കോൺഗ്രസ് ഭരണത്തിന്റെ തണലില്ലായിരുന്നു RSS ഗുജറാത്തിൽ എല്ലാ പവർ പൊസിഷനുകളിലും സംഘികളെ കയറ്റിയത്. പവർ പൊസിഷനിൽ ഒരെണ്ണം എത്തിയാൽ പത്തോ ഇരുപതോ അതിന്റെ താഴെ വരും. അങ്ങനെയാണ് ഗുജറാത്ത് പിടിച്ചടക്കിയത്. അതാണ് സതീശനിപ്പോൾ കേരളത്തിൽ ചെയ്യുന്നത്. അവസാന ജനാധിപത്യ തുരുത്താണ് ഇല്ലാതാവുന്നത്
പി എം ശ്രീ... പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുമ്പോൾ പറയുന്നത് പോലെ ഉത്തരവാദിത്വപെട്ട സ്ഥാനത്ത് ഇരിക്കുമ്പോൾ പറയാൻ പറ്റില്ലെന്ന് ഷാജി.
അതായത് ഇവർ പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ഉത്തരവാദിത്വം ഇല്ലാതെയാണ് പെരുമാറിയത് എന്നല്ലേ ആ പറഞ്ഞത് 😁
ചുരുങ്ങിയ സമയത്ത് പ്രദീപിന്റെ കയ്യിൽ ഏതെല്ലാം ഫയലുകൾ എത്തി? സ്വർണക്കൊള്ളക്കേസിൽ അട്ടിമറി സംശയിക്കുന്നതായി പിണറായി
Read more at: https://t.co/3ZNCEtbhQ6
സർക്കാരും ആരോഗ്യ വകുപ്പും അലംഭാവം മാറ്റി ഊർജ്ജിതമായ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടക്കണം.
മന്ത്രിയും വകുപ്പും തമ്മിൽ യാതൊരുവിധ ഏകോപനവും നടക്കുന്നില്ല.
നിങ്ങളെ പോലെ സർക്കാരിന് എതിരെ അശ്ലീല തമാശ പറഞ്ഞ് കൈയടി നേടാൻ നമ്മളില്ല.
ജനങ്ങളുടെ ജീവൻ കൊണ്ട് അമ്മാനമാടരുത് എന്നെ അപേക്ഷ ഉള്ളൂ.
കേരളത്തിലെ മാധ്യമങ്ങൾ പൊതു സമൂഹത്തെ പറഞ്ഞു പഠിപ്പിച്ച ഒരു കാര്യത്തിലും കൂടെ തിരുത്ത് വരാൻ ഭരണമാറ്റം കാരണമായിട്ടുണ്ട്.
നമ്മൾ ഇത്രയും കാലം കേട്ടത് പിണറായി വിജയന് ഉല്ലാസയാത്രയ്ക്ക് വേണ്ടിയാണ് ഹെലികോപ്റ്റർ എന്നായിരുന്നല്ലോ? പത്തുവർഷം തുടർച്ചയായി പറഞ്ഞ ആ കാര്യം ഏതായാലും കേരളത്തിലെ മാധ്യമങ്ങൾ തിരുത്തിയിട്ടുണ്ട്.
സന്തോഷം
സിപിഎമ്മുകാർ മാത്രം ചെയ്യുമ്പോൾ മാധ്യമ ലോകം മൊത്തം ഉണരും ബിജെപിയുടെ ഒരു പരിപാടി അതും കോപ്പറേഷന്റെ നേതൃത്വത്തിൽ അന്ന് അതിനെ എതിരെ സമരം ചെയ്തു വിപ്ലവം ഉണ്ടാക്കിയ ആളുകളാണ് ഇപ്പോൾ അവർ ഇതാ തിരക്കേറിയ റോഡിൽ പന്തല് കെട്ടി പരിപാടി തുടങ്ങി...
കേരളത്തിൽ എൽഡിഎഫിൻ്റെ കണ്ണ് തുറപ്പിക്കേണ്ട വാക്കുകൾ ആണിത്..
