@CMOKerala@pinarayivijayan@advkrajanonline@ULCCSLtd
കൽപ്പറ്റ ടൗൺഷിപ്പ് ഒരു ടൂറിസ്റ്റ് സ്പോട്ടല്ലെന്നും ഒരു മെഗാ കൺസ്ട്രക്ഷൻ സൈറ്റാണെന്നും അവിടെ അനുവാദമില്ലതെ ആരേയും പ്രവേശിപ്പിക്കരുതെന്നതും സാമാന്യ ബോധമാണ്. ദുരിത ബാധിതർ പ്രദർശന വസ്തുവെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നു+
'പണ്ടൊക്കെ കാട്ടിൽ കിട്ടുന്ന പഴങ്ങളാ കഴിച്ചിരുന്നത്, പലപ്പോഴും വിശന്ന് കരഞ്ഞിട്ടുണ്ട്.
ഇപ്പൊ ഞങ്ങൾക്ക് പട്ടിണിയില്ല മക്കളേ... ♥️♥️
റേഷൻ കട ഞങ്ങടെ വീട്ടിൽ എത്തും'👍👍👍
#KeralaGovernment
ഇലക്ഷൻ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഭരിക്കുന്ന പാർട്ടി അഴിമതി ആരോപണങ്ങൾ ഒന്നും നേരിടാതെയും എന്നാൽ പ്രതിപക്ഷം അഴിമതി ആരോപണം നേരിട്ടു കൊണ്ടും ഇലക്ഷനെ അഭിമുഖീകരിക്കുന്നത്....😂😂
ഒരു ഡോക്ടർ എന്ന നിലയിൽ പറയുക ആണെങ്കിൽ പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം -- നാഷണൽ ഹൈവേ യഥാർത്ഥമാക്കിയതോ, ഗൈൽ പൈപ്പ് ലൈൻ യഥാർത്ഥമാക്കിയതോ, മലയോര തീരദേശ ഹൈവേ കൊണ്ട്വ വന്നതോ, വിദ്യാഭ്യാസ മേഖലയിൽ കൊണ്ട് വന്ന മാറ്റമോ, സാമൂഹിക പെൻഷൻ വർദ്ധിപ്പിച്ചതോ അല്ല -- ഞാൻ ഹൈലൈറ്റ് ചെയ്യുക.
അത് പിണറായി സർക്കാർ ആരോഗ്യ മേഖലയിൽ കൊണ്ട് വന്ന മാറ്റങ്ങൾ തന്നെയാണ് -- ഇതിനെ ഒറ്റ വാക്കിൽ പറയാൻ പറഞ്ഞാൽ ഇങ്ങനെ പറയാം -- കേരളത്തിന്റെ "ആരോഗ്യവിപ്ലവം."
👉 KIIFB യുടെ ധനസഹായത്തോടെ വിവിധ സർക്കാർ ആശുപത്രികളിൽ 10,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ആണ് വന്നത്.🔥🔥🔥
👉 ആർദ്രം മിഷനിലൂടെ 740-ലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.
👉 5,417 പൊതുജനാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി.
👉 സംസ്ഥാനത്തെ 684 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കി.
👉 സർക്കാർ ആശുപത്രികളിലെ ഔട്ട്പേഷ്യന്റ് (OP) രജിസ്ട്രേഷനുകൾ 2015–16-ൽ ഏകദേശം 8.3 കോടിയിൽ നിന്ന് 2024–25-ൽ 13.5 കോടിയായി ശ്രദ്ധേയമായി വർധിച്ചു.
👉 കേരളമാണ് രാജ്യത്ത് സൗജന്യ ചികിത്സ നൽകുന്നതിൽ ഏറ്റവും മുന്നിൽ . കഴിഞ്ഞ നാല് വർഷങ്ങളിൽ ഏകദേശം 30 ലക്ഷം രോഗികൾക്ക് 7,000 കോടി രൂപ വിലമതിക്കുന്ന സൗജന്യ ചികിത്സ ലഭിച്ചു. ഈ നേട്ടത്തിന് തുടർച്ചയായി മൂന്ന് വർഷം ‘ആയുഷ്മാൻ ഭാരത് ആരോഗ്യ മന്തൻ’ അവാർഡ് ലഭിച്ചു.
👉 സ്ത്രീശിശു വികസന വകുപ്പ് ഈ കാലയളവിൽ 28-ത്തിലധികം ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടി.
👉 NITI Aayog ന്റെ വിലയിരുത്തലിൽ സുസ്ഥിര ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു.
