കണക്കിൽ മിടുക്കനും നല്ല സാമാന്യബുദ്ധിയുമുള്ള എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, പ്ലസ് ടുവിന് ശേഷം നാട്ടിലെ ഒരു സർക്കാർ എൻജിനീയറിങ് കോളേജിലാണ് ചേർന്നത്. ഞാൻ നാട്ടിലെ തന്നെ ദേശീയ നിലവാരമുള്ള ഒരു ഡീംഡ് യൂണിവേഴ്സിറ്റിയിലും.
ആദ്യ സെമസ്റ്ററിന്റെ ഫലം വന്നപ്പോൾ, കണക്കിൽപ്പോലും അവന് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്കായിരുന്നു. അന്ന് ഞാൻ അവനെ ആശ്വസിപ്പിച്ചത് ഇങ്ങനെയായിരുന്നു:
“ഞങ്ങളുടെ കോളേജിൽ ക്ലാസിൽ പഠിപ്പിക്കുന്നതിൽ നിന്നു മാത്രമാണ് പരീക്ഷയ്ക്ക് വരുന്നത്. ഔട്ട് ഓഫ് സിലബസ് എന്നൊരു പ്രശ്നമില്ല. നിങ്ങളുടെ യൂണിവേഴ്സിറ്റി പരീക്ഷ അങ്ങനെയല്ലല്ലോ.”
അതാണ് യഥാർഥ കാരണമെന്ന് ഞാനും വിശ്വസിച്ചു.
പക്ഷേ അവൻ ആവർത്തിച്ച് പറയുമായിരുന്നു:
“പഠിച്ചതൊന്നും ഓർമയിൽ നിൽക്കുന്നില്ല. എല്ലാം മറന്നുപോകുന്നു. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല.”
അവൻ പറയുന്നതിന്റെ ആഴം അന്ന് എനിക്ക് ഉൾക്കൊള്ളാനായില്ല.
ചില ദിവസങ്ങളിൽ ഞാൻ അവന്റെ വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട്. റേഷനരി പല വീടുകളിൽ നിന്നും കഴിച്ചിട്ടുണ്ടെങ്കിലും, വീട്ടുപറമ്പിലെ ചേമ്പിൻതണ്ടും വീട്ടിൽ വളർത്തിയ ഏതാനും തക്കാളിയും മാത്രം ചേർത്തുണ്ടാക്കിയ കറിയോടൊപ്പം ചോറു കഴിക്കുന്നത് എനിക്ക് ആദ്യമായിരുന്നു.
വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണ് അവൻ വളർന്നത്. പലപ്പോഴും ഭക്ഷണം എന്നത് വയറുനിറയ്ക്കാനുള്ളത് മാത്രമായിരുന്നു; ശരീരത്തിനും തലച്ചോറിനും ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് തിരഞ്ഞെടുക്കാനുള്ള സാഹചര്യം അവന്റെ കുടുംബത്തിനുണ്ടായിരുന്നില്ല.
പോഷകാഹാരക്കുറവ് ഓർമശക്തിയെയും ശ്രദ്ധയെയും പഠനക്ഷമതയെയും ബാധിക്കാമെന്നും, അന്ന് എന്റെ സുഹൃത്ത് പറഞ്ഞ പ്രശ്നങ്ങൾ വെറും ഒഴിവുകഴിവുകളായിരുന്നില്ലെന്നും മനസ്സിലാക്കാൻ എനിക്ക് പിന്നെയും കുറേ വർഷങ്ങൾ വേണ്ടിവന്നു.