2011 ല് ബംഗാളിൽ ഇടത് ഭരണം അവസാനിച്ചു. എന്നാല് 5 വർഷം കഴിഞ്ഞ് ഇടത് സർക്കാറ് വീണ്ടും വരുമെന്ന ഘട്ടം വന്നപ്പോൾ ആർഎസ്എസ് - ബിജെപി എന്നിവർ തൃണമൂൽ കോൺഗ്രസിനു വോട്ട് മറിച്ച് കൊടുത്ത് ഇടതിൻറെ വിജയം തടഞ്ഞു.. അങ്ങിനെ വീണ്ടും തൃണമൂൽ ജയിച്ച് ഭരണം നേടി . ഇതോടെ കൂടുതൽ ആക്രമണം ആണ് തൃണമൂൽ സിപിഎമ്മിനെതിരെ നടത്തിയത്.. സിപിഎമ്മിന് പൂർണമായി തകർക്കുക എന്നതായിരുന്നു ആർഎസ്എസിന്റെ ലക്ഷ്യം.. അതിന് വേണ്ടിയുള്ള ആയുധം മാത്രമായിരുന്നു തൃണമൂൽ.. കേവലം 10 കൊല്ലം കൂടെ കഴിഞ്ഞപ്പോൾ തൃണമുലിനെ പൂർണമായും ഇല്ലാതാക്കി ബിജെപി അധികാരം പിടിച്ചു..
കേരളത്തിൽ ബിജെപി പയറ്റ്യുന്നതും ഇതേ കളിയാണ്.. ഇടതിനേ തോൽപ്പിക്കാൻ യുഡിഎഫുമായി ധാരണയുണ്ടാക്കി.. മൂന്ന് സീറ്റുകളിൽ ബിജെപിക്ക് വോട്ട് മുറിച്ചു കൊടുക്കാൻ യുഡിഎഫും ബാക്കി സീറ്റുകളിൽ യുഡിഎഫിനെ ജയിപ്പിക്കാൻ ബിജെപിയും വോട്ട് നൽകി..യുഡിഎഫ് ജയിച്ചു.. ഭരണം നേടി ഒരു മാസം തികവുമ്പോഴേക്കും അടുത്ത ജനദ്രോഹ നടപടികളിലൂടെയാണ് യുഡിഎഫ് സർക്കാർ കടന്നുപോകുന്നത്.. തീർച്ചയായും അഞ്ചു വർഷം കഴിയുമ്പോൾ ഇടതുപക്ഷം നല്ല ലീഡേടെ ഭരണം തിരിച്ചു പിടിക്കുമെന്ന് ഉറപ്പാണ്..
എന്നാൽ ഇവിടെയാണ് ആർഎസ്എസിന്റെ കളി നടക്കാൻ പോകുന്നത്.. അടുത്ത തവണ വീണ്ടും ഇടതുപക്ഷ അധികാരത്തിൽ വന്നാൽ ബിജെപിക്ക് വിദൂര സാധ്യത പോലും കേരളത്തിൽ ഇല്ല.. അതുകൊണ്ട് ഏത് വിധേനയും ഇടതിന്റെ വിജയം തടയുക എന്നത് ആർഎസ്എസിന്റെ അജണ്ടയാണ്.. തീർച്ചയായും വരുന്ന തിരഞ്ഞെടുപ്പിളും ബിജെപി യുഡിഎഫ് ധാരണ തുടരും.. മാക്സിമം അഞ്ച് സീറ്റിൽ ബിജെപിയെ ജയിപ്പിക്കാൻ ഉള്ള വോട്ട് കോൺഗ്രസ് യുഡിഎഫ് മറിച്ചു കൊടുക്കും.. സീറ്റുകളിൽ ബിജെപി വോട്ടുകൾ യുഡിഎഫിലേക്കും.. ഇങ്ങനെ രണ്ടാം തവണയും എൽഡിഎഫിനെ തോൽപ്പിച്ച് കഴിഞ്ഞാൽ പിന്നീട് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാണ്.. ബംഗാളിൽ നടത്തിയ പോലെ ..
ഇതിന് അവസരം ഉണ്ടാകാതെ നോക്കൽ ആണ് എൽഡിഎഫിൻ്റെ കടമ.. വലിയ ബുദ്ധിമുട്ടുള്ള task ആണ്.. 2031 ആകുമ്പോഴേക്കും കേരളത്തെ മതത്തിൻ്റെ പേരിൽ അത്രമേൽ വിഭജിക്കാനാണ് യുഡിഎഫ് ബിജെപി ശ്രമം.. ബംഗാളിൽ മമത ചെയ്തത് പോലെ.. ഇത് തടയുക ആണ് എൽഡിഎഫിൻ്റെ ജോലി..
