സ്കൂളിലും ജോലിസ്ഥലത്തും തുടങ്ങി സമൂഹത്തിന്റെ മറ്റെല്ലാ തുറകളിലും തുടരുന്ന വിവേചനങ്ങൾ നിർത്താതെ, സംവരണം നിർത്തിയാൽ ജാതി പോകും എന്നൊക്കെ പറയുന്നത് വെളിവില്ലാത്തത് കൊണ്ടാണ്. സംവരണം ഉള്ളത് കൊണ്ടല്ല ജാതി തുടരുന്നത് . ജാതി ഉള്ളത് കൊണ്ടാണ് സംവരണം വേണ്ടിവരുന്നത്.
This scene from unda 💔
ഇന്നലെ Vaazhai കണ്ടു. ഞാൻ അനുഭവിച്ച് അറിഞ്ഞതല്ലെങ്കിലും പടത്തിലെ പല സിക്വൻസുകളും എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റി. പടം തീരുമ്പോൾ ഒരു നിശബ്ദത തിയറ്ററിൽ നിറഞ്ഞിരുന്നു, എൻ്റെ മനസ്സും നിശ്ചലമായിരുന്നു. ഈ പടത്തിൻ്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ. കാണാതെ പോകരുത് ഈ പടം.
#Vaazhai
ഹിന്ദുക്കൾ ആണെന്ന് പറഞ്ഞ്
കൈയ്യിൽ ചരടും കെട്ടി കുറെ പാവപ്പെട്ട ദളിതർ നടക്കുന്നുണ്ട്. എങ്കിലും ആ വിഭാഗങ്ങൾക്കായി സമർപ്പിക്കുന്നു.
സംഘികളുടെ ഹിന്ദുക്കളിൽ ഞാനോ നിങ്ങളോ ഉൾപ്പെടുന്ന പിന്നോക്ക വിഭാഗത്തിലെ ആരും ഉൾപ്പെടുന്നില്ല... 🙄
എങ്ങനെയൊക്കെയാണ് സ്ത്രീകൾ ലോകം മെച്ചപ്പെടുത്തുന്നത് എന്നത് കാണണമെങ്കിൽ കുടുംബശ്രീയിലേക്ക് നോക്കുക.
വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുടുംബശ്രീ ആദ്യ ഗഡു ആയി 20 കോടി രൂപ കൈമാറി. ഓർക്കണം, 20 കോടി!
അതുമാത്രമല്ല ചെയ്തത്.
വയനാട് ദുരന്തം ഉണ്ടായ ശേഷം കുടുംബശ്രീ ചെയ്ത കാര്യങ്ങളുടെ നാൾവഴി നോക്കുക.
ദുരിതാശ്വാസ ക്യാമ്പുകളിൽ ഹെൽപ്പ് ഡെസ്ക് നയിച്ചു
കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം പാചകം ചെയ്യലും വിതരണവും
ഹരിത കർമ്മ സേനയുടെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ ക്യാമ്പുകളുടെ ശുചീകരണം
കമ്മ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ മാനസിക പിന്തുണ
ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ കുടുംബ സർവ്വേ
സർവ്വേ പ്രകാരം പുനരധിവാസത്തിനുള്ള മൈക്രോ പ്ലാൻ തയ്യാറാക്കൽ
ദുരന്തബാധിത മേഖലയിലെ ആളുകൾക്കായി പ്രത്യേക തൊഴിൽമേള സംഘടിപ്പിച്ചു.
ഇതല്ലാതെ ആ സ്ത്രീകൾ എത്രയോ കാര്യങ്ങൾ വ്യക്തിഗതമായും ചെയ്തിട്ടുണ്ടാവും.
ഇനി ആദ്യ വാചകം വീണ്ടും വായിക്കുക.
@anupama_m
"ആചാരങ്ങളൊക്കെ ലംഘിച്ച് ലംഘിച്ച് തന്നെയാണ് നമ്മൾ ഇതുവരെ എത്തിയത്, അല്ലാതെ ജാതി ബ്രാഹ്മിണ്യത്തിന്റെയും ഹിന്ദുത്വവാദികളുടെയും ഔദാര്യ ബുദ്ധികൊണ്ടല്ല.."
ആഗസ്റ്റ് 28, മഹാത്മാ അയ്യൻകാളി ജയന്തി.
ഇന്ത്യൻ സിനിമാ രംഗത്ത് ആദ്യമായി, അസമത്വവും എല്ലാവിധ ചൂഷണങ്ങളും ചെറുക്കാൻ ശക്തമായ നടപടികൾ കൈക്കൊണ്ടത് മലയാള സിനിമാ മേഖലയിലാണെന്നും . അതിനു കാരണമായത് ഇടതുപക്ഷ സർക്കാരിന്റെ ശക്തവും, ധീരവുമായ ഇടപെടലാണെന്നും കൂടി ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും...