@Sudha10652777 ചിലർ കടന്നുവരുന്നത്
അന്യരായിട്ടാണ്…
പക്ഷേ, അറിയാതെ തന്നെ
നമ്മുടെ ഓർമ്മകളിലും ചിന്തകളിലും
ജീവിതത്തിന്റെ നിശ്ശബ്ദ ഇടങ്ങളിലും
അവരൊരു സ്ഥിരസാന്നിധ്യമായി മാറുന്നു… 🖤
ചിലരുടെ നിശബ്ദത കൊണ്ടുമാത്രം
നിശ്ചലമായിപ്പോകുന്ന
ചില നിമിഷങ്ങളുണ്ട്…
അവരുടെ മൗനത്തിൽ
വാക്കുകളേക്കാൾ വലിയൊരു
വേദന ഒളിച്ചിരിക്കും…
ചിലപ്പോൾ,
ആ നിശബ്ദതയിൽ
നമ്മുടെ ജീവിതം പോലും
നിശ്ചലമായിപ്പോകും… ❤️
എവിടെ ആയിരുന്നാലും, “എത്തിച്ചേർന്നോ?” എന്ന് അന്വേഷിക്കാൻ ഒരാൾ ഉണ്ടാകുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്.
അത് വെറും ചോദ്യം അല്ല… നമ്മളെക്കുറിച്ച് ആരോ ഒരാൾ കരുതലോടെ ഓർക്കുന്നു എന്നതിന്റെ തെളിവാണ്.