..
പരാതി നൽകിയതിന് ശേഷം വേണം ബാക്കി പ്രസ്തവാന..
ഒരിക്കൽ എങ്കിലും അങ്ങിനെ ചെയ്ത് നോക്കൂ.. ഫലം കാണും .
@pinarayivijayan@CPIMKerala
കർണ്ണാടക മുഖ്യമന്ത്രി പകുതി കടിച്ച ആപ്പിൾ ജനങ്ങൾക്ക് എറിഞ്ഞു കൊടുക്കുകയും അത് കിട്ടാൻ വേണ്ടി അവന്മാര് തിക്കും തിരക്കും കൂട്ടുന്ന ഒര് വീഡിയോ കണ്ട്.
ബൈ ദ ബൈ ഒര് കാര്യം പറയാൻ വിട്ട് പോയി "ഞങ്ങളുടെ പാർട്ടിയിൽ അടിമകളില്ല അണികളെ ഒള്ളൂ"
#KPCC#keralam#IUML#CPIM#malayalam#politics
പണ്ടേ സംഘിയും കൊങ്ങിയും അടക്കം എല്ലാരും പച്ചക്കള്ളം പറഞ്ഞ് നടന്നപ്പോ കേസിനും കൂട്ടത്തിനും പോവാതെ എല്ലാം ജനങ്ങൾക്ക് അറിയാം എന്ന് പറഞ്ഞ് നടന്നതിൻ്റെ കൂടിയാണ് പാർട്ടി ഇന്ന് സഹിക്കുന്നത്.
ഇലക്ഷന് മുൻപ് രാഹുലും പ്രിയങ്കയും വയനാട് ദുരിതബാധിതർക്ക് കോൺഗ്രസ് നിർമ്മിക്കുന്ന വീടുകൾക്ക് തറക്കല്ലിട്ടതിന് മുകളിൽ മറ്റൊരു കല്ലെങ്കിലും എടുത്ത് വെച്ചോ?
സതീശൻ സാർ നിർമ്മാണം ആരംഭിച്ചു എന്ന് പറഞ്ഞതിന് ശേഷം അവിടെ എന്തെങ്കിലും നിർമ്മാണം ഉണ്ടായിട്ടുണ്ടോ.
ഒരാളും ഓഡിറ്റ് ചെയ്യാനില്ലലോ.
സർക്കാർ ആശുപത്രികൾ മോശമാണെന്നും, ചികിത്സ പോരെന്നുമൊക്കെയുള്ള പൊതുബോധം ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമം കാലാകാലങ്ങളായി നടക്കുന്ന ഒന്നാണ്.
സർക്കാർ മെഡിക്കൽ കോളേജുകളെ പുച്ഛത്തോടെ കാണുന്ന മനോഭാവം പലർക്കുമുണ്ട്. (വല്യ ത്രെഡ്)
അഭിജിത്ത് ദിപ്കെ എന്ന ഒരു മനുഷ്യനു ഇത്രയും ആളുകളെ സംഘികളുടെ മൂക്കിനു താഴെ അണിനിരത്താൻ കഴിഞ്ഞെങ്കിൽ, ഇന്ത്യയിലെ പുതുതലമുറ എത്രമാത്രം അസന്തുഷ്ടരാണെന്ന് മനസ്സിലാക്കണം.
മോദിയുടെയും BJP ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും പിടിപ്പുകേടുകൾ മൂലം സാധാരണ ജനങ്ങൾ അവരെ വെറുത്ത് തുടങ്ങി. അടിച്ചമർത്തലുകൾ, വേട്ടയാടലുകൾ, തുറങ്കലിൽ അടയ്ക്കൽ, രാജ്യദ്രോഹി വിളികൾ പഴയതു പോലെ ചെലവാകുന്നില്ല. മതത്തിന്റെ പേരിൽ കിട്ടിയിരുന്ന സപ്പോർട്ടും കുറഞ്ഞു വരുന്നു, സ്വന്തം കുട്ടികൾ അവരുടെ ഭാവി തകർന്ന് ആത്മഹത്യ ചെയ്യുമ്പോൾ മതത്തിന്റെ ലേബൽ അവർക്ക് ഒരു മറയായിരുന്നു എന്ന് മനസ്സിലായി തുടങ്ങി..
