എഥനോൾ ബ്ലെൻഡിംഗ് പദ്ധതി വെറുമൊരു ഇന്ധന മാറ്റം മാത്രമല്ല, മറിച്ച് നമ്മുടെ കർഷകരെ 'അന്നദാതാക്കളിൽ' നിന്ന് 'ഊർജ്ജദാതാക്കളാക്കി' മാറ്റുന്ന ഒരു വലിയ മുന്നേറ്റമാണ്.
മുൻപ് ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി വിദേശത്തേക്ക് പോയിരുന്ന കോടിക്കണക്കിന് രൂപ ഇന്ന് എഥനോൾ നിർമ്മാണത്തിലൂടെ നമ്മുടെ കർഷകരിലേക്ക് നേരിട്ട് എത്തിച്ചേരുന്നു. ഈ പദ്ധതി പഞ്ചസാര വ്യവസായത്തിന് വലിയ ഉണർവ് നൽകുകയും, കർഷകർക്ക് കൃത്യസമയത്ത് പ്രതിഫലം ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്തു.
പുതിയ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഇറക്കുമതി ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ രാജ്യത്തിൻ്റെ വിശപ്പകറ്റുന്നതിനൊപ്പം ഭാരതത്തിന് ആവശ്യമായ ഊർജ്ജം കൂടി പകരുകയാണ് ഇന്ന് നമ്മുടെ കർഷകർ…
2026 ജൂലൈ 23-ന് നൽകിയ വാഗ്ദാനം ഏഴ് ദിവസത്തിനുള്ളിൽ (ജൂലൈ 30) പാലിച്ചുകൊണ്ട് മോദി സർക്കാർ വീണ്ടും തങ്ങളുടെ പ്രതിജ്ഞാബദ്ധത തെളിയിച്ചിരിക്കുകയാണ്.
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ തട്ടിപ്പുകളും ഇല്ലാതാക്കി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള കർശന നിയമം സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നു.
എന്നാൽ, ജനകീയ വിഷയങ്ങൾ ഒന്നുമുന്നയിക്കാനില്ലാതെ പ്രതിപക്ഷം പൂർണ്ണമായും ഇപ്പോൾ അപ്രസക്തമായി മാറിയിരിക്കുന്നു. സർക്കാരിന്റെ മറുപടി കേൾക്കാൻ പോലും നിൽക്കാതെ സഭയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്.
ഏത് ജനകീയ വിഷയങ്ങളിലും ചർച്ച ചെയ്യാൻ മോദി സർക്കാർ സന്നദ്ധമാണെങ്കിലും, ബഹളം വെക്കാനും സഭ ബഹിഷ്കരിക്കാനും മാത്രമാണ് പ്രതിപക്ഷത്തിന് താൽപ്പര്യം.
#PoliticsOfPerformance
Keralams’ Congress Chief Minister has openly admitted that he wants control over social media.
The Emergency may have ended, but the Congress mindset hasn't.
Control the media. Control institutions. Silence dissent.
That's the Congress model of democracy.
#APAKADAMPolitics
എനിക്കും എന്റെ അന്തരിച്ച മാതാവിനെതിരെ പോലുമുണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളെ നിരുപാധികം മറക്കാം…
പല്ലുകൾക്കിടയിൽപ്പെട്ട് നാവു മുറിഞ്ഞാൽ നമ്മൾ പല്ലുകളെ തല്ലിത്തകർക്കാറില്ല എന്നതുപോലെ, വഴിതെറ്റിപ്പോയ ഈ മക്കളെ ശിക്ഷിക്കുന്നതിന് പകരം മാപ്പുനൽകി നേർവഴിക്ക് നയിച്ച് അവരെ രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാക്കാം.
-പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
പിഎസ്സിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. അതിനാൽ പിഎസ്സി പിരിച്ചുവിട്ട് പുതിയ സംവിധാനം കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം.
ഇന്ത്യയിൽ മൊത്തം നിയമനം നടത്തുന്ന യുപിഎസ്സിയിൽ ആകെ ഒൻപത് പേരാണ് അംഗങ്ങൾ. എന്നാൽ, മൂന്ന് കോടി നാൽപ്പത് ലക്ഷം ജനസംഖ്യയുള്ള കേരളത്തിൽ പിഎസ്സി അംഗങ്ങളുടെ എണ്ണം പതിനാറാണ്.