ഇന്ന് സഖാവ് പിണറായി വിജയൻ സഭയിൽ പറഞ്ഞ ഈ കാര്യം വളരെ ശ്രദ്ധേയം ആണ്..
കഴിഞ്ഞ 10 വർഷം മോഡി സര്ക്കാർ ഇന്ധന വില കൂട്ടി കൊണ്ടിരിക്കുമ്പോൾ കേരളത്തിലെ യുഡിഎഫ് ചെയ്തത് സംസ്ഥാന സർക്കാരിനെ പഴി ചാരൽ ആയിരുന്നു. കേരളം അധിക നികുതി കുറക്കുന്നില്ല എന്ന് തുടങ്ങി കേരളത്തിൽ നടക്കുന്ന tax ടെററിസം ആണെന്ന് വരെ പറഞ്ഞ ആളാണ് ഇപ്പോഴത്തെ മുഖ്യൻ മേനോൻ സതീശൻ.. മാത്രവുമല്ല സംസ്ഥാനം നികുതി കുറയ്ക്കണം എന്ന് പറഞ്ഞു സൈക്കിൾ ചവിട്ടി പ്രധിഷേധം നടത്തുകയുമാണ് ചെയ്തത്.. അപ്പോഴൊന്നും ഒരു വാക്ക് പോലും മോഡി സർക്കാരിനെതിരെ ഇയാള് പറഞ്ഞിരുന്നില്ല എന്ന് ഓർക്കണം..
മാത്രവുമല്ല, കോൺഗ്രസ് IT സെൽ ചെയ്ത പണി ഏറ്റവും കൂടുതൽ നികുതി സംസ്ഥാനം ആണ് വാങ്ങുന്നത് എന്ന് തെളിയിച്ച് മോഡി സർക്കാരിനെ രക്ഷിക്കാനും ആയിരുന്നു..
ഈ വിഷയങ്ങൾ അടക്കം തിരഞ്ഞെടുപ്പിൽ പറഞ്ഞ്, ഇതൊക്കെ പരിഹരിക്കും എന്ന് പറഞ്ഞാണ് യുഡിഎഫ് അധികാരത്തിൽ വന്നത്.. ജനങൾ വോട്ട് ചെയ്തത് ഇവർ പറഞ്ഞ വാഗ്ദാനങ്ങൾ കേട്ടാണ്..
യുഡിഎഫ് അധികാരത്തിൽ വന്നിട്ട് ഒരു മാസം ആകാറായി. സംസ്ഥാനത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഏറ്റവും വലിയ വിഷയം ആണ് ഇന്ധന വില വർധന.. ജനങളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഈ വിഷയത്തിൽ ഒരു നടപടി എടുക്കാൻ പോലും മേനോൻ സതീശൻ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല, മോഡി നെഹ്രുവിനെ കുറ്റം പറയുന്ന പോലെ പിണറായി വിജയനേ കുറ്റം പറഞ്ഞ് തടി ഊരാൻ ആണ് മേനോൻ്റെ ശ്രമം..
അൽപ്പം അന്തസുണ്ട് എങ്കിൽ സതീഷൻ ചെയ്യേണ്ടത് പെട്രോൾ വില വർധന കാരണം സംസ്ഥാന സർക്കാരിന് ലഭിക്കുന്ന അധിക നികുതി കുറച്ച് നൽകി പറഞ്ഞ വാക്ക് പാലിക്കുക എന്നതാണ്. 2018 ല് പിണറായി വിജയൻ സര്ക്കാർ ചെയ്തത് പോലെ. അന്ന് സംസ്ഥാനത്തിന് 500 കോടിക്ക് മുകളിൽ ആണ് നഷ്ടം വന്നത്..
ഒരു പൊതുശത്രുവിനെ ഉണ്ടാക്കി
ന്യൂനപക്ഷ വോട്ട് ഏകീകരിക്കാനും ഇടത് വോട്ടുകൾ ഭിന്നിപ്പിക്കാനും ഒരു മൗദൂദി തന്ത്രമായിരുന്നു വെള്ളാപ്പള്ളി.
