@jacksonhinkle Over 3000 pro-Palestine in northern Spain formed a massive mosaic with human chain depicting the Palestine flag to express their solidarity with Palestinians 🇵🇸
അശോകാ യൂണിവേഴ്സിറ്റി ഹരിയാനയിലാണ് ...
അവിടെയുള്ള എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് പുലാപ്ര ബാലകൃഷ്ണൻ എന്ന പ്രൊഫസർ രാജി വെച്ചിരുന്നു...
ബാലകൃഷ്ണൻ മലയാളിയാണ് ... ഇവിടെ അദ്ദേഹത്തെ പലർക്കും അറിയാം...
2019 ൽ നടന്ന തെരഞ്ഞെടുപ്പിൽ , വിശേഷിച്ച് ബി ജെ പി അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ കടുത്ത മൽസരം ഉണ്ടാവേണ്ട സീറ്റുകളിലും മുസ്ലിം വോട്ടർമാർ ഗണ്യമായി ഉള്ള മണ്ഡലങ്ങളിലും മുസ്ലീം സ്ഥാനാർത്ഥികൾ ഉള്ള മണ്ഡലങ്ങളിലും അടക്കം എക്സിറ്റ് പോൾ പ്രവചനങ്ങളുമായി പൊരുത്തപ്പെടാതെ വൻ കുതിച്ചു ചാട്ടം അസാധാരണമായി സൃഷ്ടിച്ചു കൊണ്ട് ഉണ്ടാക്കിയ ബിജെപിയുടെ വിജയം കൃത്രിമമായി ഉണ്ടാക്കിയതാണ് എന്നും തെരഞ്ഞെടുപ്പ് നിരീക്ഷകർ അതിന് വഴിയൊരുക്കി എന്നും സംശയിക്കാവുന്നതാണ് എന്ന് സൂചനകൾ നൽകുന്ന ഗവേഷണ പ്രബന്ധം സബ്യസാചി ദാസ് എന്ന അസിസ്റ്റന്റ് പ്രൊഫസർ പ്രസിദ്ധീകരിച്ചിരുന്നു..
ഇത് സംഘപരിവാരങ്ങളെ വിളറി പിടിപ്പിക്കുകയും സബ്യസാചിയെ സാമൂഹ്യ മാദ്ധ്യമങ്ങളിലും മറ്റും ഹീനമായി ആക്രമിക്കുകയും ഉണ്ടായ നേരം അശോക യൂണിവേഴ്സിറ്റി തങ്ങൾക്ക് ഈ പ്രബന്ധത്തിൽ പങ്കില്ല എന്നു പറഞ്ഞു കൈ കഴുകി ....
അശോക യൂണിവേഴ്സിറ്റിയുടെ ട്വിറ്ററിൽ ഇത്തരം പ്രസ്താവനകൾക്കെതിരെ ഭീരുത്വമെന്നാക്ഷേപിച്ചു കൊണ്ട് പലരും എഴത്രിയിട്ടുണ്ട്.
ഇത്തരം ഒരു സമ്മർദ്ദത്തിൻ കീഴിൽ ദാസ് രാജി വെയ്ക്കാൻ തയ്യാറായി.
അതിന്റെ പിന്നാലെയാണ് പ്രതിഷേധവുമായി പുലാപ്ര ബാലകൃഷ്ണൻ രാജി വെച്ചത്. ഇദ്ദേഹം ഓക്സ്ഫോർഡ് , കേം ബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ പരിശീലനം നടത്തിയിട്ടുളള വ്യക്തിത്വമാണ്.. ഓക്സ്ഫോർഡിൽ നിയമിതനായിട്ടുണ്ട്. കേരളത്തിൽ സി ഡി എസിലും , ഐ ഐ എമ്മിലും ഒക്കെ പഠിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ അശോകാ യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് ഒന്നടങ്കം ദാസിനെ നിരുപാധികം തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ടു രംഗത്തു വന്നിരിക്കുന്നു.
അതിന് പുറമേ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് പിന്തുണ പ്രഖ്യാപിച്ചു...
ഇതൊക്കെ പറയാൻ കാര്യമുണ്ട്...
2024ലെ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ ഫാസിസ്റ്റുകൾ കൃത്രിമത്വം കാണിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്... കാരണം അവർക്ക് ശരിയ്ക്ക് ഭയമുണ്ട്...
ഈ വൃത്തികെട്ട കളിക്കെതിരെ ഒരു മലയാളി നെഞ്ചു നിവർത്തി നിന്നിട്ടും ഇവിടത്തെ മലയാളം ചാനലുകൾ ഒന്നു പോലും ഇദ്ദേഹത്തെ ഇന്റർ വ്യൂ ചെയ്ത് ജനങ്ങളിലേക്ക് രാജ്യത്ത് നിലനിൽക്കുന്ന അപകടത്തെ കുറിച്ച് അറിയിക്കാൻ തയ്യാറാവുന്നില്ല... അവർ കൃത്യമായി മോദി സേവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നടത്തിക്കൊണ്ടിരിക്കയാണ്...
ഇത്തരമൊരു ഘട്ടത്തിൽ വരുന്ന കാലത്ത് സംഘപരിവാർ നടത്താൻ പോകുന്ന കള്ളക്കളികളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്തം ജനാധിപത്യ ശക്തികൾക്കുണ്ട് ...
പുലാപ്ര ബാലകൃഷ്ണൻ എന്ന ധീരന് അഭിവാദ്യങ്ങൾ!