കാല്പനിക കൗമുകഭാവത്തിൻ്റെ ഓർമ...! || (സെൻ എന്നത് D76+4! യൂണിവേഴ്സിൽ നിയാണ്ടർതാൽ മനുഷ്യരുടെ ഇടയിൽ സെയിൻ്റ് /സെൻ (ജപ്പാനീസ്) / സെന്യാസി എന്നതിനീക്വലായ പദം!)
ഇത്തവണത്തെ ഓണത്തിന് തട്ടിക്കൂട്ട് ഡാൻസ് കളിക്കാൻ പറ്റിയ ഒരു കിടിലൻ സാധനം ഒഡാസിറ്റിയിൽ മിക്സ് ചെയ്തതുണ്ട്. കരമടച്ച രസീതുമായി വാട്സ്ആപ്പിൽ വന്നാൽ അയച്ച് തരുന്നതായിരിക്കും...
അല്ലേലും ഈ 'ഓണം' എന്നൊക്കെ ഒരു ഫെസ്റ്റിവലിനിടാൻ പറ്റിയ പേരാണോ? ഒരു ഗുമ്മില്ല... "ഓണാവലി", "ഓണദശമി", "ഓൺസ്മസ്സ്", "ഓൺസ്റ്റർ", "ഓൺസാൻ", "ഓണ്രീദ്" എന്നൊക്കെ ഇടുവായിരുന്നേൽ ഒരു രസം ഉണ്ടായിരുന്നു...
അതിനിടയ്ക്ക് സച്ചിൻ ആംസ്റ്റർഡാമിനൊരു ട്രിപ്പ് പോകുന്നുണ്ട്. ഇവനെന്നിട്ട് റോട്ടർദാമിലേക്ക് ഒരു ഫ്ലിക്സ്ബസ് ബുക്ക് ചെയ്തു... ബസ് കാത്ത് നിൽക്കുന്നതിനിടയിൽ ഈ മണ്ടൻ 'ആംസ്റ്റർഡാം ജെനറ്റിക്സ്' എന്നൊരു കട ബേക്കറി ആണെന്നോർത്ത് (പഴേ അച്ഛൻ്റെ ബേക്കറിയിൽ ഡെലിവറി ബോയി നിന്നതിൻ്റെ നൊസ്റ്റു അയവിറക്കാൻ!) കയറി ഒരു റെഡ് വെൽവെറ്റ് പേസ്റ്റ്രി മേടിക്കുന്നുണ്ട്... ഇതേ ദിവസം ആണ് റീനു ബാംഗ്ലൂരിൽ ജോർജ്ജിൻ്റെ കടയിൽ കയറി പേസ്റ്റ്രി കഴിച്ചതും, അമ്പാൻ ആദിയെ വെട്ടിയതും...
ഇവനെന്നിട്ട് ഫ്ലിക്സ്ബസ് മാറിക്കയറി ബെൽജിയത്തിലെ ബ്രസൽസിലേക്ക് പോകും...
ഹിഹി. മരമണ്ടൻ...