അതേ UDF അയാളെ പൊന്നാട അണിയിച്ച് ആദരിച്ച് കൊണ്ടിരുത്തും.
സകല മൂർഖൻ പാമ്പിൻ്റെയും പൊതുലക്ഷ്യം ഇടത് തകർച്ചയായിരുന്നു,
അതിന് സകലതും എടുത്തവർ നിറഞ്ഞാടി
Kaattu Katannal
കൊന്നു കൊന്ന് മടുത്തപ്പോഴാണ് തൃണമൂൽ ഭീകരർ ബംഗാളിൽ കമ്മ്യൂണിസ്റ്റുകാർക്ക് ജീവിക്കാൻ അവസരം കൊടുത്തത്. 2009 മുതൽ മാവോയിസ്റ്റുകളുടെ സഹായത്തോടെയും 2011ന് ശേഷം മാവോയിസ്റ്റുകളില്ലാതെയും തൃണമൂൽ ഭീകരർ കൊന്നുതള്ളിയ കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം 660ലധികമാണ്. വെട്ടിമുറിച്ച കൈകളുടെയും കാലുകളുടെയും എണ്ണമെത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. കത്തിച്ചുകളഞ്ഞ വീടുകൾ കമ്മ്യൂണിസ്റ്റുകാരുടേതായതിനാൽ മാത്രം മാധ്യമങ്ങളുടെ കാമറക്കണ്ണുകളിലും പുക നിറഞ്ഞ് ദൃശ്യങ്ങൾ പുറത്തുവന്നതേയില്ല.
ഈ മാധ്യമങ്ങളുടെ നിശബ്ദത നൽകിയ വളം കൈമുതലാക്കി മാത്രം അവർ 2016 മുതൽ അധികാരമൊഴിയും വരെ കൊന്നുതള്ളിയത് 200ലധികം സഖാക്കളെയാണെന്നറിയണം. രക്തസാക്ഷികളുടെ കുടുംബങ്ങൾ കരയുന്ന ചിത്രങ്ങളുണ്ട്, ചാരത്തിൽ നിന്ന് അൽപ്പമെങ്കിലും കത്താത്ത പുസ്തകങ്ങളെടുക്കുന്ന ചിത്രങ്ങളുണ്ട്, കത്തിയെരിഞ്ഞതിൽ നിന്ന് പാത്രങ്ങളെടുക്കുന്ന ചിത്രങ്ങളുണ്ട്, കത്തിക്കരിഞ്ഞ സഖാക്കളുടെ ശവങ്ങൾ വണ്ടിയിലിട്ട് പോവുന്ന ചിത്രങ്ങളുണ്ട്, നിങ്ങൾക്കൊന്ന് കരയാൻ, കമ്മ്യൂണിസ്റ്റുകാരോട് സഹാനുഭൂതി തോന്നാൻ, തൃണമൂൽ ഭീകരരുടെയും അതിൻ്റെ നേതാവായ മമതയുടെയും അഴിഞ്ഞാട്ടത്തിൻ്റെ ചിത്രങ്ങളെത്ര വേണമെങ്കിലും തരാം, സ്റ്റുഡിയോ സെറ്റ് ചെയ്തെടുത്തതല്ല, പച്ചക്ക് കത്തിയ, തലയോട്ടി ചിതറിയ, നിറതോക്കിലെ ബുള്ളറ്റുകൾക്ക് മുന്നിൽ വീണ രക്തസാക്ഷികളുടെ ചിത്രങ്ങൾ, ആ ശവശരീരങ്ങൾക്ക് മുന്നിൽ ഏങ്ങലടിക്കുന്ന ബന്ധുമിത്രാദികളുടെ ചിത്രങ്ങൾ.
നിങ്ങൾക്ക് കണ്ണുകൊണ്ട് നോക്കാൻ സാധിക്കുന്ന ചിത്രങ്ങൾ മാത്രമാണ് ഇതിനൊപ്പം നൽകിയിരിക്കുന്നത്. ഇതിലും പൈശാചികമായ നൂറുകണക്കിന് ചിത്രങ്ങൾ ഇനിയുമുണ്ട്. ഈ കൊലപാതകത്തിന് പിന്നിലുള്ള ഭീകരവാദികൾ ഇന്ന് സംഘപരിവാറിനാൽ തെരുവിൽ ആക്രമിക്കപ്പെടുകയാണ്. എന്നാൽ ഈ ഘട്ടത്തിൽ ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർടി പലയിടങ്ങളിലും ഉയിർത്തെഴുന്നേൽക്കുകയുമാണ്. ഭീകരത തൃണമൂലിന്റെ പതനത്തോടെ അവസാനിക്കില്ല, ഭീകരതക്കെതിരായ പോരാട്ടവും...