എന്തിനുവേണ്ടിയാണ് 16 പേർ? ഇവർക്ക് ശമ്പളം, ബത്ത, താമസം, വാഹനം എന്നിവക്ക് കോടികളാണ് ഒരു വർഷം ചെലവഴിക്കുന്നത്. പിഎസ്സിയുടെ ഘടന പോലും തട്ടിപ്പാണെന്ന് ചുരുക്കം.
പിഎസ്സി പരീക്ഷയും മൂല്യനിർണ്ണയവും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും അതേപോലെതന്നെ നിയമനവും 100% കുറ്റമറ്റതാകണം.
ശ്രീ പി കെ കൃഷ്ണദാസ്
ബിജെപി ദേശീയ നിർവാഹക സമിതി അംഗം
#APAKADAMPolitics
‼️ ഇന്ത്യയിൽ മൊത്തം നിയമനം നടത്തുന്ന യുപിഎസ്സിയിൽ ആകെ ഒൻപത് പേരാണ് അംഗങ്ങൾ. 3 കോടി 40 ലക്ഷം ജനസംഖ്യയുള്ള കേരളത്തിൽ പിഎസ്സി അംഗങ്ങളുടെ എണ്ണം 16 ആണ്.
എന്തിനുവേണ്ടിയാണ് 16 പേർ?
ഇവർക്ക് ശമ്പളം, ബത്ത, താമസം, വാഹനം... കോടികളാണ് ഒരു വർഷം ചെലവഴിക്കുന്നത്!
❌ ഉത്തർപ്രദേശിൽ 20 കോടിയിലധികം ജനസംഖ്യയുണ്ട്. കേരളത്തിലെ പിഎസ്സി അംഗങ്ങളുടെ പകുതിയിൽ താഴെ മാത്രമേ ഉത്തർപ്രദേശിലെ പിഎസ്സിയിൽ അംഗങ്ങളായിട്ടുള്ളൂ. അപ്പോൾ ഇവിടെ ഘടനയിൽ പോലും തട്ടിപ്പാണ്, ഈ സംവിധാനത്തിൽ പോലും തട്ടിപ്പാണ്.
❌ പിഎസ്സി പരീക്ഷയും മൂല്യനിർണയവും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും അതുപോലെതന്നെ നിയമനവും 100% കുറ്റമറ്റതാകണം. 10 വർഷം നടന്ന പിഎസ്സി നിയമനത്തട്ടിപ്പുകളിൽ പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ അഭിപ്രായം പറയണം.
❌ ഡൽഹിയിൽ നടക്കുന്ന സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും കേരളത്തിൽ നിന്നുള്ള നേതാക്കന്മാർ പോയി. മുഖ്യമന്ത്രി അടക്കം ഡൽഹിയിൽ പോയി സമരപ്പന്തലിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പക്ഷേ കേരളത്തിൽ നടന്നിട്ടുള്ള ഈ സംഭവങ്ങളെക്കുറിച്ച് ഇവർ യാതൊന്നും പ്രതികരിക്കുന്നില്ല.
❌ സമ്പൂർണമായും പിഎസ്സി സംവിധാനം തകർന്നിരിക്കുന്നു, ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഭാരതീയ ജനതാ പാർട്ടി ഈ വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നത്.
ശ്രീ പി കെ കൃഷ്ണദാസ്
ബിജെപി ദേശീയ നിർവാഹക സമിതി അംഗം
#APAKADAMPolitics
നഗരശുചിത്വത്തിലും മാലിന്യ സംസ്കരണത്തിലും പുത്തൻ മാതൃകകൾ സൃഷ്ടിക്കുന്ന 'സ്വച്ഛ് ഭാരത് മിഷൻ-അർബൻ' കേരളത്തിന്റെ മുഖച്ഛായ മാറ്റുകയാണ്.
2014-ൽ തുടക്കം കുറിച്ച ഈ ദൗത്യം, 2026-ഓടെ രാജ്യത്തെ എല്ലാ നഗരങ്ങളെയും സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ മുന്നേറുന്നത്.
