A Muslim guy started Namaz in the flight, A Hindu woman started singing Namo Namo Shakara Bhajan…
Salute to this brave Sanatani Lioness… 🫡🫡🫡
Share this maximum please 🙏🏼
മലയാള മനോരമയും മാതൃഭൂമിയുമൊക്കെ വലിയ പാരമ്പര്യമുള്ള മാധ്യമ സ്ഥാപനങ്ങളാണ്. ഇന്ന് മലയാള സിനിമാ മേഖലയിൽ ഉയർന്ന ആരോപണങ്ങളിൽ ചിലതൊക്കെ ഇവർ വാർത്തയാക്കുകയും ചിലതൊക്കെ വാർത്ത ആക്കിയതിനു ശേഷം മുക്കുകയും ചെയ്യുന്നത് എന്തിനാണ്?
വാർത്ത മുക്കിയാലും ഇലക്ട്രോണിക് തെളിവുകൾ അവശേഷിക്കും എന്നിരിക്കെ ഈ പണി ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണ്? ഇന്നിങ്ങനെയെങ്കിൽ ഇന്റർനെറ്റ് ഇല്ലാത്ത കാലത്ത് നിങ്ങൾ എന്തൊക്കെ മുക്കിയിട്ടുണ്ടാവുമെന്ന് നിങ്ങളുടെ വരിക്കാർ സംശയിച്ചാൽ അവരെ തെറ്റു പറയാൻ കഴിയുമോ? മനോരമ ഓൺലൈനിൽ മുങ്ങിയ വാർത്ത മനോരമ ന്യൂസിലും മുങ്ങുന്നത് മാനേജ്മെന്റിന്റെ താല്പര്യം ആണെന്നല്ലേ ജനങ്ങൾ കരുതൂ?
എങ്കിലും മാമ്മൻ മാത്യുവും ശ്രേയാംസ് കുമാറുമൊക്കെ ഇതൊന്നും അറിയുന്നില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അറിയുന്നില്ലെങ്കിൽ മുങ്ങിയ വാർത്ത തിരിച്ചുവരണം. മുക്കിയവർക്കെതിരെ നടപടിയും വേണം. ഉണ്ടാകുമോ?
അതോ, തമിഴ് ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമല്ലെന്ന് ഇവരൊക്കെ കരുതുന്നുണ്ടോ?
വരൂ, നമുക്ക് പാരമ്പര്യം അവകാശപ്പെട്ട് മേനി നടിക്കാം, മാധ്യമ സ്വാതന്ത്ര്യത്തിനായി കോൺക്ലേവുകൾ നടത്താം, തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ ബഹിഷ്കരിക്കാം.
ലേശം ഉളുപ്പ്?