Gadfly
ഹം ദേഖേംഗെ.. ലാസിം ഹേ കെ ഹം ഭീ ദേഖേംഗെ - നാം കാണും.. തീർച്ചയായും നമ്മളും ആ ദിവസം കാണും..
പാട്ടുകളെ ഭയക്കുന്ന ഭരണകൂടങ്ങൾ ചരിത്രത്തിൽ അപൂർവമല്ല. എന്നാൽ ഒരു ഗായികയുടെ ശബ്ദവും ഒരു കവിയുടെ വരികളും രാജ്യത്തിന്റെ പട്ടാള ഭരണകൂടത്തെ ഇത്രയേറെ അസ്വസ്ഥമാക്കിയ സംഭവങ്ങൾ വളരെ കുറവാണ്. പാകിസ്ഥാനിലെ ജനറൽ സിയാ ഉൽ ഹഖിന്റെ ഭരണകാലത്ത് അത്തരമൊരു ചരിത്രം സൃഷ്ടിച്ചു ഇക്ബാൽ ബാനോ ആലപിച്ച "ഹം ദേഖേംഗെ" എന്ന ഗാനം.
1985ൽ ലാഹോറിലെ അൽഹംറ ആർട്സ് കൗൺസിലിൽ നടന്ന സംഗീതപരിപാടിയിലാണ് ആ ചരിത്രനിമിഷം പിറന്നത്. സിയയുടെ ഇസ്ലാമികവൽക്കരണ നയങ്ങളുടെ ഭാഗമായി സാരികൾക്കുപോലും അപ്രഖ്യാപിത വിലക്കുകൾ നിലനിന്നിരുന്ന കാലം. ആ സാഹചര്യത്തിൽ കറുത്ത സാരി ധരിച്ച് വേദിയിലെത്തിയ ഇക്ബാൽ ബാനോയുടെ സാന്നിധ്യം തന്നെ ഒരു പ്രതിഷേധമായിരുന്നു. എന്നാൽ യഥാർത്ഥ വെല്ലുവിളി ഭരണകൂടം കാണാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. പതിനായിരങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ "ഹം ദേഖേംഗെ" എന്ന കവിത ഇക്ബാൽ ബാനോ അവിടെ പാടി. 1979ൽ എഴുതപ്പെട്ട ഈ കവിത ഒരു സാധാരണ രാഷ്ട്രീയ കവിതയല്ല. ഖുർആനിലെയും ഇസ്ലാമിക പാരമ്പര്യത്തിലെയും പ്രതീകങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വേച്ഛാധിപത്യത്തിനെതിരെ എഴുതപ്പെട്ട ശക്തമായ വിപ്ലവകവിതയായിരുന്നു അത്.
ഇസ്ലാമിന്റെ സംരക്ഷകനായി സ്വയം അവതരിപ്പിച്ച സിയാ ഉൽ ഹഖിനെതിരെ അതേ ഇസ്ലാമിക പ്രതീകങ്ങളെ ഉപയോഗിച്ചായിരുന്നു ഫൈസിന്റെ വെല്ലുവിളി. "കിരീടങ്ങൾ വലിച്ചെറിയപ്പെടും, സിംഹാസനങ്ങൾ തകർന്നുവീഴും" എന്ന പാട്ടിന്റെ ആശയം ജനങ്ങളുടെ മനസ്സിൽ വിപ്ലവേച്ഛ പടർത്തി.