കേരളത്തിന് ഇതുവരെ അനുവദിച്ച ₹1,095.09 കോടി രൂപയുടെ കേന്ദ്രസഹായത്തിലൂടെ ആയിരക്കണക്കിന് പൊതുശൗചാലയങ്ങളും നൂതനമായ മാലിന്യ സംസ്കരണ പ്ലാന്റുകളും സംസ്ഥാനത്തുടനീളം യാഥാർത്ഥ്യമാക്കാൻ നമുക്ക് സാധിച്ചു.
ശുചിത്വം ഒരു ജീവിതശൈലിയായി ഏറ്റെടുത്ത്, 2030-ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് ഭാരതത്തെ നയിക്കുന്ന ഈ മഹത്തായ മുന്നേറ്റത്തിൽ നമുക്കും പങ്കാളികളാകാം;
ശുചിത്വപൂർണ്ണവും സുന്ദരവുമായ നഗരങ്ങൾക്കായി നമുക്ക് ഒന്നിച്ച് കൈകോർക്കാം.
കേരളത്തിൽ നിന്നുള്ള സിപിഎം നേതാക്കളും മുഖ്യമന്ത്രിയുൾപ്പടെയുള്ളവരും ഡൽഹിയിൽ പോയി തമ്പടിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരാണ്. എന്നാൽ, കേരളത്തിൽ നടക്കുന്ന സമരങ്ങളെക്കുറിച്ച് ഇവർക്ക് യാതൊരു പ്രതികരണവുമില്ല.
ലോവർ പ്രൈമറി സ്കൂൾ ടീച്ചേഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ 25 ദിവസമായി ഈ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. പക്ഷേ അവരോട് ആത്മാർഥതയോടെ സംസാരിക്കാനോ, ചർച്ച ചെയ്യാനോ, പ്രശ്നം പരിഹരിക്കാനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.
ഡൽഹിയിൽ പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മൂക്കിന് താഴെ 25 ദിവസമായി സമരം ചെയ്യുന്ന PSC ഉദ്യോഗാർത്ഥികളെ കണ്ടില്ലെന്ന് നടിക്കുകയാണ്.
ശ്രീ പി കെ കൃഷ്ണദാസ്
ബിജെപി ദേശീയ നിർവാഹക സമിതി അംഗം
#APAKADAMPolitics
പാർലമെൻ്റിൽ ഒരു ലജ്ജയുമില്ലാതെ കള്ളത്തരങ്ങൾ വിളിച്ചു പറയുകയാണ് കോൺഗ്രസ് പാർട്ടിയുടെ പ്രിയങ്കാ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ.
ഒരു ആധികാരികതയുമില്ലാതെ 150 ചോദ്യപേപ്പറുകൾ ചോർന്നെന്നാണ് പ്രിയങ്കാ ഗാന്ധി തട്ടിവിട്ടത്. ഒരു പടികൂടി കടന്ന് 7.5 ബില്യൺ വിദ്യാർത്ഥികളെ ഇത് ബാധിച്ചെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു.
ലോകത്തെ ആകെ ജനസംഖ്യ 8 ബില്യൺ ആയിരിക്കെ സ്വയം പരിഹാസ്യയാവുകയായിരുന്നു അവർ. സർക്കാരിനെതിരെ പ്രചാരണം നടത്താൻ എന്തും വിളിച്ചു പറയുന്ന കോൺഗ്രസിനെ ജനം തിരിച്ചറിയണം.
വാഴോട്ടുകോണം വാർഡ് കൗൺസിലർ ശ്രീ ആർ സുഗതൻ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ കൗൺസിൽ യോഗങ്ങളിൽ ഹാജരാകാൻ പോലീസ് എസ്കോർട്ടും സംരക്ഷണവും അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ സംസ്ഥാന സർക്കാർ നിരസിച്ചിരുന്നു.
