ഒരു കൈയ്യകലത്തിൽ നിന്റെ ചൂടുചേർന്ന് മയങ്ങുന്ന എന്റെ സ്വപ്നക്കുഞ്ഞുങ്ങളെ ഉണർത്താതെ,നീ പടിയിറങ്ങിയ അന്നത്തെ മഴയോടൊപ്പം കണ്ണുതോർന്നൊരു പെണ്ണുണ്ട്.
തൊട്ടാവാടിയെന്നു പറഞ്ഞ് മീശരോമങ്ങൾകൊണ്ട് കവിളിൽ ചിത്രമെഴുതി നീ പ്രണയിച്ചപ്പോഴൊക്കെ നീയാണു ശ്വാസമെന്നു വിശ്വസിച്ച ഒരു പൊട്ടിപ്പെണ്ണ്
പ്രിയപ്പെട്ട പുസ്തകത്തോട്;നിന്റെ താളുകളിലിനി എന്റെ കരസ്പർശ്ശമുണ്ടാവില്ല.എന്റേതെന്ന് അഹങ്കരിക്കുവാനായി ഒരു വരിപോലും ഞാൻ കടമെടുക്കുന്നില്ല.വായിച്ചു നിർത്തിയ ഒറ്റവരിയിലൊടുങ്ങുകയാണു ഞാനും.ഒരു കൗതുകത്തിനപ്പുറം ഈ പുസ്തകത്തിലൊന്നുമുണ്ടായിരുന്നില്ലെന്ന വിശ്വാസത്തോടെ ഞാനിതടച്ചുവക്കുന്നു