പിന്നീട് Poor Economics വായിച്ചപ്പോൾ, ദാരിദ്ര്യം എന്നത് പണമില്ലായ്മ മാത്രമല്ലെന്ന് കൂടുതൽ വ്യക്തമായി. കുട്ടിക്കാലത്ത് ലഭിക്കാതെ പോയ പോഷകാഹാരവും ആരോഗ്യപരിചരണവും വിദ്യാഭ്യാസാവസരങ്ങളും ഒരാളുടെ കഴിവുകൾ പൂർണമായി പ്രകടിപ്പിക്കാനുള്ള ശേഷിയെപ്പോലും ബാധിക്കാം- ഭാവി ജീവിതത്തെയും
അതുകൊണ്ടാണ് സർക്കാർ നൽകുന്ന പോഷകസമൃദ്ധമായ ഭക്ഷണം ഒരു സൗജന്യമോ കാരുണ്യമോ അല്ലാത്തത്. ആരോഗ്യമുള്ളതും പഠിക്കാൻ കഴിയുന്നതും ഉൽപാദനക്ഷമവുമായ ഒരു സമൂഹത്തെ വളർത്താനുള്ള അടിസ്ഥാന നിക്ഷേപമാണത്.
ഒരു കുട്ടിയുടെ കഴിവ് പരീക്ഷാഫലത്തിൽ പ്രതിഫലിക്കാതെ പോകുമ്പോൾ, എല്ലായ്പ്പോഴും അവന്റെ പരിശ്രമക്കുറവിനെ മാത്രം കുറ്റപ്പെടുത്തരുത്. ചിലപ്പോൾ അവൻ തോറ്റത് പരീക്ഷയിൽ മാത്രമായിരിക്കില്ല; അവന് ആവശ്യമായ ഭക്ഷണവും ആരോഗ്യവും അവസരങ്ങളും നൽകുന്നതിൽ സമൂഹം തന്നെയായിരിക്കും ആദ്യം പരാജയപ്പെട്ടത്.
ലോകം മുഴുവൻ വിധിയെഴുതി…
“അർജന്റീനയുടെ കഥ കഴിഞ്ഞു!” 😏
സ്കലോണി ശാന്തമായി ബെഞ്ചിലേക്ക് നോക്കി…
“രണ്ട് ചേഞ്ച്.” 🔥🔥
പിന്നെ കണ്ടത് ചരിത്രം! 😍🇦🇷
എതിരാളികളുടെ പരാതി ശരിയാണ്…
അർജന്റീന 11 പേരുമായല്ല കളിക്കുന്നത്… 12 പേരുമായാണ്.
ആ പന്ത്രണ്ടാമന്റെ പേര്…
ലയണൽ സ്കലോണി. 👏💙🤍
@DevMiddleEarth Same here... Toxic parenting from mother കാരണം മൂഞ്ചി തെറ്റിയ ഒരു അനുഭവസ്ഥൻ. നല്ല 2 കൂട്ടുകാരും സ്വന്തം പോലത്തെ കസിൻസ് ഉള്ളതുകൊണ്ട് മാത്രം ജീവിതം കൈവിട്ടുപോകാത്ത ഒരുത്തൻ.
Ajith Kumar is no stranger to performance cars, and he was more than excited to pilot the BE 6 Formula E Edition! The strikingly designed eSUV, with 210 kW of motor power and racetrack-inspired design elements, is crafted to thrill and engineered to excite.
An experience unlike any other - book yours today
#BE6FormulaE #MahindraElectricOriginSUVs #MahindraRacing
വി എസ് അച്ചുതാനന്ദന്റെ കാലുകൾ ലോക്കപ്പിന്റെ അഴികൾക്കിടയിലൂടെ പുറത്തേക്ക് വലിച്ചു കാല് കെട്ടി വച്ചിട്ട് ചൂരൽ കൊണ്ട് ഉള്ളം കാലിൽ അടിച്ചു. കൂടെയുള്ള സഖാക്കളെ ഒറ്റിക്കൊടുക്കാൻ ആവശ്യപ്പെട്ടായിരുന്നു അത്. ഒടുവിൽ ബോധം പോയ സഖാവിന്റെ അടി കൊണ്ട് ചതഞ്ഞു നീര് വച്ച ഉള്ളംകാലിൽ തോക്കിന്റെ ബയണറ്റ് കുത്തി കേറ്റിയാണ് മരിച്ചോ എന്ന് നോക്കിയത് . അനക്കം ഇല്ലാണ്ടായപ്പോൾ കാട്ടിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയതാണ്.
