മന്ത്രി മുരളീധരൻ വീണ ജോർജിനെതിരെ നടത്തിയത് ഹീനമായ അധിക്ഷേപമാണ്.
വിമർശനം പറയാൻ വൃത്തികേട്
പറയുകയല്ല വേണ്ടത്.
മറ്റൊരു കൗതുകം,
പൊ.ക മുതൽ ഭരണ പക്ഷ ഓഡിറ്റ് വരെ ചെയ്യുന്ന ഒരാളും ഒരു എതിർപ്പ് എഴുതി കണ്ടില്ല എന്നതാണ്.
ഇനി തിരിച്ച് ഇതേ ഭാഷയിൽ മറുപടി വരുമ്പോൾ,
അത് വാർത്തയാവും.
സാമ്പത്തിക വർഷാവസാനമുള്ള ഒരു സാങ്കേതിക അക്കൗണ്ടിംഗ് ക്രമീകരണത്തെ സർക്കാർ പാപ്പരായി, ദുരിതാശ്വാസ നിധി കട്ടെടുത്തു എന്ന് പറയുന്നത് ഒന്നുകിൽ വിവരമില്ലായ്മയാണ്, അല്ലെങ്കിൽ ബോധപൂർവ്വമായ രാഷ്ട്രീയ വഞ്ചനയാണ്. മാർച്ച് 31 ലെ കണക്കെടുപ്പിൽ സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും കടമെടുപ്പ് പരിധിയും സുരക്ഷിതമായി നിലനിർത്താൻ ധനവകുപ്പ് ചെയ്ത ട്രഷറി ലിക്വിഡിറ്റി മാനേജ്മെന്റ് മാത്രമാണിത്.
ഇതിലെ ഏറ്റവും വലിയ കാപട്യം, ഏപ്രിൽ ആദ്യവാരം തന്നെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റിയ തുക പൂർണ്ണമായും ദുരിതാശ്വാസ നിധിയിലേക്ക് തിരികെയിട്ടു എന്ന CAG റിപ്പോർട്ടിലെ തന്നെ പ്രധാന വസ്തുത സൗകര്യപൂർവ്വം മറച്ചുവെക്കുന്നു എന്നതാണ്. ചിലവാക്കാൻ ഗതികെട്ടാണ് പണമെടുത്തതെങ്കിൽ വെറും ഒരാഴ്ചയ്ക്കുള്ളിൽ ഇതേ തുക എങ്ങനെ അക്കൗണ്ടിൽ തിരികെ വരും?
CAG ചൂണ്ടിക്കാണിച്ച ചട്ടങ്ങളിലെ ഒരു കീഴ്വഴക്കത്തെ പണാപഹരണമായി വളച്ചൊടിച്ച് കുറച്ച് ലൈക്കുകൾക്കും, അതിനുമപ്പുറം അത് വാട്സാപ്പ്, ഫേസ്ബുക്ക് ഫോർവേഡുകളും ആകുമ്പോൾ , നിങ്ങൾ തകർക്കുന്നത് നാളെ ഒരു പ്രകൃതി ദുരന്തമുണ്ടായാലോ പാവപ്പെട്ടവന് ജീവൻരക്ഷാ ചികിത്സ വേണ്ടി വന്നാലോ പൊതുജനം കൈമെയ് മറന്ന് സഹായിക്കുന്ന ആ വലിയൊരു സംവിധാനത്തിന്റെ വിശ്വാസ്യതയാണ്.
റിപ്പോർട്ടിൽ നിന്ന് അടർത്തിമാറ്റിയ പകുതി സത്യങ്ങൾ മാത്രം വെച്ച് പൊതുബോധം നിർമ്മിക്കുന്ന ഈ പരിപാടി തികച്ചും പരിഹാസ്യമാണ്. ഇതിനു മുമ്പ് മനുഷ്യപ്പറ്റുള്ള നിങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ള ഒരാൾ വയനാട് ദുരന്തമുണ്ടായപ്പോൾ CMDRFലേക്ക് പൈസ നൽകരുതെന്ന് പറഞ്ഞ് പരത്തിയതിൻ്റെ ഭവിഷ്യത്തിനേക്കാളും അധികമാകും അത്!!