ചാണകങ്ങളുടെ കാര്യമാണു കഷ്ടം, പാക്കിസ്ഥാനും നക്സലും ഒക്കെ പറഞ്ഞ് ഇപ്പോഴും കമന്റ് ബോക്സുകളിൽ തേയാനുള്ള അവസ്ഥ 😁
ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി എൽഡിഎഫ് സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിഷേധം. വയനാട് ജില്ലാ ഗോത്രബന്ധു അധ്യാപകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മെന്റർ അധ്യാപകരെ തിരിച്ചെടുക്കണമെന്നും, സർക്കാർ തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ രാപകൽ നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണ് പ്രതിഷേധക്കാർ.
ഒരു മുന്നറിയിപ്പുമില്ലാതെയാണ് സർക്കാർ പിരിച്ചുവിട്ടതെന്ന് മെന്റർ അധ്യാപകർ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഗോത്രവിഭാഗത്തിലെ കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് സ്കൂളുകളിലേക്ക് എത്തിക്കുകയും, അവിടെനിന്ന് കുട്ടികൾക്ക് വേണ്ട എല്ലാ വിധ പിന്തുണയും നൽകുന്നത് മെന്റർമാരാണ്. വേതനം ലഭിക്കാത്ത ശനി, ഞായർ ദിവസങ്ങളിലും ഏപ്രിൽ, മെയ് മാസങ്ങളിലും സേവനം ചെയ്തുവന്നിരുന്നു. കുട്ടികൾ വിദ്യാലയത്തിലേക്ക് എത്താത്ത അവസ്ഥയെ നല്ലനിലയിൽ കുറച്ചുകൊണ്ടുവരാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടെന്നും, ഇത്തവണത്തെ എസ്എസ്എൽസി ഫലത്തിൽ പോലും ഈ പരിശ്രമം വിജയിച്ചതായി കാണാമെന്നും അധ്യാപകർ പറയുന്നു.
കഴിഞ്ഞ ഒൻപത് വർഷമായി തസ്തിക കൃത്യമായി പുതുക്കിയിരുന്നു. ഈ വർഷം ജൂണിൽ അധ്യയന വർഷം ആരംഭിക്കുമ്പോഴാണ് മുന്നറിയിപ്പൊന്നുമില്ലാതെ ഇനി ജോലിയില്ലെന്ന് പറയുന്നത്. എന്തിനാണ് ഞങ്ങളെ പിരിച്ചുവിട്ടതെന്ന് സര്ക്കാര് മറുപടി നല്കണമെന്നും മെന്റർ അധ്യാപകർ പറയുന്നു.
എൽഡിഎഫ് സർക്കാരിന്റെ ഏറ്റവും മനുഷ്യത്വപരമായ ഇടപെടലായിരുന്നു ആദിവാസി വിദ്യാർഥികളുടെ പഠനത്തിനായുള്ള മെന്റർ അധ്യാപക നിയമനം. വിദ്യാർഥികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. ഉന്നതികളിൽനിന്ന് കുട്ടികളെ സ്കൂളുകളിലേക്ക് എത്തിച്ചു. വരാത്ത വിദ്യാർഥികളെ തേടി അധ്യാപകർ കോളനികളിലേക്ക് എത്തി. പഠനഭയം മാറ്റി മിടുക്കരാക്കി. കുട്ടികൾക്ക് വിദ്യാഭ്യാസ പിന്തുണയ്ക്കൊപ്പം ആദിവാസി ഉദ്യോർഗാർഥികൾക്ക് തൊഴിൽ നൽകി കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും ഉയർത്തി.
