പിൻ കൊണ്ടെന്നെ
പിന്നിൽ നിന്നും കുത്തിയത്
ഓർമ്മയുണ്ടോ.
ഓഡിറ്റോറിയത്തിലിരുന്നു ഉച്ചത്തിൽ
കൂവുമ്പോഴാണോ?
ക്ലാസ്സ് കട്ട് ചെയ്തു മുങ്ങാൻ
ജനൽ പടിയിലൂടെ ചാടാൻ വെമ്പുമ്പോഴാണോ?
എപ്പോഴാണെങ്കിലും
ആ നോവിലും കണ്ടത്
ഒപ്പം നിൽക്കാൻ പറയുന്ന മൗനം. ❤️
കണ്ണിമ ചിന്മതെ ഒന്ന് നോക്കാൻ
നിന്നോട് മാത്രം മിണ്ടാൻ
കാലമിത്ര കഴിഞ്ഞിട്ടും
കഴിയാത്തത് എന്തെ.
അറിയാം
എൻ വാക്ക് കേൾക്കാൻ മാത്രം
അരികിൽ നീ നിൽപ്പുണ്ടെന്ന്.
Last part.
ഡെസ്ക്കിൽ ശ്രുതി ശരിയാക്കണം.
ഒരിക്കലെങ്കിലും ഇംഗ്ലീഷ് ടീച്ചറുടെ ഗെറ്റ് ഔട്ട് കേൾക്കണം.
പിന്നെ,
എല്ലാം കഴിഞ്ഞു മടങ്ങുമ്പോൾ,
ദൂരേക്ക് കണ്ണ് പായിച്ചു അവളെ
നോക്കാതെ നോക്കണം.
ഒരു നിമിഷമെങ്കിലും
ആ ക്യാമ്പസിലെ
പഴയ വിദ്യാർത്ഥി ആയെങ്കിൽ.
അഴകുള്ള നാളുകളിൽ
വെറുതെ കളഞ്ഞ ദിനങ്ങൾ
തിരികെ കിട്ടിയിരുന്നെങ്കിൽ.
ആ പടിക്കെട്ടിൽ വീണ്ടും ഇരിക്കണം
കാന്റീനിലെ ചായയെ കലക്കവെള്ളത്തോട്
ഉപമിച്ച കവി ഭാവന കേട്ട് ചിരിക്കണം,
ഒരൊറ്റ പൊതിച്ചോറിൽ ഒരു ക്ലാസ്സിന്റെ
വയറു നിറയ്ക്കേണം.
പുതിയ വീട് വച്ചപ്പോൾ ആദ്യം ആഗ്രഹിച്ചത്
ഒരു ലാൻഡ് ഫോൺ കണെക്ഷനായിരുന്നു.
ചിരിച്ചു കൊണ്ട് ഭാര്യ പറഞ്ഞു,
അതൊക്കെ നിർത്തലാക്കിയിട്ട് എത്ര കൊല്ലമായി മനുഷ്യ...
ലാൻഡ് ഫോൺ റിങ്ങിൽ ആരുമറിയാതെ ദൂത് പറഞ്ഞ കാലം മനസിൽ പാത്തുവച്ചിരിക്കുന്ന
ഞാനെത്തൊരു പഴഞ്ചൻ.
"ഇന്ന് രാത്രി നീ
തട്ടിൻപുറത്തേറി ചന്ദ്രനെ നോക്കണം🌙
ഞാനുമിവിടെ നിന്ന് നോക്കും
എന്റേയും നിന്റേയും മനസ് ഒന്നാകും
നിനക്ക് എന്നെയും,
എനിക്ക് നിന്നെയും കാണാം".❤️
: ഇത് പറയുമ്പോൾ ഞങ്ങളുടെ വീട് തമ്മിൽ 40 കിലോമീറ്ററിന്റെ ദൂരം.
ഇന്ന് ഒരിക്കലും തിരിച്ച് വരാത്ത ദൂരം.
ആ വഴി പോകുമ്പോഴെല്ലാം
ആ കടവരാന്ത ഞാനിന്നും നോക്കും. 🏣
ആ ദിവസമാണ് എന്റെ -
ഏറെ അടുത്ത് നീ
ഓടി വന്നു നിന്നത്.☔
ആ മഴ തോരാതെ നിൽക്കാൻ
മനമുരുകി പ്രാർത്ഥിച്ചത് പോൽ
മറ്റൊരിക്കലും പ്രാർത്ഥിച്ചിട്ടില്ല. 💞
ഒപ്പമുണ്ടാകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല
ഒപ്പം കൂട്ടാൻ കളിവള്ളം പോലുമില്ലാത്ത കാലത്താണ്
കാന്താരിപെണ്ണായി നിന്നെ കണ്ടത്.
വൃക്ഷത്തണലിൽ കീഴിലവസാനമായി വിട പറഞ്ഞ് പോയെങ്കിലും
വിമിഷ്ട്ടമായി ഉള്ളിലെപ്പോഴും തുടിക്കുന്ന
.....................
.....................................