പിണറായി വിജയൻ താഴെ വീഴും വരെ അദ്ദേഹം MLA ആയിരുന്നിട്ടും പോലീസ് തല്ലിയിട്ടുണ്ട്. ഒന്ന് താഴെ വീണെങ്കിലും ഉടൻ എണീറ്റ് നിന്ന് കഴിഞ്ഞോ എന്ന് ചോദിച്ച മനുഷ്യൻ പിറ്റേന്ന് നിയമസഭയിൽ എത്തിയത് ആ ചോരപുരണ്ട ഷർട്ടും ആയിട്ടാണ്.
P രാജീവിനെ തല്ലിയിട്ട് കീറി പറിഞ്ഞ ഷർട്ടോടെ അദ്ദേഹത്തെ നടത്തി കൊണ്ട് പോകുന്ന നടക്കാൻ പറ്റാഞ്ഞിട്ട് പോലീസ് താങ്ങി പിടിച്ച് കൊണ്ടുപോകുന്ന ചിത്രം ഇപ്പോഴും അവൈലബിൾ ആണ്.
മൂന്ന് കാലത്തെ മനുഷ്യരെ കുറിച്ച് ഒന്നോർമിപ്പിച്ചത് കമ്യൂണിസ്റ്റുകാർ എല്ലാ കാലത്തും പാവങ്ങൾക്ക് വേണ്ടി ഈ ലോകം സുന്ദരമാക്കാൻ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം ഒരിടത്തോ ഒരു മനുഷ്യനിലോ ഒതുങ്ങുന്നത് അല്ലെന്ന് പറയാൻ ആണ് .
അത് കേരളത്തിൽ മാത്രല്ല ലോകത്ത് എല്ലായിടത്തും പോരാളികളുടെ ത്യാഗത്തിന്റെ കഥ ഒന്നാണ്. അത്തരം ഒരു കഥയാണ് നല്ല കണ്ണ് എന്ന തമിഴ് കമ്യൂണിസ്റ്റിന്റെ കഥയും.. പതിനഞ്ച് വയസ്സിൽ തമിഴ് മക്കളിൻ വിടുതലൈക് വേണ്ടി പോരാട്ടം തുടങ്ങിയ മനുഷ്യൻ. സ്വാതന്ത്ര്യ സമര സേനാനി. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ കമ്യൂണിസ്റ്റ് കാരൻ ആയി. 46 ൽ പാർട്ടി നിരോധിച്ചപ്പോൾ ഒളിവിൽ പോയി . ഒരു വർഷം ഒളിവിൽ കഴിഞ്ഞു.. ഒടുവിൽ 47 ഡിസംബറിൽ അദ്ദേഹത്തെ പോലീസ് പിടികൂടി . അന്ന് കമ്യൂണിസ്റ്റുകാരെ കയ്യിൽ കിട്ടിയാൽ ആഗോള തലത്തിൽ ഭരണകൂടങ്ങൾക്ക് ഒരേ വികാരമാണ്. അദ്ദേഹത്തെ പോലീസ് തലകീഴായി തൂക്കിയിട്ട് ആണ് മർദ്ദിച്ചത്. ബാക്കി സഖാക്കളെ ഒറ്റാൻ വേണ്ടിയായിരുന്നു ആ മർദ്ദനം. പോലീസിന്റെ കയ്യിലെ മർദ്ദന മുറകൾക്കൊന്നും അദ്ദേഹത്തെ തളർത്താൻ ആയില്ല. അദ്ദേഹം അക്കാലത്ത് വലിയ കൊമ്പൻ മീശ വക്കുമായിരുന്നു. പോലീസ് ആ മീശയിലെ ഓരോ രോമവും കൈ കൊണ്ട് പറിച്ചെടുത്തു. മീശയിലെ രോമം തീർന്നത് അല്ലാതെ അദ്ദേഹത്തിന്റെ വായിൽ നിന്ന് ഒന്നും അവർക്ക് കിട്ടിയില്ല. അന്ന് അദ്ദേഹം ഒരു ശപഥം എടുത്തു. ഈ നാട്ടിലെ അവസാന ചൂഷിതനും ചൂഷണത്തിൽ നിന്ന് മുക്തമാവും വരെ താനിനി മീശ വെക്കില്ലെന്ന്. പിന്നീട് ഒരിക്കലും അദ്ദേഹം ക്ലീൻ ഷേവ് ആയിരുന്നു.