2017 അധ്യയന വർഷം ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റർ അധ്യാപകരെ നിയമിച്ചത്. പട്ടികവർഗ വകുപ്പിന് കീഴിൽ പ്രത്യേകം പദ്ധതി തയ്യാറാക്കി 750 രൂപ ദിവസ വേതനത്തിലായിരുന്നു നിയമനം. രണ്ടാം പിണറായി സർക്കാർ ഇത് പ്രതിമാസം 21,900 രൂപയാക്കി. ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിനങ്ങളിൽക്കൂടി വേതനം നൽകി. ഒന്പതുവർഷമായി ഒരുതടസ്സവുമില്ലാതെ ഇവർ ജോലി ചെയ്തു.
മാർച്ചിൽ ജോലി കഴിഞ്ഞാൽ ജൂൺ ഒന്നുവച്ച് നിയമന ഉത്തരവ് വീണ്ടും നൽകുകയാണ് ചെയ്തിരുന്നത്. ഇത്തവണ സ്കൂളിൽ എത്തിയപ്പോഴാണ് പിരിച്ചുവിട്ടത് അറിയുന്നത്. ഒഴിവുകൾ നികത്താനായി കഴിഞ്ഞ വർഷവും അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി തയ്യാറാക്കിയ റാങ്ക് പട്ടികയും നിലവിലുണ്ട്. പട്ടികവർഗ, വിദ്യാഭ്യാസ വകുപ്പുകൾ യോജിച്ചായിരുന്നു ഇവരുടെ വിന്യാസവും നിയന്ത്രണവും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായിരുന്നു നിയമനം.
O R Kelu
സംസ്ഥാനത്തൊട്ടാകെ പട്ടികവർഗ വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠന സൗകര്യമൊരുക്കാൻ നിയമിച്ച മെന്റർ ടീച്ചർമാരുടെ സേവനം യുഡിഎഫ് സർക്കാർ നിർത്തിയതോടെ ഉന്നതി കുട്ടികളുടെ ക്ലാസ് നിലച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്നാഴ്ച പിന്നിടുന്നതിനിടെയാണ് മെന്റർ ടീച്ചർമാരുടെ സേവനം ജൂൺ ഒന്നുമുതൽ തുടരേണ്ടതില്ലെന്ന് പട്ടികവർഗ വകുപ്പ് ഐടിഡിപി മുഖേനെ അറിയിച്ചത്.
ഇതോടെ അട്ടപ്പാടിയിലെ 23 മെന്റർ ടീച്ചർമാരും തൊഴിൽ രഹിതരായി. 2017ൽ മന്ത്രിയായിരുന്ന എ കെ ബാലനാണ് മെന്റർ ടീച്ചർമാരെ നിയമിച്ചത്. ഗോത്ര ഭാഷകൾ മാത്രം കേട്ടും പറഞ്ഞും ശീലിച്ചവരാണ് ഉന്നതിയിലെ കുട്ടികൾ. ഇവർ സ്കൂളിൽ എത്തുന്നതോടെ മലയാളം അടക്കമുള്ള ഭാഷകളിൽ പഠനം നടത്തേണ്ടി വരുന്നത് പഠന മുപേക്ഷിക്കാൻ പ്രേരണയാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ടിടിസി കഴിഞ്ഞ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ഇത് മികച്ച ഒരു തൊഴിൽ അവസരം കൂടിയായിരുന്നു. ഭാഷ മനസ്സിലാകാത്ത കുട്ടികളെ സംസ്ഥാന പാഠ്യപദ്ധതിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിച്ചിരുന്നത് മെന്റർ ടീച്ചർമാരാണ്. ഇവരുടെ പ്രവർത്തനം നിലച്ചതോടെ സ്കൂളുകളിൽനിന്നും കൊഴിഞ്ഞുപോക്ക് വർധിക്കാനും പഠന നിലവാരം ഇടിയാനും വഴിവയ്ക്കും.