ശിശുമരണനിരക്കും മാതൃമരണനിരക്കും വികസിത രാജ്യങ്ങൾക്ക് സമാനമായി കുറഞ്ഞു, ആയുർദൈർഘ്യം 77 വയസ്സായി.
👉 ഇന്ത്യയിലെ ആദ്യ ‘One Health’ പദ്ധതി കേരളം നടപ്പാക്കി.
1.2 കോടി പേരെ ഉൾപ്പെടുത്തി ജീവിതശൈലി രോഗ സ്ക്രീനിംഗിന്റെ രണ്ടാംഘട്ടം നടപ്പിലാക്കി.
❤❤ ഇതൊക്കെ ഉണ്ടെങ്കിലും എന്റെ മാർക്ക് പ്രധാനമായും 4 കാര്യങ്ങൾക്കാണ്.
❤ (1) ഹൃദ്രോഗ ചികിത്സ മേഖലയിൽ കൊണ്ട് വന്ന മാറ്റങ്ങൾ.
🔺 പണ്ടൊക്കെ ഹാർട്ട് അറ്റാക്ക് ആയി ജില്ലാ ഹോസ്പിറ്റലുകളിലും താലൂക്ക് ഹോസ്പിറ്റലുകളിലും വന്നാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക എന്നുള്ളത് മാത്രമായിരുന്നു ഓപ്ഷൻ. അങ്ങനെ പോയില്ലെങ്കിൽ അവിടെ വാർഡിൽ കിടന്ന് ചിലപ്പോൾ രോഗി മരണപ്പെട്ടു പോകും.
ഇപ്പോൾ ജില്ലാ ഹോസ്പിറ്റലുകളിലും താലൂക്ക് ഹോസ്പിറ്റലുകളിലും ഹാർട്ട് അറ്റാക്ക് ആയി ഒരാൾ വന്നാൽ അവിടെ എല്ലാ സജ്ജീകരണങ്ങളുമുള്ള ഐസിയു ഉണ്ട്. ബ്ലോക്ക് അലിയിച്ച് കളയുന്ന റീറ്റിപ്ലേസ് ( Reteplase ) എന്ന ഇൻജക്ഷൻ ഉണ്ട് . ഓർക്കുക ഏകദേശം 30,000 രൂപ വിലയുള്ള 2 ഇൻജക്ഷൻ ഒരു രോഗിക്ക് വേണം. അതായത് ഒരാൾക്ക് 60,000 രൂപ വിലയുള്ള ഇൻജക്ഷൻ തികച്ചും സൗജന്യമായി ലഭിക്കുന്നു.
🔺 മാത്രമല്ല, ഹൃദയാഘാതങ്ങൾക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കാൻ സർക്കാർ ആശുപത്രികളിലെ കാത്ത് ലാബുകൾ 4-ൽ നിന്ന് 22-ആയി വർദ്ധിപ്പിച്ചു.
❤ (2) കിഡ്നി രോഗികളോടുള്ള കരുതൽ.
പണ്ടൊക്കെ ( എന്ന് വെച്ചാൽ ഒരു 10 കൊല്ലം മുൻപ് വരെ ) ഒരു സാധാരണക്കാരന് കിഡ്നി തകരാർ വന്നു ഡയാലിസിസ് വേണ്ടി വന്നാൽ മിക്കവാറും ആ രോഗിയുടെ കാര്യം ഒരു പ്രശ്നം തന്നെ ആയിരുന്നു. കാരണം അന്ന് സർക്കാർ മേഖലയിൽ ഡയാലിസിസ് സൗകര്യം വെറും 10 ഓ 12 ഓ കേന്ദ്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓർക്കുക ഒരു ഡയാലിസിസ് എന്നത് 4 മുതൽ 6 മണിക്കൂർ വരെ വേണ്ടുന്ന ഒരു ചികിത്സയാണ് അതും ആഴ്ചയിൽ 3 തവണ വേണം . അത് കൊണ്ട് തന്നെ സ്ഥിരമായി ഡയാലിസിസ് വേണ്ടുന്ന രോഗികളെ ഉൾക്കൊള്ളാൻ അന്ന് സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. കുറച്ചു കാലത്തേക്ക് ഡയാലിസിസ് വേണ്ടുന്ന ( എന്ന് വെച്ചാൽ ഡയാലിസിസ് വഴി പൂർണ്ണമായും നോർമൽ ആകുന്ന രോഗികൾക്ക് -- ഡെങ്കി പനി വന്നു കിഡ്നി കുഴപ്പം വന്നവർ, എലി പനി വന്നു കിഡ്നി കുഴപ്പം വന്നവർ, പാമ്പ് കടിയേറ്റ് കിഡ്നിക്ക് കുഴപ്പം വന്നവർ, അങ്ങനെ... ഉള്ളവർക്ക് ) ആയിരുന്നു പരിഗണന.