@Kizhakkedan33 ജലപീരങ്കിയിൽ ഉപയോഗിച്ചത് ശുദ്ധജലമാണ് (അല്ലെങ്കിൽ മലിനജലമല്ല) എന്ന് തെളിയിക്കുക.
താങ്കൾ ഒരു ഡോക്ടർ ആണെന്ന് കരുതുന്നു. അപ്പോൾ അല്പം ഒക്കെ ഉത്തരവാദിത്തബോധം കൂടി കാണിക്കണം.
അസ്ലഹ് ചെയ്തത് പോലെ സ്ഥിരമായി പൊങ്ങിവരുന്ന ഒരു "അത്ഭുത" കണക്കുണ്ട്. 2016ൽ വെറും 29 ബാറുകൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ LDF സർക്കാർ അത് ഒറ്റയടിക്ക് 905 ആക്കി മാറ്റി എന്നൊരു വിലാപം! ഒറ്റനോട്ടത്തിൽ കേൾക്കുമ്പോൾ ആർക്കും ഒന്ന് അത്ഭുതം തോന്നും. എന്നാൽ ഈ "29 ബാറുകൾ" എന്ന വാദത്തിന് പിന്നിലൊരു വലിയ കോമഡിയുണ്ട്. ബാറുകൾ പൂട്ടിയെന്ന് വലിയവായിൽ അവകാശപ്പെട്ട മുൻ ഉമ്മൻ ചാണ്ടി സർക്കാർ, അന്ന് പൂട്ടിയ ബാറുകൾക്കെല്ലാം പകരം വാരിക്കോരി നൽകിയത് 700ൽ പരം ബിയർ വൈൻ പാർലർ ലൈസൻസുകളായിരുന്നു എന്നതാണ് ആ സത്യം. അതായത്, ബോർഡിലെ പേരുമാറ്റി അകത്ത് വീണ്ടും മദ്യം തന്നെ വിളമ്പിയ ആ ഗംഭീര രാഷ്ട്രീയ നാടകത്തെയാണ് ചിലരിന്ന് "മദ്യനിരോധന സുവർണ്ണകാലം" എന്ന് വിളിച്ച് ആഘോഷിക്കുന്നത്!!
യാഥാർത്ഥ്യബോധമില്ലാത്ത സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് LDF ഒരിക്കലും ആരോടും വാഗ്ദാനം ചെയ്തിട്ടില്ല. ബോധവൽക്കരണത്തിലൂടെയുള്ള മദ്യവർജ്ജനം എന്ന പ്രായോഗിക നയമാണ് ഇടതുപക്ഷം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം മുൻ സർക്കാർ പ്രഖ്യാപിച്ച അശാസ്ത്രീയമായ മദ്യനിരോധനം കേരളത്തിന് സമ്മാനിച്ചത് വലിയൊരു സാമ്പത്തിക ദുരന്തമായിരുന്നു. സംസ്ഥാനത്തിന്റെ നട്ടെല്ലായ ടൂറിസം മേഖലയാണ് അന്ന് കൂപ്പുകുത്തിയത്. വിദേശ സഞ്ചാരികളും വൻകിട കോൺഫറൻസുകളും അയൽ സംസ്ഥാനങ്ങളിലേക്ക് വണ്ടി കയറിയപ്പോൾ, ഇവിടെ ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ഒറ്റയടിക്ക് ഉപജീവനം നഷ്ടപ്പെട്ടത്. ടൂറിസത്തെയും സമ്പദ്വ്യവസ്ഥയെയും വെന്റിലേറ്ററിൽ നിന്ന് പുറത്തിറക്കാൻ നിലവാരമുള്ള 3 സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്കെങ്കിലും ലൈസൻസ് നൽകുക എന്നത് അനിവാര്യമായ ഒരു തിരുത്തലായിരുന്നു.
