ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ. അടുത്ത ബ്ലോഗിൽ കൈവെച്ചു തുടങ്ങി. https://t.co/jjfrJipcfx
നന്മമരം പൂത്തുലയട്ടെ. ആശംസകൾ.
(ബ്ലോഗ് വായിക്കുന്നവരും ഉണ്ട് സാറെ)
ഇതുപോലേ അനേകം ട്വീറ്റുകൾ https://t.co/bbcYWlPA8M ജിലുജോസെഫ് ന്റെ ഇതൾ കൊഴിഞ്ഞൊരു നിശാഗന്ധിയിൽ നിന്നും ഇദ്ദേഹത്തത്തിന്റെ സ്വന്തമായി പിറന്നിട്ടുണ്ട്. പക്ഷേ അതിന്റെ അഹങ്കാരം ഒന്നുല്ല ട്ടോ.
ഈ കാത്തിരിപ്പ്
ഒരു കടലാണെന്നറിഞ്ഞിട്ടും
കണ്ണീരിൽ എഴുതിയതെല്ലാം
പ്രണയം
മറവിയുടെ കയത്തിൽ
എല്ലാം ഉപേക്ഷിച്ചെങ്കിലും
കെടാത്ത ആത്മാവിന്റെ
ദാഹവുമായി
ഞാനിന്നും ഒഴുകുന്നു
നീ തന്ന വാക്കുകൾ
തിരമാലകൾ അമ്മാനമാടുമ്പോൾ
നിറങ്ങളോ
വേഷങ്ങളോ ഇല്ലാതെ
ഞാനും
കൂടെ വറ്റാത്ത
കടലുപോൽ
ഈ കാത്തിരിപ്പും!
ഇത് നിനക്കുള്ള
വരികൾ
ഒരിക്കൽ കൂടി
വായിക്കണം നീ
വരികളിൽ നിന്നെ
കണ്ടു മടങ്ങുമ്പോൾ
ആത്മാവ് കൊണ്ടെന്നെ
കെട്ടിപിടിക്കാൻ
ഒരിക്കൽ കൂടി
എന്നിട്ടും നിനക്കെന്നെ
മറക്കാൻ കഴിഞ്ഞാൽ
മടങ്ങാം
ഒരുമിച്ചു തുടങ്ങിയ
യാത്രയിൽ
ഒറ്റപെടുമ്പോൾ
പാതിയിൽ നിലച്ച
എന്റെ കിനാവുകൾ
കൂട്ടിനുണ്ടാകും
നിന്നോടൊപ്പം
പെരുമഴ പെയ്തിറങ്ങിയ
സന്ധ്യയിൽ
നനഞ്ഞ ഇരുട്ടിലും
നീ ഉണ്ടായിരുന്നു
ഏകാന്തതയിലും നിന്റെ രൂപം
നിറഞ്ഞു നിന്നു
ഓർമയിലും
എന്റെ കൺമുന്നിലും
നീറുന്ന വേദനയായ്
പിടഞ്ഞു കൊണ്ടേയിരുന്നു
ഇടയ്ക്ക് കണ്ണൊന്നു ചിമ്മിയതെപ്പോഴാണ്!
അതിനിടയിൽ നീ
എന്നിൽ നിന്നും
എങ്ങോട്ടാണ് പറന്നു പോയത് 💔
നിന്നോടൊത്തുള്ള
കുറച്ച്
നിമിഷങ്ങൾ
എനിക്ക് പുനർജ്ജന്മ
പിറവിയായി
വീണ്ടും സ്വപ്നങ്ങൾക്ക്
നിറങ്ങൾ വന്നു
മരവിച്ചിരുന്ന ചിറകുകൾ
പതിയെ പിടഞ്ഞു
നെറ്റിയിൽ പതിഞ്ഞ
ചുംബനം
ഹൃദയത്തുടിപ്പുകൾ
അറിഞ്ഞപ്പോൾ
നമ്മുടേത്
മാത്രമായി
ആ ലോകം
അപ്പോഴും മനസ്
തേങ്ങി
വിരുന്ന് വന്ന
ഒരു ഈയാംപാറ്റയെപോൽ
ചില ബന്ധങ്ങൾ
ജീവിതത്തിൽ എത്താൻ
എന്തേ വൈകിയെന്നു
നെടുവീർപ്പിടുമ്പോൾ
അങ്ങും ഇങ്ങും
എത്താനാകാതെ
ഹൃദയം പിടഞ്ഞു
വിധി കെട്ടിയിട്ട വേരുകൾ
പിഴുതെറിയാൻ വയ്യാതെ
കണ്ണീരിൽ നിൻ മുഖം
മറച്ചു പിടിക്കുമ്പോൾ
ഒരു മോഹം മാത്രം
ഇനിയും ജന്മമുണ്ടെങ്കിൽ
ഈ ചങ്ങലപ്പാടുകൾ
വീഴും മുമ്പേ
എന്നെ സ്വന്തമാക്കില്ലേ