ഗോവിന്ദമാരാരുടെ ഈ അസാധാരണ സംഗീതസിദ്ധിയിൽ ആകൃഷ്ടനായ സ്വാമികൾ പാടിയത്രേ : "എന്തരോ മഹാനുഭാവുലു". അങ്ങനെ ആ പഞ്ചരത്ന കൃതി രചിക്കപ്പെട്ടു.
ഇത്രയേറെ പ്രഗത്ഭരായ കലാകാരന്മാർ പാടിപ്പതിഞ്ഞ ആ നവരാത്രി മണ്ഡപത്തിൽ, ഒരിക്കലെങ്കിലും നേരിട്ടിരുന്ന് ആ സംഗീതോത്സവം ആസ്വദിക്കണമെന്ന് ഒരു ആഗ്രഹം.
മുൻപ് രണ്ട് തവണ കുതിരമാളുക കൊട്ടാരം സന്ദർശിച്ചിട്ടുണ്ട്. ഇന്ന് ജിതിൻ സാറിന്റെ ക്ലാസ് കേട്ടപ്പോൾ ആണ് സ്വാതി സംഗീതോത്സവം നടക്കാറുള്ള അവിടേയ്ക്ക് വീണ്ടും പോകണം എന്നൊരു തോന്നലുണ്ടായത്.
കാരണഹേതു : ജിതിൻ സാറിന്റെ ആർട്സ് ക്ലാസ്
വിഷയം : കര്‍ണാടിക് സംഗീതം
തിരുവയ്യാറിലെത്തിയ ഗോവിന്ദമാരാർ തന്റെ ഏഴു തന്ത്രികളുള്ള സവിശേഷമായ തംബുരുവിൽ ആറ് കാലങ്ങളിലും (ഷഡ്കാലം) അതീവ അനായാസമായി പാടി ത്യാഗരാജസ്വാമികളെയും അവിടെയുണ്ടായിരുന്ന പ്രമുഖ സംഗീതജ്ഞരെയും അത്ഭുതപ്പെടുത്തി.