പണ്ട് ഇവിടെ ഇങ്ങനെ പോസ്റ്റ് ഇട്ടതിനു വേറെ ഒരാളുടെ ബിസിനസ്സ് വളരുന്നത് ഇഷ്ടമല്ല മലയാളികൾക്ക് എന്ന് വരെ പറഞ്ഞിട്ടുണ്ടാർന്നു
Xylem മാത്രമല്ല ഒരുപാട് ഉടായിപ്പ് institutions കേരളത്തിൽ ഉണ്ട്.
Aggressive marketing വഴി പിള്ളേരുടെ ക്യാഷ് പിടിച്ചു പറിക്കൽ എന്ന് പറയാം
കേരളം മറ്റ് സാംസ്ഥാനങ്ങളെ അപേക്ഷിച്ചു ഉയർന്ന ജീവിതനിലവാരം ഉള്ള സംസഥാനം ആയി മാറിയത് ഇവിടുത്തെ ഇടതുപക്ഷ സർക്കാറുകൾ വരുമാനം ശെരിയായ രീതിയിൽ വെൽഫയർ പോളിസികൾ രൂപീകരിക്കാനും അത് വിജയകരമായി നടപ്പിലാക്കുകയും ചെയ്തതിന്റെ ഫലം ആണ്.. മറ്റ് സംസ്ഥാങ്ങളിലെ പോലെ സമ്പന്നർക്കായി ഒരു മെട്രോപൊലിട്ടൻ നഗരവും ബാക്കി വർക്കിംഗ് ക്ലാസ്സ് മനുഷ്യർക്ക് ചേരികളും എന്ന തരത്തിലുള്ള വലിയ ക്ലാസ്സ് ഡിവിഷൻ കേരളത്തിൽ ഇല്ലാത്തത് ഈ കാരണം കൊണ്ട് ആണ്..
മറ്റു സംസ്ഥാനങ്ങൾ കേരള മോഡൽ കണ്ട് ആണ് പഠിക്കേണ്ടത് സംസ്ഥാനത്തിന്റെ വരുമാനം സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ വേണം ഉപയോഗിക്കാൻ അല്ലാതെ അതെടുത്തു 1% വരുന്ന അതി സമ്പന്നർക്ക് കടമായി കൊടുത്തിട്ട് കുറച്ചു "GDP" പുഷ്ഠിപ്പിച്ചാൽ അതിസമ്പന്നർ കൂടുതൽ സമ്പന്നർ ആകുന്നത് അല്ലാതെ സാധാരണക്കാർ ആയ ജനങ്ങളുടെ നരക ജീവിതം അതുപോലെ തുടരും അതിന് ഇന്ത്യയെക്കാളും മികച്ച ഉദാഹരണം വേറെ ഇല്ല എന്നിട്ടും കുറെ മൊയ്ന്ത്കൾക് ഇതുവരെ ഇത് മനസ്സിലായിട്ടില്ല
കേരളത്തിൽ എൽഡിഎഫിൻ്റെ കണ്ണ് തുറപ്പിക്കേണ്ട വാക്കുകൾ ആണിത്..
2011 ല് ബംഗാളിൽ ഇടത് ഭരണം അവസാനിച്ചു. എന്നാല് 5 വർഷം കഴിഞ്ഞ് ഇടത് സർക്കാറ് വീണ്ടും വരുമെന്ന ഘട്ടം വന്നപ്പോൾ ആർഎസ്എസ് - ബിജെപി എന്നിവർ തൃണമൂൽ കോൺഗ്രസിനു വോട്ട് മറിച്ച് കൊടുത്ത് ഇടതിൻറെ വിജയം തടഞ്ഞു.. അങ്ങിനെ വീണ്ടും തൃണമൂൽ ജയിച്ച് ഭരണം നേടി . ഇതോടെ കൂടുതൽ ആക്രമണം ആണ് തൃണമൂൽ സിപിഎമ്മിനെതിരെ നടത്തിയത്.. സിപിഎമ്മിന് പൂർണമായി തകർക്കുക എന്നതായിരുന്നു ആർഎസ്എസിന്റെ ലക്ഷ്യം.. അതിന് വേണ്ടിയുള്ള ആയുധം മാത്രമായിരുന്നു തൃണമൂൽ.. കേവലം 10 കൊല്ലം കൂടെ കഴിഞ്ഞപ്പോൾ തൃണമുലിനെ പൂർണമായും ഇല്ലാതാക്കി ബിജെപി അധികാരം പിടിച്ചു..
