വിട്ടിട്ടു പോകാൻ നിനച്ചവർ
ഒരിക്കലേ പോകൂ ..
പിന്നെ
നമ്മളെന്നൊരു വാക്ക്
രണ്ടായ് മുറിഞ്ഞ്
ഞാനും നീയുമാകും
ഗതിമാറിയൊഴുകുന്നൊരു
മിഴിനീർ കണങ്ങളാകും
അത് ..
ഹൃദയം മുറിഞ്ഞൊരു
തീരാ നോവുമാകും 💔
ഇന്നലെ വരെ
നിൻ്റെ കഥയിൽ
ഞാനുമുണ്ടായിരുന്നു
ഇപ്പോളതിൽ
മറ്റാരൊക്കെയോ.
ഞാനിപ്പോ
വേറൊരു കഥയിലാണ്.
ആരും പുറത്താക്കുന്നുമില്ല
സ്വയം ഇറങ്ങിപ്പോവുന്നുമില്ല.
ഒരു കഥയിൽ നിന്ന്
മറ്റൊരു
കഥയിലേക്കിങ്ങനെ
ഒടിടി പ്ലാറ്റ്ഫോമിലെ
സീസൺ മാറുന്നപോലെ
ഒഴുകിനീങ്ങുന്ന ജീവിതം.