നിന്നിലേക്കുള്ള ഓരോ യാത്രയുടെയും അവസാനം ഞാൻ തിരിച്ചറിയാറുണ്ട്,
ഒരിക്കൽ ഞാൻ പ്രണയിച്ച മരണത്തേക്കാൾ എന്റെ പ്രണയത്തിന്റെ പൂർണ്ണത നിന്റെ കരങ്ങളിലാണെന്ന്..!
നിന്റെയൊരു ചുംബനത്തിലാണെന്ന്..!!!
സങ്കടങ്ങളും
നോവുകളും
പരാതികളും
പരിഭവങ്ങളും
ഞാൻ ഒറ്റയ്ക്ക്
ചുമക്കുകയും
എന്റെ ചിരി മാത്രം
ജീവിതത്തിന്റെ മുഖത്ത്
ഒട്ടിച്ചു വെയ്ക്കുകയും
ചെയ്യുന്നു..!
മറ്റൊന്നിനെയും
നിങ്ങൾ അറിയുകയോ
തേടുകയോ ഇല്ല..!
കണ്ണിനു മുകളിൽ
ഒരു കണ്ണട വെച്ചതുപോലെ
പകൽക്കിനാവുകൾ
കൂടുകൂട്ടിയിരിക്കുന്നു.
ചില ഓർമ്മകൾ
മറന്നെന്നു കബളിപ്പിച്ച്
കിനാവുകളിൽ വന്ന്
കരഞ്ഞു നിലവിളിക്കുന്നു.
ഗൗരീ എന്ന് നീ ആർത്തു കരഞ്ഞത്
ഇന്നലെയെന്നത് പോലെ
ചെവിയിൽ അലയ്ക്കുന്നു.
എനിക്കൊന്നും മിണ്ടാനാകുന്നില്ലല്ലോ..?!
അവഗണനകളുടെ കനം
എന്റെ നെഞ്ചു പൊള്ളിക്കുന്നതിനെപ്പറ്റി
നിന്നോടെങ്ങനെ
പറഞ്ഞു തരും ഞാൻ..?
ആവർത്തിച്ചു പറഞ്ഞിട്ടും
നീയതിൽ നിന്നും
നീന്തിയിറങ്ങിപ്പോകുകയല്ലേ..?
വരാലിനെപ്പോലെ...!
ചിലർക്ക് സ്നേഹിക്കാനൊരാളില്ലാതെ
ജീവിക്കാനാവില്ല.
ഉപേക്ഷിക്കുമെന്ന് ഉറപ്പായിട്ടും
പിന്നെയും കേണു കരയുന്നതും
ഒടുവിൽ തകർന്ന്
സ്വയം ഉപേക്ഷിക്കുന്നതും
കൊടുത്ത സ്നേഹം
തിരികെ കിട്ടണമെന്ന
വാശികൊണ്ടല്ല,
സ്നേഹിക്കാൻ ആരോരുമില്ലെന്ന
ദയനീയതകൊണ്ടാണ്.