പെട്ടെന്നൊരു സുപ്രഭാതത്തിൽ ബാറുകൾ പൂട്ടിയപ്പോൾ കേരളം ഒറ്റയടിക്ക് പുണ്യാളന്മാരുടെ നാടായി മാറിയോ? ഇല്ല!! നിയമാനുസൃതമായ മദ്യലഭ്യത ഇല്ലാതായതോടെ കേരളത്തിലേക്ക് ഒഴുകിയത് വ്യാജമദ്യവും MDMA ഉൾപ്പെടെയുള്ള മാരക സിന്തറ്റിക് ലഹരിമരുന്നുകളുമാണ്. അതിൻ്റെ അനന്തരഫലം ഇപ്പോഴും കേരളം അനുഭവിക്കുകയാണ്!!
അതുകൊണ്ട്, 29 എന്ന ഈ വിശുദ്ധ കണക്കും പിടിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന അസ്ലഹ്മാരോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ; 700ൽ അധികം ബിയർ വൈൻ പാർലറുകൾ തുറന്നിട്ട് അതിന് "മദ്യനിരോധനം" എന്ന് പേരിട്ട് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടുവാൻ നോക്കണ്ടാ!! യഥാർത്ഥത്തിൽ നടന്നത് നിരോധനമായിരുന്നില്ല, വെറുമൊരു കുപ്പി മാറ്റൽ മാത്രമായിരുന്നു!!
അസ്ലഹ് ഇവിടെ താരതമ്യം ചെയ്യുന്നത് ആപ്പിളും ഓറഞ്ചും ആയിട്ടാണ്!!
വിഴിഞ്ഞം കരാർ റദ്ദാക്കാൻ ധൈര്യമില്ലാത്തവർ പിഎം ശ്രീ ധാരണാപത്രം റദ്ദാക്കാൻ പറയുന്നു എന്ന വാദം ഒറ്റനോട്ടത്തിൽ നല്ലവണ്ണം നിങ്ങളുടെ അണികളുടെ കൈയ്യടി വാങ്ങിയെടുക്കാൻ പറ്റുമായിരിക്കും. പക്ഷേ നിങ്ങൾ അതിലൊളിപ്പിച്ചു വെച്ച വൻ പൊട്ടത്തരങ്ങൾ മനസ്സിലാക്കാൻ താഴെ പറയുന്ന നാല് കാര്യങ്ങൾ മാത്രം പരിശോധിച്ചാൽ മതി. പക്ഷേ ശ്രദ്ധിച്ച് വായിക്കണം കേട്ടോ!!
1. വിഴിഞ്ഞം കരാർ എന്നത് കർശനമായ കോൺട്രാക്ട് നിയമങ്ങൾക്കും ആർബിട്രേഷൻ ചട്ടങ്ങൾക്കും വിധേയമായി ഒപ്പിട്ട ഒരു വാണിജ്യ ഉടമ്പടിയാണ്. ഒരു സുപ്രഭാതത്തിൽ സംസ്ഥാന സർക്കാർ അത് ഏകപക്ഷീയമായി റദ്ദാക്കിയാൽ, കമ്പനിക്ക് അതുവരെയുണ്ടായ ചിലവും ഭാവിയിലെ ലാഭവുമടക്കം ആയിരക്കണക്കിന് കോടി രൂപ കേരളം നഷ്ടപരിഹാരമായി നൽകേണ്ടി വരും. എന്നാൽ പിഎം ശ്രീ എന്നത് രണ്ട് സർക്കാരുകൾ തമ്മിലുള്ള ഒരു പദ്ധതി നടത്തിപ്പ് ധാരണാപത്രം അഥവാ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്ങ് (MoU) മാത്രമാണ്. വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ അതിൽ നിന്ന് പുറത്തുകടക്കാം. ആനയെയും ആടിനെയും ഒരേ കയറു കൊണ്ട് കെട്ടാനാണ് അസ്ലഹ് നോക്കുന്നത്.