കേരളത്തിൽ ബിജെപി പയറ്റ്യുന്നതും ഇതേ കളിയാണ്.. ഇടതിനേ തോൽപ്പിക്കാൻ യുഡിഎഫുമായി ധാരണയുണ്ടാക്കി.. മൂന്ന് സീറ്റുകളിൽ ബിജെപിക്ക് വോട്ട് മുറിച്ചു കൊടുക്കാൻ യുഡിഎഫും ബാക്കി സീറ്റുകളിൽ യുഡിഎഫിനെ ജയിപ്പിക്കാൻ ബിജെപിയും വോട്ട് നൽകി..യുഡിഎഫ് ജയിച്ചു.. ഭരണം നേടി ഒരു മാസം തികവുമ്പോഴേക്കും അടുത്ത ജനദ്രോഹ നടപടികളിലൂടെയാണ് യുഡിഎഫ് സർക്കാർ കടന്നുപോകുന്നത്.. തീർച്ചയായും അഞ്ചു വർഷം കഴിയുമ്പോൾ ഇടതുപക്ഷം നല്ല ലീഡേടെ ഭരണം തിരിച്ചു പിടിക്കുമെന്ന് ഉറപ്പാണ്..
എന്നാൽ ഇവിടെയാണ് ആർഎസ്എസിന്റെ കളി നടക്കാൻ പോകുന്നത്.. അടുത്ത തവണ വീണ്ടും ഇടതുപക്ഷ അധികാരത്തിൽ വന്നാൽ ബിജെപിക്ക് വിദൂര സാധ്യത പോലും കേരളത്തിൽ ഇല്ല.. അതുകൊണ്ട് ഏത് വിധേനയും ഇടതിന്റെ വിജയം തടയുക എന്നത് ആർഎസ്എസിന്റെ അജണ്ടയാണ്.. തീർച്ചയായും വരുന്ന തിരഞ്ഞെടുപ്പിളും ബിജെപി യുഡിഎഫ് ധാരണ തുടരും.. മാക്സിമം അഞ്ച് സീറ്റിൽ ബിജെപിയെ ജയിപ്പിക്കാൻ ഉള്ള വോട്ട് കോൺഗ്രസ് യുഡിഎഫ് മറിച്ചു കൊടുക്കും.. സീറ്റുകളിൽ ബിജെപി വോട്ടുകൾ യുഡിഎഫിലേക്കും.. ഇങ്ങനെ രണ്ടാം തവണയും എൽഡിഎഫിനെ തോൽപ്പിച്ച് കഴിഞ്ഞാൽ പിന്നീട് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാണ്.. ബംഗാളിൽ നടത്തിയ പോലെ ..
ഇതിന് അവസരം ഉണ്ടാകാതെ നോക്കൽ ആണ് എൽഡിഎഫിൻ്റെ കടമ.. വലിയ ബുദ്ധിമുട്ടുള്ള task ആണ്.. 2031 ആകുമ്പോഴേക്കും കേരളത്തെ മതത്തിൻ്റെ പേരിൽ അത്രമേൽ വിഭജിക്കാനാണ് യുഡിഎഫ് ബിജെപി ശ്രമം.. ബംഗാളിൽ മമത ചെയ്തത് പോലെ.. ഇത് തടയുക ആണ് എൽഡിഎഫിൻ്റെ ജോലി..