അദ്ദേഹത്തിന്റെ സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിന് തമിഴ് നാട് സർക്കാരിന്റെ ഉന്നത അവാർഡ് തഗൈസൽ തമിഴൻ നൽകി ആദരിച്ചു . അതിന്റെ പ്രൈസ് മണിയായി കിട്ടിയ പത്ത് ലക്ഷം രൂപയോടൊപ്പം അദ്ദേഹത്തിന്റെ നീക്കിയിരുപ്പായ അയ്യായിരം കൂടി ഇട്ട് ദുരിതാശ്വാസ നിധിയിലേക്ക് തന്നെ അദ്ദേഹം ആ തുക തിരികെ നൽകി. നൂറു വയസ്സ് കഴിഞ്ഞ ആ വിപ്ലവ നക്ഷത്രം ഇന്നോർമയായി. അദ്ദേഹത്തിന്റെ സ്വപ്നത്തിന്റെ വഴിയിൽ ആണ് ഇന്ന് തമിഴ്നാട്ടിൽ സിപിഎം. ഇന്ന് അവഗണിക്കാൻ ആവാത്ത ശക്തിയാണ് സിപിഎം തമിഴ്നാട്ടിൽ. പുതുതലമുറ ഇന്ന് വ്യാപകമായി ചെങ്കൊടിക്ക് കീഴിൽ അണിനിരക്കുന്നു. ചെങ്കൊടിയുടെ പശ്ചാത്തലം ഇല്ലാത്ത സിനിമകൾ പോലും ഇന്ന് തമിഴ്നാട്ടിൽ ഇറങ്ങുന്നില്ല
വിപ്ലവ നക്ഷത്രമേ അങ്ങയുടെ സമരം അങ്ങേക്ക് പിന്നാലെ വരുന്നവർ കൂടുതൽ ആർജ്ജവത്തോടെ തുടരും. റെഡ് സല്യൂട്ട് റിയൽ കോമ്രേഡ്.ഇനി അങ്ങ് ഞങ്ങളുടെ നെഞ്ചിൽ കുടിയിരിക്കും. ഇൻക്വിലാബ് സിന്ദാബാദ്.
via Masharsha I
Kerala Story.....
ബസ് ഡോർ ഓപ്പൺ ആകാത്തത് കൊണ്ട് അത് ചവിട്ടി തുറന്ന പയ്യൻ....
തന്റെ കയ്യിൽ 500ഗ്രാം ഫയർ എക്സിറ്റിങ്ഗുഷ്ണർ ഉള്ളൂ വെന്ന് മനസ്സിലാക്കിയിട്ടും പ്രേസേൻസ് ഓഫ് മൈൻഡ് നഷ്ടപ്പെടാതെ ബസിന്റെ അടിയിലേക്ക് ആദ്യമായി FE യൂസ് ചെയ്ത ഓട്ടോക്കാരൻ.
കാർബൻ ഡയോക്സയിഡ് FE യൂസ് ചെയ്ത വേറൊരു കടക്കാരൻ.
രക്ഷാപ്രവർത്തനത്തിന് ഓടിവന്ന ചുമട്ടു തൊഴിലാളികൾ, മറ്റു നാട്ടുകാർ...
കയ്യിൽ കിട്ടുന്ന എല്ലാ FE യും പൊട്ടിച്ചു തീ കെടുത്താൻ ശ്രമിക്കുന്ന ചെറുപ്പക്കാർ...