അന്ന് ബാനോ ആ ഗാനം പാടിയപ്പോൾ ആയിരക്കണക്കിനാളുകൾ എഴുന്നേറ്റ് നിന്നു. ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം ആ വേദിയിൽ ഉയർന്നു. കേവലമൊരു സംഗീതവേദി മാത്രമാകുമായിരുന്ന ഇടം ഒരു രാഷ്ട്രീയ യോഗമായി മാറി. അധികാര വർഗ്ഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഫൈസിന്റെ കവിത പൊതുജനങ്ങൾ ഏറ്റെടുത്ത ആ നിമിഷം സിയാ ഭരണകൂടത്തിന് ഒരു മുന്നറിയിപ്പായി മാറി.
പരിപാടിയുടെ റെക്കോർഡിങ്ങും പിന്നീട് മറ്റൊരു പോരാട്ടത്തിന് വഴിവെച്ചു. രഹസ്യപൊലീസിന്റെ കണ്ണുവെട്ടിച്ച് റെക്കോർഡ് ചെയ്ത കാസറ്റുകൾ പുറത്തേക്ക് കടത്തി. താൽക്കാലിക സ്റ്റുഡിയോകളിൽ എഡിറ്റ് ചെയ്ത് കുറച്ച് കോപ്പികൾ തയ്യാറാക്കി. അവ ഒളിപ്പിച്ചും കൈമാറിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചു. ഭരണകൂടം തടയാൻ ശ്രമിച്ച പാട്ട് അതിവേഗം ജനങ്ങളിലേക്കൊഴുകിയെത്തി. വൈകാതെ അതിർത്തികൾ കടന്ന് ഇന്ത്യയിലും എത്തി. നിരോധനം സംഗീതത്തിന് കൂടുതൽ പ്രചാരം നൽകി.
ഫൈസ് അഹമ്മദ് ഫൈസ് അധികാരത്തെ വെല്ലുവിളിച്ച കമ്മ്യൂണിസ്റ്റ് കവിയായിരുന്നു. 1951ലെ റാവൽപിണ്ടി ഗൂഢാലോചനക്കേസിൽ കേസിൽ അറസ്റ്റിലായി വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വന്ന സഖാവ്. പട്ടാള ഉദ്യോഗസ്ഥരും ഇടതുപക്ഷ ബുദ്ധിജീവികളും ചേർന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ജയിലിൽ കഴിയുമ്പോഴാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കവിതകളിൽ പലതും പിറന്നത്. വ്യക്തിപരമായ അനുഭവങ്ങളും രാഷ്ട്രീയ പ്രതിബദ്ധതയും ചേർന്നാണ് അദ്ദേഹത്തിന്റെ രചനകൾ രൂപപ്പെട്ടത്.
സാധാരണ ഗസലുകൾ പ്രണയത്തെയും വിരഹത്തെയും കുറിച്ചാണ് പറയാറുള്ളത്. എന്നാൽ ഫൈസ് പ്രണയത്തിന്റെ ഭാഷയെ സാമൂഹിക നീതിയുടെയും വിപ്ലവത്തിന്റെയും ഭാഷയാക്കി മാറ്റി. കാമുകിയെ കാത്തിരിക്കുന്നതുപോലെ വിപ്ലവത്തെയും കാത്തിരിക്കാമെന്ന് അദ്ദേഹം എഴുതി. ആ വരികളിലെ വികാരവും പ്രതിരോധവും ഒരുപോലെ ആവിഷ്കരിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇക്ബാൽ ബാനോ ഫൈസിന്റെ ഏറ്റവും പ്രിയപ്പെട്ട ഗായികയായി മാറിയത്.
വിഭജനത്തിന് മുമ്പ് ഡൽഹിയിൽ ജനിച്ച ബാനോ പിന്നീട് വിവാഹശേഷമാണ് ലാഹോറിലെത്തിയത്. ഡൽഹി ഘരാനയിലെ ഉസ്താദ് ചാന്ദ് ഖാന്റെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. എന്നാൽ ഗസലിലായിരുന്നു അവരുടെ യഥാർത്ഥ മികവ് പ്രകടമായത്. മധുരവും ആഴവുമുള്ള ശബ്ദം, രാഗശുദ്ധിയോടുള്ള കൃത്യത, വരികളുടെ അർത്ഥം ഹൃദയസ്പർശിയായി അവതരിപ്പിക്കാനുള്ള കഴിവ് എന്നിവ അവരെ സമകാലികരിൽ നിന്ന് വേറിട്ടുനിർത്തി.