അതേ സർക്കുലറിൽ തന്നെ, ജയിലിൽ കഴിയുന്ന കാലയളവിൽ കൗൺസിൽ യോഗങ്ങളിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നൽകാമെന്നും, ആ അപേക്ഷ കൗൺസിൽ അംഗീകരിച്ചാൽ അദ്ദേഹത്തിന്റെ കൗൺസിലർ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത് ഒരു പ്രത്യേക ഇളവോ രാഷ്ട്രീയ തീരുമാനമോ അല്ല. മുനിസിപ്പാലിറ്റി ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് ഈ നടപടിക്രമങ്ങൾ. സർക്കാർ തന്നെ പുറത്തിറക്കിയ സർക്കുലറിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
അഡ്വ വി വി രാജേഷ്
തിരുവനന്തപുരം മേയർ
#APAKADAMPolitics
വികസനത്തിലല്ല, മറിച്ച് ബിജെപിയെ തോൽപ്പിക്കാൻ ഒത്തുകളിക്കുന്നതിലാണ് ഇടത്-വലത് മുന്നണികളുടെ ശ്രദ്ധയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.
കള്ളക്കേസിൽ കുടുക്കി ശ്രീ ആർ സുഗതനെ രാഷ്ട്രീയമായി വേട്ടയാടാൻ നോക്കിയ സിപിഎം-കോൺഗ്രസ് അവിശുദ്ധ സഖ്യത്തിന് കൗൺസിൽ നൽകിയത് കനത്ത പ്രഹരം.
രണ്ട് സ്വതന്ത്ര അംഗങ്ങളുടെ ഉൾപ്പെടെ 51 വോട്ടുകൾ നേടി സുഗതന്റെ അവധി അപേക്ഷ പാസായതോടെ തകർന്നു വീണത് ഇരട്ടമുന്നണികളുടെ നിഷേധാത്മക രാഷ്ട്രീയമാണ്.
ജനവിധി അംഗീകരിക്കാതെ ഇനിയെത്ര പ്രതിഷേധ നാടകങ്ങൾ ആടിയാലും സത്യം വിജയിക്കുക തന്നെ ചെയ്യും. പരാജയം സമ്മതിക്കാനുള്ള മാന്യതയെങ്കിലും ഈ അന്തർധാര സഖ്യം കാണിക്കണം!
#RandallaOnnanu
#APKADAMPolitics
വികസനം എന്നാൽ എന്താണെന്നും അതെങ്ങനെ പ്രാവർത്തികമാക്കാമെന്നും കഴിഞ്ഞ 12 വർഷത്തെ ഭരണത്തിലൂടെ ശ്രീ നരേന്ദ്ര മോദിജി ലോകത്തിന് തെളിയിച്ചു കൊടുത്തു.
ദുഷ്പ്രചാരണങ്ങൾക്ക് സത്യത്തെ മൂടിവെക്കാൻ സാധിക്കില്ല, വിവേചനമില്ലാതെ എല്ലാ സംസ്ഥാനങ്ങൾക്കും അർഹമായ പദ്ധതികളും അവകാശങ്ങളും അദ്ദേഹം ഉറപ്പാക്കി.
എല്ലാവരെയും ഒരുമിച്ച് ചേർത്തുനിർത്തി നാടിന്റെ നാനാഭാഗത്തും പുരോഗതി എത്തിക്കുന്ന 'സബ്കാ സാഥ് സബ്കാ വികാസ്' എന്ന മുദ്രാവാക്യമാണ് ബിജെപിയുടെ വികസന രാഷ്ട്രീയത്തിന്റെ കാതൽ.
#PoliticsOfPerformance
2014-ൽ മോദി സർക്കാർ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമീൺ പദ്ധതിയിലൂടെ ഗ്രാമീണ മേഖലയെ വെളിയിട വിസർജന മുക്തമാക്കാനും സ്ത്രീകളുടെ അന്തസ്സും കുടുംബങ്ങളുടെ ആരോഗ്യസുരക്ഷയും ഉറപ്പുവരുത്താനും സാധിച്ചു.
കേരളത്തിലെ ഗ്രാമങ്ങളിൽ മാലിന്യ സംസ്കരണത്തിനായി ആയിരക്കണക്കിന് കമ്മ്യൂണിറ്റി കമ്പോസ്റ്റ് കുഴികൾ, സോക് പിറ്റുകൾ, ശേഖരണ ഷെഡുകൾ, മാലിന്യശേഖരണ വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഈ പദ്ധതിക്ക് കീഴിൽ വിജയകരമായി സജ്ജമാക്കിയിട്ടുണ്ട്.