കേരള സാർ.... ❤️
ഇന്ന് തൃശൂർ ജില്ലാ കോടതിയിൽ വെച്ച് GHSS കോട്ടപ്പുറം മലപ്പുറം ജില്ലയിലെ 2 മിടുക്കി കുട്ടികളെ കണ്ടു. പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ മുള കൊണ്ടുള്ള ടൂത്ത് ബ്രഷും ടാങ് ക്ലീനറും ഒരു പേപ്പർ പേനയും വിൽക്കുന്നു. അതിൽ നിന്നുള്ള തുക കൊണ്ട് സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് വീട് നിർമിച്ചു നൽകുന്നു
ഷമീർ ടി പി എഴുതിയത് .................................. "നിങ്ങൾ സ്കൂളിലൊക്കെ 'ഭഗത്സിങ്' എന്ന് പഠിച്ചു കാണും,'ശഹീദ് ഭഗത്സിങ്'എന്നാണ് പറയാ,'ധീരദേശാഭിമാനി'എന്ന് നമ്മൾ കോപ്പിയൊക്കെ എഴുതി പഠിച്ചിട്ടുണ്ട്,
തെറ്റിയാൽ ഇമ്പോസിഷനൊക്കെ എഴുതും.
പുള്ളിക്കാരൻ എന്തായിരുന്നു പരിപാടി..?
പുള്ളിക്കാരൻ ഒരു കോടതിയിൽ ബോംബ് വെച്ച ആളാണ്,മനസ്സിലായില്ലേ..?
ഒരു മജിസ്ട്രേറ്റിനെ കൊല്ലാൻ നോക്കിയതാ..
അയാൾ അത് വരെ എന്തേനു..തീവ്രവാദി..!
പക്ഷെ എന്തുണ്ടായി ഓഗസ്റ്റ് 15 ന് ശേഷം
അയാൾ ശഹീദും മറ്റു പലതുമായി..
അപ്പോൾ അതാണ് കലണ്ടർ മാറുമ്പോൾ
പലതും മാറും.."
പുച്ഛത്തിന്റെ പരകോടി ശരീര ഭാഷയിലും വാക്കുകളിലും പടർത്തി മതരാഷ്ട്ര വാദത്തിന്റെ കേരളത്തിലെ ഔദ്യോഗിക വക്താവ് സി ദാവൂദ്
പടർന്നു കയറുകയാണ്.
ചെറിയൊരു വാക്ക് കൊണ്ട് പോലും വിയോജിക്കാതെ പ്രമോദ് രാമനും നിഷാദ് റാവുത്തറുമൊക്കെ തൊട്ടടുത്തിരുന്ന്, അധഃപതനത്തിന്റെ
പര്യായ പദങ്ങളാവുന്നുണ്ട്.
മൗദൂദി വിഭാവനം ചെയ്ത മതരാഷ്ട്ര നിർമ്മാണം പൂർത്തിയാവുന്ന കണക്ക് കലണ്ടറിൽ മാറ്റം വരുമ്പോൾ ബോംബ് മൗദൂദി എന്ന അവസ്ഥയിൽ നിന്നും ധീരദേശാഭിമാനി ദാവൂദ് എന്ന നിലയിലേക്ക് താനും ഉയർത്തപ്പെടും എന്ന് മാത്രമാണു ദാവൂദ്സാഹിബ് പറയാൻ ഉദ്ദേശിച്ചത്,
അതിന് കൂട്ട് പിടിച്ചതാവട്ടെ സംഘികൾ പോലും അധിക്ഷേപിക്കാൻ ഭയന്ന,മുതിരാത്ത,
ധീരനായ ഭഗത് സിങ്ങിനെയും..!
പഞ്ചാബിലെ ഐഎഎസ് ഉദ്യാഗസ്ഥനായിരുന്ന ആർ.കെ കൗശിക് ഭഗത്സിങ്ങിന്റെ അവസാന നിമിഷങ്ങളെ കുറിച്ചെഴുതിയ ലേഖനം
ഒരിക്കൽ കൂടി വായിച്ചു.
'സുഖ്ദേവിനെയും അവരവരുടെ സെല്ലുകളിൽ നിന്നും കഴുമരത്തിലേക്കെത്തിച്ചപ്പോൾ മൂന്നുകണ്ഠങ്ങളിൽനിന്നും ഒരുമിച്ചൊരാരവം പോലെ 'ഇൻക്വിലാബ് സിന്ദാബാദ്' മുഴങ്ങി.