വികസനപ്രവർത്തനങ്ങളും അതിൻ്റെ നേട്ടങ്ങളും കാണാതെ കണക്കുകൊണ്ടുള്ള കണ്ണു കെട്ടിക്കളിയാണ് നടത്തുന്നത്.സകലത്തിൽ നിന്നും പിൻവാങ്ങി സ്വകാര്യകുത്തകകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ കേരളം എഴുതി കൊടുക്കാൻ പോവുകയാണ്.അതിന് മറ പിടിക്കാനാണ് സൗജന്യയാത്രയും ചെറിയ മധുര മിഠായികളും🦒🦓
ഇനിമുതൽ നീ വള്ളിനിക്കർ അല്ല... 😎
ബെർമുഡ ബെർമുഡ 🤣
വാഹന മോഡിഫിക്കേഷനുകൾ പണ്ടേ നിയമപ്രകാരം തന്നെ അനുവദനീയമാണ്. ആൾക്കാർ ചെയ്യുന്നതുമാണ്.
1. സീറ്റ് കവർ
2. ഫ്ലോർ മാറ്റ്
3. സ്റ്റിയറിങ് വീൽ കവർ
4. ക്രോം ഗാർണിഷ്
5. ഡോർ വൈസറുകൾ
6. മഡ് ഫ്ളാപ്പുകൾ
7. ബോഡി സ്റ്റിക്കറുകൾ
8. ഇന്റീരിയർ ആമ്പിയന്റ് ലൈറ്റിങ്
9. ഡാഷ് കാമറ
10. റിവേഴ്സ് കാമറ
11. പാർക്കിങ് സെൻസർ
12. ജിപിഎസ് ട്രാക്കർ
13. ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം
14. അഡീഷണൽ സ്പീക്കറുകൾ
15. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
16. ടോ ഹുക്കുകൾ
17. റൂഫ് കാരിയറുകൾ
18. 50 ശതമാനം സുതാര്യമായ സൺ ഫിലിം
ഇതുകൂടാതെ നമ്മുടെ കാറോ ബൈക്കോ ഒക്കെ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദവും കാലങ്ങളായി കിട്ടുന്നതായിരുന്നു. അതിന് പക്ഷെ ആർ.ടി.ഒ ഓഫിസിൽ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആർസി ബുക്കിൽ ഉൾപ്പെടുത്തി വേണം മാറ്റാൻ.
അതുപോലെ എൻജിൻ മാറ്റം,
ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സി.എൻ.ജിയിലേക്കൊ ഒക്കെ മാറാനും ഇതുപോലെ അനുവാദം വാങ്ങിയാൽ സാധിക്കും.
ഒരുവാഹനത്തിൻ്റെ ഉയർന്ന വേരിയന്റിനു തുല്ല്യ അളവിലുള്ള അലോയി ഇടാം
അപകടകരമായതും ശബ്ദമലിനീകരണവും അനുവദിക്കില്ല
ഇത് ഇപ്പോൾ അനുവദിച്ചതല്ല കാലാകാലം പരിഷ്കരിക്കുന്ന കേന്ദ്രനിയമങ്ങളാണ്.
ഇത്ര വിശദമായി പറ്റിക്കപെടാൻ എന്ത് തെറ്റാണ് GenZ നിങ്ങളോട് ചെയ്തത് 🤔
ഓരോ മാപ്രയും അതാത് മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി പണി എടുക്കുന്ന അടിമകൾ ആണ് ഇവരുടെ മുതലാളിമാരുടെ ഒന്നാമത്തെ ശത്രു ഇടതുപക്ഷവും ഇടത്പക്ഷ ആശയങ്ങളും സ്വാഭാവികമായും കോൺഫ്ലിക്ടിങ് interest ആയത്കൊണ്ട് തന്നെ ഇടതുപക്ഷത്തെ ഇല്ലാതെ ആക്കുക എന്നത് ആണ് ഇവരുടെ പ്രവർത്തനലക്ഷ്യം തന്നെ!