സിയാ ഭരണകൂടം ഇക്ബാൽ ബാനോയുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ടെലിവിഷൻ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി. പൊതുപരിപാടികൾ നിയന്ത്രിച്ചു. എന്നാൽ അതെല്ലാം തിരിച്ചടിയായി. ഓരോ വിലക്കും അവരെ കൂടുതൽ ജനപ്രിയയാക്കി. വിദ്യാർത്ഥി സംഘടനകളും തൊഴിലാളി പ്രസ്ഥാനങ്ങളും പുരോഗമന സാഹിത്യ വേദികളും അവരുടെ ഗാനങ്ങളെ ഏറ്റെടുത്തു. ഭരണകൂടം നിരോധിച്ച കാസറ്റുകൾ സമൂഹത്തിന്റെ എല്ലാതുറകളിലും വ്യാപകമായി വിറ്റുപോയി.
അവേശകരമായ കാര്യം മറ്റൊന്നാണ്. സിയാ ഉൽ ഹഖിന്റെ ഭരണകാലം അവസാനിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഹം ദേഖേംഗെ മരിച്ചില്ല. പാകിസ്ഥാനിലെയും ഇന്ത്യയിലെയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ ഈ ഗാനം മുഴങ്ങി. പുതിയ തലമുറകൾ അതിനെ ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും പ്രതീകമായി ഏറ്റെടുത്തു. ഒരു പ്രത്യേക ഭരണകൂടത്തിനെതിരെ എഴുതപ്പെട്ട കവിത കാലക്രമേണ എല്ലാ സ്വേച്ഛാധിപത്യങ്ങൾക്കും എതിരായ ഗാനമായി മാറുകയായിരുന്നു.
2009 ഏപ്രിൽ 21ന് 74-ാം വയസ്സിൽ ഇക്ബാൽ ബാനോ അന്തരിച്ചു. എന്നാൽ അവരുടെ ശബ്ദം ഇന്നും ജീവിക്കുന്നു. ചരിത്രത്തിന്റെ വലിയ വിരോധാഭാസം ഇതാണ്. ഒരുകാലത്ത് പാകിസ്ഥാനെ മുഴുവൻ നിയന്ത്രിച്ചിരുന്ന സിയാ ഉൽ ഹഖിനെക്കാൾ ഇന്ന് കൂടുതൽ പേർ ഓർക്കുന്നത് അദ്ദേഹത്തെ വെല്ലുവിളിച്ച ആ ഗാനത്തെയാണ്. അധികാരത്തിന്റെ കാലാവധി അവസാനിച്ചു. പക്ഷേ ഫൈസിന്റെ വരികളും ഇക്ബാൽ ബാനോയുടെ ശബ്ദവും ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
"ലാസിം ഹേ കെ ഹം ഭീ ദേഖേംഗെ..." എന്ന വരികളുണ്ട് ആ കവിതയിൽ. അതിന്റെ അർത്ഥം ഇങ്ങനെയാകുന്നു - നമ്മളും ആ ദിവസം കാണും. സഖാക്കളെ, ഇത് ഒരു കവിതയുടെ വരി മാത്രമല്ല. അനീതിക്കെതിരെ പൊരുതുന്ന ഓരോ തലമുറയും കൈമാറുന്ന പ്രത്യാശയുടെ പ്രഖ്യാപനമാണ്.
Gopakumar ✍️
ഒരുദശകത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കാതെ സംസ്ഥാന സർക്കാരിന്റെ ഒരു നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. മുൻപ് ചില നയപ്രഖ്യാപന പ്രസംഗങ്ങൾ പൂർണമായും ഗവർണർ വായിക്കാതിരിക്കുകയും ട്രഷറി ബെഞ്ചിൽ നിന്ന് അത് ചൂണ്ടിക്കാട്ടി കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പക്ഷേ അങ്ങനെയൊന്നും വേണ്ടിവന്നില്ല. കാരണം ഒരേ നയങ്ങൾ പിന്തുടരുന്നവർ തമ്മിൽ തർക്കം വരേണ്ട കാര്യമില്ലല്ലോ!
മോഡി-മേനോൻ കമ്പനിക്ക് ഒറ്റ നയപരിപാടിയാണുള്ളത്. സംശയമുള്ളവർ താഴെയുള്ള സ്ക്രീൻ ഷോട്ട് നോക്കൂ...