നയ്യാര നൂർ...
വിഭജനം നെടുകേ വെട്ടിയിട്ട
വലിയ കുന്നിൻ ചെരിവുകള���ൽ
സൗഖ്യം തേടി രാപ്പകലലയുന്ന പക്ഷിക്കൂട്ടങ്ങൾ
ഇപ്പോഴുമേറ്റു പാടുന്നുണ്ട് അവരുടെ വിഷാദ ഗീതകങ്ങൾ..
"റൂതേ ഹോ തും തുംകോ
കൈസേ മനാഊം പിയ...
ബോലോ നാ.. "
ചിലപ്പോ തോന്നും ഒരു സൈക്കോ അനാലിസിസിനും പിടികിട്ടാത്തത്ര മാനസീക സംഘര്ഷങ്ങളിലാണ് നമ്മളെന്ന്.. ഒന്ന് വർക്കല വരെ പോയി ഒരീസം കഴ്ഞ്ഞു വന്ന് 'ഇനിച്ചിനീം പോണം' മോഡിലേക്ക് എത്തുമ്പോഴാണ് എത്ര മനോഹരമാ���ാണ് നമ്മുടെ പ്രശ്നങ്ങൾ നമ്മളെ പ��്റിക്കുന്നതെന്ന് മനസ്സിലാവുന്നത് ..
ലോകത്തുള്ള സകല ജീവിതങ്ങളും ആശയങ്ങളും ഐഡന്റിറ്റി-നിലനില്പുകളുടെ എല്ലാത്തരം വകഭേദങ്ങളും അവരുടെ പ്രശ്നങ്ങളും സിനിമ-സീരീസ്-ഡോകുമെന്ററികൾ ആയി നിരന്തരം കണ്ടോണ്ടിരിക്കുന്ന പിള്ളേരെയാണ് ���ോഗം കൂടി കുറേ മോയന്തുകളെ വെച്ച് ക്ളാസ്സെടുത്ത് 'നന്നാക്കാൻ' നോക്കുന്നത്.
@3hakuna_matata ജെൻഡർ സാമൂഹീക നിർമിതിയല്ല. ജെൻഡർ എക്സ്പ്രെഷൻ ആണ് സാമൂഹിക നിർമിതി. ജെൻഡറിന് രണ്ടു components ഉണ്ട്. ഒന്ന് ജെൻഡർ ഐഡന്റി ആണ് ഒരു വ്യക്തിക്ക് അയാൾക്ക് സ്വയം അനുഭവപ്പെടുന്ന ഒന്ന് . It works with limbic system. എന്നാൽ രണ്ടാമത്തെ ജെൻഡർ ഏക്സ്പ്രെഷൻ പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്
@aruthe_kattala വളരെ ചുരുക്കി പറയാം. എന്റെ ഉപ്പയുടെ സുമാർ ഒരു കോടി 2 ലക്ഷം വിലയുള്ള പ്രോപ്പർട്ടി മൂപ്പർക്ക് അനുവദിച്ച�� കിട്ടിയത് 72 ലക്ഷം രൂപയാണ്. 30 ലക്ഷം നഷ്ടം സന്തോഷത്തോടെ സ്വീകരിക്കുന്നയാൾ സന്തോഷിക്കും. ഉപ്പ സന്തോഷവാനായി കണ്ടില്ല
@damn_barbarian മനസ്സമാധാനം ആണ് മെയിൻ , ഏറ്റവും വല്യ ചൊറ പ്രതീക്ഷാഭാരവും ഉത്തരവാദിത്വങ്ങളുമാണ്. കാശുണ്ടാക്കുന്തോറും മേല്പറഞ്ഞ ചൊറകളും കൂടും . വല്ലാത്ത പ്രൊപ്പോഷണാലിറ്റി ആണ്
ഒരു ചർച്ച നടക്കുമ്പോൾ , അതിൽ അഭിപ്രായം പറയുന്നവരുടെ സംസാരത്തെ- ആശയത്തെ അയാളിൽ നിന്ന് വേർതിരിച്ച് കൊണ്ടു തന്നെ കാണേണ്ടതുണ്ട്. എങ്കിൽ ആ സംസാരം ആരോഗ്യപരമായി പുരോഗമിക്കും, പുതിയ ആശയങ്ങൾ ജനിക്കും. ഇല്ലേൽ തമ്മിലടിച്ച് പിരിയാം.
“ചുണ്ടുകളിൽ എന്റെ വാക്കുകൾ ഒലിച്��ിറങ്ങി വിള്ളലുകൾ കീറുന്നു. നിന്റെ മൗനമെന്നെ ചുംബിച്ച് മുറിവുണക്കുന്നു.” ഇത്തരം എന്റെ തന്നെ വാചകകങ്ങൾ ഇപ്പോൾ വർക്ക് ചെയ്യാത്തതായി തോന്നിത്തുടങ്ങിട്ടുണ്ട്, ചുമ്മായിരുന്നു പ്രണയത്തെപറ്റി പറഞ്ഞോണ്ടിരിക്കുന്നതരം സാമൂഹിക അപക്വത ഇപ്പോഴില്ലാത്തത്കൊണ്ടാകാം
കോപ്പി റൈറ്റ്സ് ന്റെ പേരിൽ യൂടൂബിലെ ഓരോ മ്യൂസിക്ക് ചാനലുകൾ പൂട്ടിപോവുമ്പോൾ സങ്കടമേറുന്നത് , അതിനടിയിൽ കമന്റായിവന്ന പാട്ടുകളെ ചുറ്റിപറ്റിയുള്ള അനുഭവങ്ങളും,ആസ്വാദനങ്ങളും പുതിയ അറിവുകളും കൂടി ഇല്ലാതാകുമ്പോഴാണ്. പാട്ടുകൾ വേറെ ചാനലുകളിലും കിട്ടും. എന്നാൽ ആ എഴുത്തുകൾ ഇല്ലാതായതാണ്.
ജീവിതത്തിന്റെ 'ദിശാസന്ധി' എന്നൊന്ന് എന്താണെന്ന് ഇത് വരെ മനസ്സിലായിട്ടില്ല. അതും ഭൂമിപോലെ കാഴ്ചയിൽ പരന്നതും എന്നാൽ മൊട്ടകണക്കെ യാഥാർഥ്യത്തിൽ വളഞ്ഞു പോകുന്നതുമായ ഒന്നിന്റെ ..