Father to Chinnu and Ponnu, heavy but heaven. Journalist. Books. Food. Movies. Places. Rain. Sea. Friends. Agnostic. Life is too short to impress, Sorry.
ഒരസാധാരണ മനുഷ്യനെ പരിചയപ്പെടാൻ കഴിഞ്ഞു. അദ്ദേഹത്തിൻ്റെ പുസ്തകമണം നിറഞ്ഞ ലൈബ്രറിയിൽ കുറേ സമയം ചെലവിടാനും സംസാരിക്കാനും സാധിച്ചു. എണ്ണായിരത്തോളം പുസ്തകങ്ങൾ (അതെല്ലാം വായിച്ചവ തന്നെ) സ്വന്തമായുള്ള പിറവത്തെ കെ.പി.സുരേന്ദ്രൻ ചേട്ടൻ എന്ന പുസ്തകപ്രേമി.
1972ൽ 'സുഫല'യ്ക്കുള്ള ആമുഖത്തിൽ ഒളപ്പമണ്ണ എഴുതി:
'പലരാം ഞാൻ: കച്ചവടക്കാരൻ, കൃഷിക്കാരൻ, മകൻ, അച്ഛൻ, ഭർത്താവ്, സ്നേഹിതൻ.
ഇതെന്റെ ജീവിതമാണ്, കുറെ മുഖങ്ങൾ, ഈ മുഖങ്ങളെല്ലാം കൂടിയതാണ് എന്റെ മുഖം. നാനാമുഖങ്ങളായ ജീവിതത്തിന്റെ മുഖം. സമഗ്രമുഖം.
വെളിച്ചമന്യോന്യം- അജയ് പി. മങ്ങാട്ട്
മാർക്കേസ് ജീവിതത്തിൽ ഗോൾകീപ്പർ ആയിരുന്നു. വിശ്വസാഹിത്യകാരൻ ഗാബോയുടെ മെക്സിക്കോയിലെ വീട് സന്ദർശിച്ച, ഉറക്കപ്പിശാച് എന്ന നോവലിൽ മാജിക്കൽ റിയലിസം കൊണ്ടുവന്ന എസ്.പി.ശരത്തിൻ്റെ അനുഭവം❤️
ഭാഷാപോഷിണി വാർഷികപ്പതിപ്പിലെ മിഥുൻ കൃഷ്ണ എഴുതിയ അമ്മച്ചിപ്രാന്ത് എന്ന കഥയും മാധുരി ദീക്ഷിത് പ്രധാന വേഷത്തിൽ വരുന്ന ഹിന്ദി സിനിമ മാ ബെഹനും സ്ത്രീ ജീവിതങ്ങളെക്കുറിച്ച് രണ്ടു വ്യത്യസ്ത മാധ്യമങ്ങളിലൂടെ ഉറക്കെ ചിന്തിക്കുന്ന രചനകളായാണ് എനിക്ക് അനുഭവപ്പെട്ടത്.
"മൊഴി അടുത്തുവരുമ്പോൾ അച്ഛൻ പണ്ടുപയോഗിച്ചിരുന്ന ഏതോ പെർഫ്യൂമിൻ്റെ ഗന്ധം അനിതയ്ക്ക് ലഭിച്ചിരുന്നു". ഭൂതഗന്ധം എന്ന കഥ ഇങ്ങനെ ആരംഭിക്കുന്നു.
പ്രിയപ്പെട്ടവരുടെയും പ്രിയങ്ങളുടെയും ഗന്ധങ്ങൾ അവരുള്ളപ്പോഴും ഇല്ലാത്തപ്പോഴും നമ്മളെ പിന്തുടരും. കഥകളിൽ നിന്നും വേറിട്ടു നിൽക്കുന്നു ഇത്.1
നിന്നുപോയി". ഭൂതഗന്ധം അവസാനിക്കുന്നതും ഗന്ധത്തിലാണ്.
മലയാളകഥാ സാഹിത്യത്തിൻ്റെ മുഴുവൻ സൗന്ദര്യവും നിറഞ്ഞ ഒന്നാണ് ഷാഫിയുടെ ഭൂതഗന്ധം. കഥാപാത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളിലേക്കും ഒരു കാലത്തിൽ നിന്നും മറ്റൊരു കാലത്തിലേക്കും ഓർമകളിൽ നിന്നും യാഥാർഥ്യത്തിലേക്കും ഞൊടിയിടയിൽ3
മറ്റുള്ളവർക്കു വേണ്ടി മാത്രം ജീവിച്ച സ്ത്രീ. മറ്റുള്ളവർ എന്തു കരുതും എന്നു കരുതി ആശയഭിലാഷങ്ങൾ ഉള്ളിലൊതുക്കി ജീവിച്ചവൾ. ഭർത്താവും മക്കളും ആഗ്രഹിച്ച പോലെ ജീവിച്ചപ്പോൾ താൻ യഥാർഥത്തിൽ ആരാണെന്നു മറന്നുപോയരാൾ. ആഗ്നെറ്റ എന്ന സ്ത്രീയുടെ സ്വയം തിരിച്ചറിവുകളുടെ കഥയാണ് My name is Agneta.