സമ്പൂർണ്ണ ശുചിത്വം ലക്ഷ്യമാക്കി ഇതുവരെ 1,049.51 കോടി രൂപയുടെ കേന്ദ്രസഹായം ലഭ്യമാക്കിയതിലൂടെ കേരളത്തിലെ ഗ്രാമീണ ജനതയ്ക്ക് മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതസാഹചര്യമാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്.
#PoliticsOfPerformance
കഴിഞ്ഞ 10 വർഷമായി വലിയ ക്രമക്കേടുകളാണ് PSC യിൽ നടന്നത്. നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനം പോലെത്തന്നെ സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.
പ്രതിപക്ഷത്തിരുന്നപ്പോൾ PSC നിയമനത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച മുഖ്യമന്ത്രി വി ഡി സതീശൻ എന്തുകൊണ്ടാണ് ഇപ്പോൾ മൗനം പാലിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റവും ഒടുവിൽ നടന്നിട്ടുള്ള ക്രമക്കേടുകളെക്കുറിച്ച് മാത്രമാണ്. ആ ക്രമക്കേടുകൾ എന്ന് പറയുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.
മടിയിൽ കനമുള്ളവരെ വഴിയിൽ ഭയപ്പെടേണ്ടതുള്ളൂ എന്നാണ് നമ്മുടെ ഇന്നത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പറഞ്ഞത്. അങ്ങനെയെങ്കിൽ കഴിഞ്ഞ 10 വർഷത്തെ PSC നിയമനത്തെ സംബന്ധിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഭരണകൂടത്തോട് പറയാൻ നിങ്ങൾ ധൈര്യം കാണിക്കുമോ?
ശ്രീ പി കെ കൃഷ്ണദാസ്
ബിജെപി ദേശീയ നിർവാഹക സമിതി അംഗം
#APAKADAMPolitics
ഭാരതത്തിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് 'പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന' (PMKSY).
"എല്ലാ കൃഷിയിടങ്ങളിലും ജലം", "ഓരോ തുള്ളി വെള്ളത്തിൽ നിന്നും കൂടുതൽ വിളവ്" എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ഈ പദ്ധതി കേരളത്തിലും വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്.
303.86 കോടി രൂപയുടെ കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് 37 ജലസേചന പദ്ധതികൾ പൂർത്തിയാക്കാൻ സാധിച്ചു. 53,460 കർഷകർക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചപ്പോൾ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
ശാസ്ത്രീയമായ കൃഷിരീതികളിലൂടെ കർഷകരുടെ അഭിവൃദ്ധി ഉറപ്പാക്കി മോദി സർക്കാർ എന്നും കർഷകർക്കൊപ്പം.
#PoliticsOfPerformance
PSC ഉദ്യോഗാർത്ഥികളുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ UDF സർക്കാർ ഒരു ചെറുവിരൽ പോലും അനക്കുന്നില്ലെന്ന് മാത്രമല്ല, ഓരോ കുട്ടിയുടെയും അവകാശമായ തൊഴിൽ ഉറപ്പാക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ബിജെപി പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം, അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ ഉദ്യോഗാർത്ഥികൾക്കൊപ്പം നിലകൊള്ളുമെന്നും ഉറപ്പ് നൽകുന്നു.
ഉദ്യോഗാർത്ഥികളുടെ ഈ ഗുരുതരമായ വിഷയം യുവതയുടെ ശബ്ദമായി നിലകൊണ്ട് സഭയിൽ ബിജെപി ശക്തമായി ഉയർത്തും.
ശ്രീ രാജീവ് ചന്ദ്രശേഖർ MLA
ബിജെപി സംസ്ഥാന അധ്യക്ഷൻ
#APAKADAMPolitics
ചെറുകിട സംരംഭകർക്ക് സാമ്പത്തിക സുരക്ഷയും വളർച്ചയും ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി മുദ്ര യോജന (PMMY) രാജ്യത്തെ ബിസിനസ്സ് മേഖലയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.