ജില്ലാ കോൺഗ്രസ് സെക്രട്ടറിയായിരുന്ന
പിണ്ടി ദാസ് സോധി താമസിച്ചിരുന്നത് ജയിലിന് തൊട്ടടുത്തായിരുന്നു.അദ്ദേഹത്തിന്റെ ചെവിയിൽ വ്യക്തമായി കേട്ടു ഈ മുദ്രാവാക്യങ്ങൾ.
മൂന്നു വിപ്ലവവീര്യങ്ങൾ കഴുവിലേറ്റപ്പെടുകയായി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ഉച്ചത്തിലുള്ള ഇൻകിലാബ് സിന്ദാബാദിലൂടെയാണ്. കഴുമരം സ്ഥാപിച്ചിരിക്കുന്ന മുറിയിൽ നിന്നും ഇൻക്വിലാബ് ഒരിക്കലേ മുഴങ്ങിയുള്ളൂ എങ്കിലും ലാഹോർ സെൻട്രൽ ജയിലിലെ ഓരോ സെല്ലുകളും അതേറ്റുവിളിച്ചത് അനവധി തവണയായിരുന്നു.
തൂക്കിലേറ്റുന്നതിനു മുമ്പായി കഴുത്തുവരെ മറയുന്ന, കറുത്ത തുണിയിട്ടുമൂടാൻ ആരാച്ചാർ തുനിഞ്ഞെങ്കിലും ഭഗത് സിങ് അതെല്ലാം വാങ്ങി ജില്ലാ മജിസ്ട്രേറ്റിന്റെ മുഖത്തേക്കെറിയുകയാണ് ചെയ്തത്. ഭഗത് സിങ് രാജ്ഗുരുവിനെയും സുഖ്ദേവിനെയും അവസാനമായി ആലിംഗനം ചെയ്തു. ഉടൻ തന്നെ മൂന്നുപേരും തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചുപറഞ്ഞു: ''ബ്രിട്ടീഷ് സാമ്രാജ്യം തുലയട്ടെ!''
ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും ഭൗതികശേഷിപ്പുകൾ ഏറ്റുവാങ്ങാനുള്ള നിയോഗം സത്ലജ് നദിയ്ക്കായിരുന്നു. വായിച്ചു മുഴുമിക്കാതെ ലെനിന്റെ ജീവിതവും കഴിക്കാനാഗ്രഹിച്ച മുസ്ലിം സഹോദരന്റെ ഭക്ഷണവും എൺപത് വർഷക്കാലത്തിനിപ്പുറം ഇന്ത്യയെന്ന ഏകത്വമായി നിൽക്കുന്നതിന്റെ പേരായിരിക്കുന്നു
ഭഗത്സിങ്..'
മതവെറിയനായ,വർഗീയ വാദിയായ ദാവൂദേ,
യൂണിയൻ സർക്കാരും സംഘികളുമൊന്ന്
മീശ പിരിക്കുമ്പോഴേക്ക്,
ഉടുമുണ്ടിൽ വിസർജ്ജിച്ചു,
സാഷ്ടാംഗം പ്രണമിക്കുന്ന,
നീയൊക്കെ പലയാവർത്തി വായിക്കണം
ധീരനായ ഭഗത്സിങ്ങിനെ കുറിച്ച്..!!!
നിന്നെയും നിന്റെ അധമ ചിന്താധാരകളെയും തോൽപ്പിക്കാൻ,
ചരിത്രത്തിലെ
സമാനതകളില്ലാത്ത പോരാളിയായ
ആ മനുഷ്യൻ തന്നെ,
കൈമാറിയ മുദ്രാവാക്യമുണ്ട് ഈ നാട്ടിൽ.
നിന്നിലൊക്കെ പുഴുവരിക്കുമ്പോഴും,
മതവർഗീയതയെ ഈ നാട് ചവിട്ടി പുറത്താക്കുമ്പോഴും,
തലമുറകൾ ചങ്കു പൊട്ടി വിളിക്കുന്ന
മുദ്രാവാക്യം..!
ഇൻക്വിലാബ് സിന്ദാബാദ്..✊