നാല് പതിറ്റാണ്ടായി മലയാളി ജീവിതത്തെ ആത്മാവിലേക്ക് ആവാഹിക്കുന്ന മഹാനടൻ. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടനവിസ്മയം പ്രിയ ലാലേട്ടന് കൂ മലയാളത്തിൻ്റെ ജന്മദിന ആശംസകൾ
#HBDLalettan
അമ്മയുടെ സ്നേഹത്തിനും കരുതലിനും പകരം വെക്കാൻ മറ്റൊന്നിനുമാകില്ല. ജീവിത്തിലെ വിജയങ്ങളിലും പരാജയങ്ങളിലും നമ്മെ ചേർത്തുപിടിക്കാൻ അമ്മയുണ്ടാകും എന്നതാണ് ഓരോരുത്തരുടെയും ധൈര്യം. എല്ലാ അമ്മമാർക്കും കൂ മലയാളത്തിൻ്റെ മാതൃദിന ആശംസകൾ
#MothersDay
തൊഴിലാളികളുടെ അവകാശങ്ങൾ ഓർമ്മപ്പെടുത്തി ഇന്ന് മെയ് ദിനം. തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യ��ും എന്ന പ്രമേയത്തിൽ ഊന്നിയാണ് ഇത്തവണ ലോകമെമ്പാടും മെയ് ദിനം ആചരിക്കുന്നത്
#1May
കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭൂമിയുടെ സംരക്ഷണത്തിനായി നാം ഓരോരുത്തരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന ആഹ്വാനമാണ് ഓരോ ഭൗമ ദിനവും നൽകുന്നത്. #EarthDay2022
ഏവർക്കും ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും വിഷു ആശംസകൾ. ഐശ്വര്യം നിറഞ്ഞ പുതു���ർഷത്തിലേക്കാണ് മലയാളികൾ കണികണ്ട് ഉണരുന്നത്. നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ് ഓരോ വിഷുവും #Vishu2022 #Vishu
ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കറുടെ 131ാം ജന്മവാർഷികമാണ് ഇന്ന്. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വത്തിൽ അധിഷ്ഠിതമായ തുല്യതക്ക് വേണ്ടി പോരാടിയ വ്യക്തി��ാണ് അംബേദ്ക്കർ. ആ മഹാത്മാവിന് സ്മരണാഞ്ജലികൾ
#AmbedkarJayanti2022
ഇന്ന് ഏപ്രിൽ 7 ലോക ആരോഗ്യ ദിനം. ആരോഗ്യകരമായ ജീവിതം നയിക്കുക എന്നതാകണ�� നാം ഓരോരുത്തരുടെയും മുഖ്യപരിഗണന. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ജീവിതത്തെ മനോഹരമാക്കുന്നത്.
#WorldHealthDay
ഇന്ന് ലോക വനിതാ ദിനം. സുസ്ഥിര വികസനത്തിന് ഇന്ന് ലിംഗ സമത്വം എന്നാണ് ഈ വർഷത്തെ വനിതാ ദിന പ്രമേയം. ആത്മവിശ്വാസത്തോടെ, കരുത്തോടെ, സ്വാതന്ത്രത്തോടെ സ്ത്രീകൾ മുന്നേറട്ടെ.
കൂ മലയാളത്തിൻ്റെ വനിതാ ദിന ആശംസകൾ
#WomensDay
ഇന്ന് ലോക മാതൃഭാഷാ ദിനം. ഓരോ മനുഷ്യർക്കും മാതൃഭാഷ എന്നത് പെറ്റമ്മയാണ്. മറ്റു ഭാഷകൾ പഠിക്കുമ്പോഴും പ്രയോഗിക്കുമ്പോഴും നമ്മുടെ പെറ്റമ്മയായ മലയാളത്തെ ചേർത്തുപിടിച്ച് അളവറ്റ സ്നേഹവും ബഹുമാനവും നൽകണമെന്ന് മാതൃഭ���ഷ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു
#മാതൃഭാഷദിനം
മഹാത്മാ ഗാന്ധിയുടെ ധീര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് 74 വർഷം. അഹി���സ എന്ന ആശയത്തിലൂടെ ലോകത്തിന് വെളിച്ചമാകുന്ന ഗാന്ധിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
#രക്തസാക്ഷിദിനം
#MartyrsDay
ഭാരതീയ യുവത്വത്തിന് ചിന്താശേഷിയും പ്രവര്ത്തിക്കാനുള്ള ഊര്ജ്ജവും പകര്ന്ന പ്രതിഭാശാലിയാണ് സ്വാമി വിവേകാന്ദൻ. അദ്ദേഹത്തിൻ്റെ ജന്മദിനമാണ് രാജ്യം ദേശീയ യുവജന ദിനമായി ആചരിക്കുന്നത്
#ദേശീയയുവജനദിനം#NationalYouthDay
സ്നേഹവും ത്യാഗവുമാണ് ജീവിതത്തെ മനോഹരമാക്കുന്നത് എന്ന സന്ദേശവുമായി മറ്റൊരു ക്രിസ്മസ് ദിനം കൂടി. എല്ലാവർക്കും കൂ മലയാളത്തിൻ്റെ ക്രിസ്മസ് ആശംസകൾ
#MerryChristmas#ക���രിസ്മസ്ആശംസകൾ
കറാച്ചിയെ വിറപ്പിച്ച ഐതിഹാസിക ���ന്ത്യൻ വീര ഗാഥ.
ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനും മനോബലത്തിലും മുന്നിൽ പാകിസ്ഥാൻ പരാജയപ്പെട്ട ദിവസമാണ് 1971 ഡിസംബർ 16.യുദ്ധാനന്തരം പാക്കിസ്ഥാൻ പട്ടാള മേധാവിയടക്കം ഇന്ത്യൻ സൈനികർക്ക് മുന്നിൽ അടിയറവ് പറഞ്ഞു.
#ഇന്ത്യ
#India
#VijayDiwas
#IndianArmy