നിനക്കായ് എഴുതി വച്ചതെല്ലാം നിറം മങ്ങിയ ശലഭങ്ങളായി ഇതളൂർന്ന പ്രണയത്തിന്റെ ഇല്ലാത്ത സുഗന്ധം തേടി നിന്റെ കാഴ്ച്ചയ്ക്കപ്പുറം ചിറക് കൊഴിഞ്ഞു പിടയുന്നു. ജീവനകന്നിട്ടും ചിരിക്കുന്ന ശലഭങ്ങൾ! ചിലപ്പോൾ ആ നിമിഷവുമൊരു സ്വപ്നമാവും. മരണവുമങ്ങനെ തന്നെ, ആരും തൊട്ടുണർത്താത്തൊരു സ്വപ്നം!