ക്രിസ്റ്റിയാനോ റൊണാൾഡോ പുതിയ സീസണിൽ ജേഴ്സി നമ്പർ മാറുന്നു! മെസ്സിക്ക് ഏഴാം ബാലൻഡിയോർ കിട്ടാൻ സാധ്യത കൽപ്പിക്കുന്നതിനാലാണ് നമ്പർ മാറ്റം എന്നാണ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്! #ഇല്ലാന്യൂസ്
ക്രിസ്റ്റിയാനോ റൊണാൾഡോ പുതിയ സീസണിൽ ജേഴ്സി നമ്പർ മാറുന്നു! മെസ്സിക്ക് ഏഴാം ബാലൻഡിയോർ കിട്ടാൻ സാധ്യത കൽപ്പിക്കുന്നതിനാലാണ് നമ്പർ മാറ്റം എന്നാണ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്! #ഇല്ലാന്യൂസ്
Covid ടെസ്റ്റ് റിസൽട്ട് കാത്ത് ടെൻഷൻ അടിച്ചിരിക്കുന്ന രോഗിയോട് "പോസിറ്റീവ്" ആയി ചിന്തിക്കാൻ ഉപദേശിച്ച ജോസഫ് അന്നക്കുട്ടിയെ രോഗി പഞ്ഞിക്കിട്ടു.... #ഇല്ലാന്യൂസ്
ടൈംലൂപ് ആസ്പദമാക്കി ദൃശ്യം 2.5 സിനിമ ഇറങ്ങുന്നു.
ജോർജുകുട്ടി വരുണിന്റെ ബോഡിയുമായി രാജാക്കാട് പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ അവിടെ ഓൾറെഡി പത്തിരുപത് വരുൺ ബോഡീസ്.
വീട്ടിൽ ചെല്ലുമ്പോൾ അവിടെ റാണിയും അഞ്ജുവും കൂടി വേറെ ഒരു വരുണിനെ തലയ്ക്കടിച്ച് കൊല്ലുന്നത് കാണുന്നു
#illaNews
ദൃശ്യം 2 ആമസോണിൽ വിറ്റത് തന്നെയാണ് ഉചിതമായ തീരുമാനമെന്ന് വെള്ളത്തിന്റെ പ്രൊഡ്യൂസർ അഭിപ്രായപ്പെട്ടു.
മലയാളികളെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
#Drishyam2#illaNews
ലോഗോ വിവാദം
പഴയ ലോഗോയിൽ അച്ചടിച്ചുവെച്ചിട്ടുള്ള പ്ളാസ്റ്റിക് കവറുകൾ ഉപയോഗശൂന്യമാവുമ്പോഴുള്ള അധികചിലവും പാരിസ്ഥികദൂഷ്യങ്ങളും പരിഹരിക്കൻ ഒരു തീരുമാനവുമായി #Myntra കമ്പനി.
ഈ കവറുകളിലെല്ലാം ലോഗോയുടെ മുകളിൽ കളസത്തിൻ്റെ സ്റ്റിക്കർ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കാൻ പദ്ധതി
#illaNews
ഇന്നത്തെ ദിവസം "Amicably " എന്ന വാക്ക് ഉപയോഗിച്ച് ട്വീറ്റ് ചെയ്തവർ എല്ലാവരും സൈബർ സെൽ നിരീക്ഷണത്തിൽ
മലയാളത്തിൽ നിന്ന് ഉണ്ണി മുകുന്ദനും
#Amicably#illaNews
പാലാരിവട്ടം പാലം പണി സ്തംഭിച്ചു
പാലാരിവട്ടം പാലത്തിനരികിലായി സ്ഥാപിച്ചിട്ടുള്ള കേരള ഐശ്വര്യ യാത്രയുടെ ഫ്ലക്സ് ബോർഡ് കണ്ടിട്ട് പാലം പണിക്കുവന്ന ബംഗാളികൾ ചിരിച്ച് ചിരിച്ച് അവശതയായതിനാൽ പാലം പണി താത്കാലികമായി സ്തംഭിച്ചു
#illaNews
മികച്ച മാധ്യമ പ്രവർത്തകനുള്ള തെക്കേടത്തമ്മ പുരസ്കാരം ഇല്ലാന്യൂസിന്റെ സ്വന്തം ലേഖകൻ സുഹാസ് മാങ്ങായെറിയ്ക്ക് നാളെ റിപബ്ലിക്ക് ദിനത്തിൽ രാഷ്ട്രപതി സമ്മാനിക്കുന്നു
@suhasmangari#illaNews#Kerala
യൂണിവേഴ്സിറ്റി പരീക്ഷയ്ക്കിടെ വിവാഹം കഴിക്കാനുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവതി കാമുകനോടൊപ്പം ഒളിച്ചോടി
"മുഹൂർത്തായി പെണ്ണിനെ ഇറക്ക" എന്ന് പറഞ്ഞ് അമ്മാവന്റെ വേഷത്തിലാണ് കാമുകൻ പരീക്ഷാ ഹാളിൽ എത്തിയത്
#illaNews