പത്തു ലക്ഷം രൂപ വരെ യാതൊരുവിധ ഈടുമില്ലാതെ വായ്പ ലഭ്യമാക്കുന്നതിലൂടെ സാധാരണക്കാരായ സംരംഭകർക്ക് തങ്ങളുടെ ബിസിനസ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഈ പദ്ധതി വലിയ കൈത്താങ്ങായി മാറുന്നു. ലളിതമായ നടപടിക്രമങ്ങളിലൂടെ മൂലധനം ഉറപ്പാക്കുന്ന ഈ പദ്ധതി, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വ്യക്തികളെയും സ്വയംതൊഴിൽ ചെയ്യുന്നവർക്കും കരുത്തേകി.
കേരളത്തിലും ദേശീയ തലത്തിലും പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
കേരളത്തിൽ 2025 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 1,75,20,622 വായ്പാ അക്കൗണ്ടുകളിലൂടെ 1,23,407.65 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.
ദേശീയ തലത്തിൽ 2025 ഫെബ്രുവരി വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 52.07 കോടി വായ്പാ അക്കൗണ്ടുകളിലായി 32.40 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സംരംഭകരിലേക്ക് എത്തിയത്. കോടിക്കണക്കിന് ആളുകൾക്ക് സ്വയംപര്യാപ്തതയും തൊഴിലവസരങ്ങളും നൽകിക്കൊണ്ട് രാജ്യത്തെ സാധാരണക്കാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ പദ്ധത മോദി സർക്കാർ മുന്നോട്ടുവെക്കുന്ന വികസന രാഷ്ട്രീയത്തിൻ്റെ തെളിവാണ്...
#PoliticsOfPerformance
"നിങ്ങളുടെ സ്നേഹം എക്കാലവുമുണ്ടാകണം, നമ്മുടെ ഈ ബന്ധം കൂടുതൽ സജീവമായി മുന്നോട്ട് പോകും";
ഇന്നലെ പങ്കുവെച്ച വീഡിയോയ്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾക്കും ക്രിയാത്മകമായ നിർദ്ദേശങ്ങൾക്കും നന്ദി.
-പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
‼️ കേരളത്തിലെ തൊഴിലുറപ്പുപദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമായി ആകെ 856 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ കേന്ദ്രസർക്കാർ വിഹിതം 514 കോടി രൂപയും സംസ്ഥാന സർക്കാരിന്റേത് 342 കോടി രൂപയുമാണ്.
‼️ ഗ്രാമപ്രദേശങ്ങളിൽ തൊഴിൽ തേടിയലയുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് ഈ തുക വലിയൊരു ആശ്വാസമാകും. അവരുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കുന്നു.
‼️ പണ്ട് തൊഴിലുറപ്പുപദ്ധതിയിൽ പലവിധത്തിലുള്ള ക്രമക്കേടുകൾ നടന്നിരുന്നു. എന്നാൽ ഇപ്പോൾ ഡി.ബി.ടി (Direct Benefit Transfer) വഴി പണം നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എത്തുന്നു.
‼️ എസ് സി, എസ് ടി, ഒ ബി സി തുടങ്ങി എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കും തൊഴിൽ ലഭിക്കുന്നുണ്ടെന്ന് ഈ പദ്ധതിയിലൂടെ സർക്കാർ ഉറപ്പുവരുത്തുന്നു.
‼️ പ്രധാനമന്ത്രിയുടെ 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന ആശയത്തിന് അനുസൃതമായി, സമൂഹത്തിലെ അവസാനത്തെ ആൾക്കും വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കുക എന്ന 'അന്ത്യോദയ' കാഴ്ചപ്പാടാണ് ഈ പദ്ധതിയിലൂടെ നടപ്പിലാകുന്നത്.
-ശ്രീ കുമ്മനം രാജശേഖരൻ
ദേശീയ നിർവാഹക സമിതി അംഗം
#VBGRAMG
#ViksitBharat
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും, ജനാധിപത്യ സംവിധാനങ്ങളെ അസ്ഥിരപ്പെടുത്താനുമുള്ള കോൺഗ്രസിന്റെ അക്രമ-കലാപ രാഷ്ട്രീയത്തിനെതിരെ, ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ജനാധിപത്യത്തിൽ പ്രതിഷേധത്തിന് അവകാശമുണ്ട്. എന്നാൽ അക്രമവും, കലാപവും ഒരിക്കലും അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയോടെ ബിജെപി എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും.
#APAKADAMPolitics