സ്ഥിരം ഡയാലിസിസ് രോഗികൾക്ക് 2 ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ -- വൻ തുക മുടക്കി പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുക ( 1500 മുതൽ 2000 ₹ വരെ ഒരു ഡയാലിസിസ്ന് ആകും, ആഴ്ചയിൽ 3 ഡയാലിസിസ്, അങ്ങനെ വരുമ്പോൾ മാസം ഏകദേശം 15,000 മുതൽ 18,000 ₹ വരെ ആകുമായിരുന്നു ). അല്ലെങ്കിൽ ഡയാലിസിസ് വേണ്ട എന്ന് വെക്കുക. എങ്കിൽ എന്ത് സംഭവിക്കും എന്ന് ഊഹിക്കാമല്ലോ.
🔺 ഈ സർക്കാർ ഡയാലിസിസ് സൗകര്യം 12 ൽ നിന്നും 150-ലധികം ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. 14 ജില്ലകളിലും സൗജന്യ Peritoneal Dialysis പദ്ധതി നടപ്പാക്കി.
❤ (3) ഈ സർക്കാരിന്റെ കാൻസർ രോഗത്തോടുള്ള സമീപനം.
🔺 കാൻസർ ചികിത്സ താലൂക്ക് തലത്തിൽ ലഭ്യമാക്കി
🔺മലബാർ കാൻസർ സെന്റർ CAR T-cell തെറാപ്പി വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമായി.മലബാർ കാൻസർ സെന്ററിൽ Bone Marrow Donor Registry ആരംഭിച്ചു.👇
നിങ്ങളുടെ സ്വന്തം നാട്ടിൽ / സ്വന്തം മണ്ഡലത്തിൽ ഇടതുപക്ഷ സർക്കാർ കിഫ്ബി ( KIIFB ) വഴി നടത്തിയ വികസനങ്ങൾ ഫോട്ടോ സഹിതം വേണോ.. ❓
വളരെ ഈസി ആണ്..
+919072000430 എന്ന നമ്പറിലേക്ക് "HI" എന്നു വാട്സ്ആപ്പ് മേസേജ് അയക്കുക..
അതിൽ നിന്ന് മെനു (Menu) യിൽ പറയുന്ന ഓപ്ഷനുകൾ ക്ലിക്ക് ചെയ്തു പോകുക..
നിങ്ങൾക്ക് കിട്ടുന്ന റിസൾട്ട് അതിശയം ആയിരിക്കും..
പ്രോജക്ട് കോഡ്
പ്രോജക്ടിന്റെ പേര്
പ്രോജെക്ടിന് ചിലവാക്കിയ തുക
പ്രൊജെകട് തുടങ്ങിയ തിയതി
പ്രൊജെകട് അവസാനിച്ച തിയതി
പ്രൊജെകട് നടക്കുന്ന ലൊക്കേഷന്റെ മാപ്പ്, ചിത്രങ്ങൾ..
എന്നിവ ലഭിക്കുന്നതായിരിക്കും
ഒന്ന് ട്രൈ ചെയ്തു നോക്കൂ.. 😊
അധികമായി ഉൽപാദിപ്പിക്കപ്പെടുന്ന സൗരോർജ്ജം സംഭരിച്ചുവെച്ച് പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്നതിനായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സർക്കാർ നടപ്പിലാക്കി വരുന്നു. കാസർകോട് മെലാട്ടിയിൽ 4 മണിക്കൂർ തുടർച്ചയായി വൈദ്യുതി ലഭ്യമാക്കാൻ കഴിയുന്ന രാജ്യത്തെ തന്നെ ആദ്യത്തെ പദ്ധതി (125 MW).
രാജൻ മിനിസ്റ്റർടെ വീഡിയോ എത്ര തവണ കണ്ടു എന്നറിയില്ല. എന്തിനാണ് കരച്ചിൽ വരുന്നതെന്ന് അറിയാത്തവണ്ണം മനസ് നിറഞ്ഞു. അപ്പോൾ അവിടെയുള്ളവരുടെ സന്തോഷം അഭിമാനം എത്രയായിരിക്കും !
CMRDF ൽ cash അയയ്ക്കാൻ എടുത്ത തീരുമാനം ഒരിക്കലും തെറ്റിയില്ല #wayanadtownship .https://t.co/aei1R8ZReN