നിങ്ങൾക്ക് ദുഃഖം ഉണ്ട് വാസ്തവം, സുരക്ഷിതത്വം തോന്നുന്നില്ല, ഭയവുമുണ്ട്, അതൊക്കെ എനിക്ക് മനസ്സിലാവും. പക്ഷേ ഇപ്പോഴും നിങ്ങൾ സത്യസന്ധമായി സംസാരിക്കുന്നില്ല.
പുറമേ ഞാനെന്തൊക്കെയോ പറയുന്നുണ്ടെങ്കിലും എനിക്കും ദുഃഖമുണ്ട്, പക്ഷെ, നിങ്ങളുടെ അടുത്തേക്ക് വരാൻ തോന്നുന്നില്ല.
#മനസ്സ്
ഭയത്തോടെ മാത്രം ഞങ്ങൾ പുറത്തേക്കിറങ്ങുന്നു, കൈയ്യിൽ വിലങ്ങ് വീഴാനും, പോലീസ് ചെകിടടിച്ച് പൊട്ടിക്കാനും കുടുംബത്തെ മുഴുവൻ അപമാനത്തിലാക്കാനും അവളുടെ ചൂണ്ടുവിരൽ ഞങ്ങടെ നേർക്ക് തിരിച്ചാൽ മതി.
#ആൺമനസ്സ്
നിസ്സഹായത, ഏകാന്തത, ആഴത്തിലേക്ക് വീഴുമെന്ന് തോന്നുമ്പോൾ, നീണ്ടു വരേണ്ട കൈകൾ ഇന്നില്ല, പൊട്ടിക്കരയുമ്പോ ചേർത്ത് നിർത്താൻ ആരുമില്ല. ഏകാന്തത, നിസ്സഹായത.
#അനുഭവം
ഒരിരുപത്തഞ്ച് പിന്നിട്ടാൽ പിന്നെ ജീവിതമെങ്ങനെ മെച്ചപ്പെടുത്തി, കുടുംബത്തെ രക്ഷിക്കാമെന്നോർത്ത് യുവജനം പുകയാറുണ്ട്, പുറമെ പറഞ്ഞു നടക്കാഞ്ഞിട്ടും വീട്ടുകാർക്ക് മുന്നിൽ പ്രകടിപ്പിക്കാഞ്ഞിട്ടും മാത്രം ലോകത്തിന് മുന്നിലവർ "ഉത്തരവാദിത്വമില്ലാത്തവർ, ഒന്നിനും കൊള്ളാത്തവർ"
#യുവഹൃദയം