ശീല്ക്കാരം
രണ്ടു ലോഹങ്ങൾ ഉരസുമ്പോൾ
ഉണ്ടാകുന്ന ഒച്ചയെ
ശീല്ക്കാരം എന്ന് പറയും .
കുളിരുള്ള കാലത്തിനേയും
ശീതകാലാമെന്ന് പറയും
ശിലായുഗത്തിന്റെ (ശി )
ഇണ ചേരുമ്പോൾ ഉത്ഭവിക്കുന്ന ഒച്ചയെ . . .
ശീല്ക്കാരം എന്ന് കവികൾ പറഞ്ഞു കേട്ടിട്ടുണ്ട്
നീ പ്രണയിച്ചിട്ടുണ്ടോ
നിനക്ക് വിശന്നിട്ടുണ്ടോ
വിശപ്പിനാണോ
പ്രണയത്തിനാണോ
അസഹ്യമായ വേദന
അത് . .അതിപ്പോ . .
അങ്ങനെ ചോദിച്ചാൽ . . .
ശരീരത്തിലെ മനസ്സിന്റെ
പ്രക്രിയയാണ് പ്രണയം
രക്തം ഞരമ്പിലൂടെ ഓടുമ്പോൾ . .
അതിനു വേണ്ടി ഞാൻ
വിശപ്പ് വരുമ്പോൾ
ഭക്ഷണം കഴിക്കാറുണ്ട് .
ചുണ്ടുകൾ കോർത്തിണക്കി ഉമിനീര് വായ്യ്മാറി നാഗങ്ങളെ പോൽ ഇണചേർന്ന് അന്നൊരിക്കൽ കണ്ട ആദ്യ ചുംബനം.അതോർത്തിട്ടുണ്ടോ.. തലച്ചോറിൽ അഗ്നിപർവ്വതം പുകഞ്ഞെരിഞ്ഞു ചിന്തയിലും ഓരോ കോശത്തിലും വിഷം പടർന്നു കയറി ഉള്ളാകെ ഒരു ലാവ പോൽ തിളച്ചു മറിയുന്ന അനുഭവം.
എന്നെ ഇഷ്ട്ടപ്പെട്ടു അല്ലെങ്കിൽ ഇഷ്ട്ടപ്പെട്ടില്ല ഇത് കേൾക്കാൻവേണ്ടി കാതോർത്ത ഒരു മരമണ്ടി ആണ് ഞാൻ...അതോർക്കുമ്പോൾ ചമ്മലോടെ ഞാൻ ഒരു ഉന്മാദിനി ആണെന്ന് വിശ്വസിക്കും.
അസി ഘട്ടിൽ ഏഴു അമാവാസിക്കാലത്തോളം ഉറങ്ങി ഉണർന്നു തിരികെ എത്തണം. ആരും തിരയാത്ത യക്ഷിയാകണം.വശീകരണമോ തേറ്റ പല്ലുകളോ അല്ല എന്റെ വരികൾ മതി എനിക്കിവിടെ.സുഗന്ധികൾ മുറിപ്പാട് തീർത്ത നിന്റെ ഹൃദയത്തിൽ സ്പർശിക്കാതെ സ്പർശിക്കാൻ ഈ രാത്രി നിന്നിലെ പഥികന്റെ വീണയാകും ഞാൻ.
എനിക്ക് വിശപ്പ് തോന്നുന്നു അതടക്കുവാൻ എനിക്ക് ആവുന്നില്ല മനസ്സിനെ ഊട്ടിഉറക്കാൻ നീ എന്നെ പഠിപ്പിച്ചില്ല.
കരയിലിട്ട മത്സ്യത്തെ പോലെ പിടഞ്ഞു.
എനിക്ക് നിന്റെ സ്നേഹം ഒരേ സമയം ഭക്ഷണവും ജീവവായുവും ആണ്.
ഞാൻ മനുഷ്യനെ മോഹിക്കുന്നില്ല. എന്റെ മോഹം ഗന്ധർവ്വനോടാണ്.
@Rechu52664522 നിന്റെ കണ്ണുകൾ.... അതിലൂടെയല്ലേ ഞാനാ മനസ്സും ഹൃദയവും നോക്കിക്കണ്ടത്, ആഴിയിൽ നിന്നും കോരിയെടുക്കുന്ന പവിഴമുത്തുകൾ പോലെ ഞാനാ ഹൃദയം കവർന്നെടുത്തോട്ടെ... 😍😍😍
@Rechu52664522 മൂകനായി നിന്നെ പിന്തുടരാം ഞാൻ.... പാടവരമ്പിലെ ചേറിൽ പതിഞ്ഞ കാല്പാടുകളിൽ അധരങ്ങൾ ചേർത്തു വെച്ച് നിന്റെ ഹൃദയമിടിപ്പള ക്കാമെനിക്ക്.... നിന്റെ ചിലങ്കയിലെ നാദമായി ഞാൻ നിന്നിലലിഞ്ഞു ചേർന്നോളാം.... 💖💖💖