2. ഇനി അദാനിക്ക് എന്ത് കൊണ്ട് പിഴയിട്ടില്ല എന്ന വാദം. അസ്ലഹ് ഫോഴ്സ് മജ്യൂർ (Force Majeure) എന്ന വാക്ക് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കരാർ നിയമങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ, അപ്രതീക്ഷിത തടസങ്ങൾ എന്നിവയെ പ്രതിപാദിക്കുന്ന വകുപ്പാണ് ഇത്. 2015നും 2019നും ഇടയിൽ കേരളം നേരിട്ടത് ഓഖി, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ രണ്ട് പ്രളയങ്ങൾ എന്നിവയാണ്. അതിനു ശേഷം 2020ൽ കോവിഡ് മഹാമാരിയും.ഈ ഔദ്യോഗിക രേഖകൾ വെച്ച് അദാനി ഗ്രൂപ്പ് ട്രിബ്യൂണലിൽ പോയാൽ കേരളം നിഷ്പ്രയാസം തോൽക്കും. തുറമുഖവും പോകും, ഖജനാവിൽ നിന്ന് കോടികൾ അദാനി ഗ്രൂപ്പിനു പിഴയൊടുക്കേണ്ടിയും വരും. ആ നിയമക്കുരുക്കിൽ നിന്ന് കേരളത്തെ രക്ഷിക്കാനാണ് സമയം നീട്ടിനൽകിയത്.
3. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു കരാറിലെ അശാസ്ത്രീയതകളെ നയപരമായി എതിർക്കാം. എന്നാൽ ഭരണം കിട്ടുമ്പോൾ, മുൻ സർക്കാർ ഒപ്പിട്ട ഒരു Sovereign contract വലിച്ചുകീറിയാൽ പിന്നെ ലോകത്തൊരു നിക്ഷേപകനും കേരളത്തിലേക്ക് തിരിഞ്ഞുനോക്കില്ല. ഉമ്മൻചാണ്ടി സർക്കാർ വെച്ചുകൊടുത്ത വൻ ബാധ്യതയെ നിയമപരമായി കൈകാര്യം ചെയ്ത് തുറമുഖം യാഥാർത്ഥ്യമാക്കിയതിനെ ഭീരുത്വം എന്ന് വിളിക്കുന്നത് ഭരണനിർവ്വഹണം എന്തെന്നറിയാത്തതുകൊണ്ടാണ്.
4. വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമാണ്. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലെ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മോഡലിനെ തകർക്കുന്ന ചില നിബന്ധനകളോടുള്ള വിയോജിപ്പാണ് പിഎം ശ്രീയിലെ എതിർപ്പ്. അത് ഒരു സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ ഫെഡറൽ അവകാശമാണ്, ബിസിനസ്സ് ഡീൽ അല്ല.
ചുരുക്കത്തിൽ, മുൻ ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിവെച്ച നിയമക്കുരുക്കിൽ നിന്ന് കേരളത്തെ സാമ്പത്തികമായി തകർക്കാതെ തുറമുഖം പണിതുതീർത്തതിനെയും, ആവശ്യമെങ്കിൽ തിരുത്താൻ കഴിയുന്ന ഒരു കേന്ദ്ര പദ്ധതിയെയും തമ്മിൽ താരതമ്യം ചെയ്യുന്നത്, അസ്ലഹ് മുൻപും ചെയ്യാറുള്ളതുപോലെ വെറുമൊരു പൊളിറ്റിക്കൽ വാചക കസർത്ത് മാത്രമാണ്. വാട്സാപ്പ് യൂണിവേഴ്സിറ്റികളിലും നിങ്ങളുടെ അണികൾക്കിടയിലും കയ്യടി കിട്ടും. പക്ഷേ വസ്തുതകൾക്ക് മുന്നിൽ ഈ വാദം ഇത് പോലെ അങ്ങ് പൊളിയും!!