"മൈ ഫോണ് നമ്പർ ഈസ് 2255" എന്ന് പറയുന്നത് ഒരു തീപ്പൊരി ഡയലോഗ് അല്ല. അതിൽ ദ്വയാർഥമില്ല. അത് പറയുന്നത് ആരെയും ചവിട്ടി താഴ്ത്തിയോ കീഴടക്കിയോ അല്ല. എന്നിട്ടും ആ തലമുറയുടെയും, പിന്നീട് വന്ന ഓരോ തലമുറകളുടെയും ചുണ്ടിൽ ആ വാക്കുകൾ തത്തിക്കളിച്ചെങ്കിൽ അതിനു കാരണം മോഹൻലാൽ ആ സംഭാഷണം ഉരുവിട്ട രീതിയും അത് പറയുമ്പോൾ കൊടുത്ത ശബ്ദവിന്യാസവും ആർക്കും എത്തിപ്പിടിക്കാനാകാത്ത ഒരു ശക്തിസ്രോതസിന്റെ ഭാവവും നൽകിയത് കൊണ്ടാണ്. രാജാവിന്റെ മകനിലൂടെ ഈ നടൻ തുടങ്ങിയ അശ്വമേധം ഇന്നും അനസ്യൂതം തുടരുകയാണ്. ഈ യാഗാശ്വത്തെ തടയാനോ ഇതിനൊപ്പം ഓടിയെത്താനോ ഇതുവരെ മറ്റൊരാൾക്കും കഴിഞ്ഞിട്ടില..!!!
#37YearsOfRajavinteMakan @Mohanlal
രാമായണത്തിൻ്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നു.
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ!
ഏവർക്കും ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു !!