പ്രിവിലേജ്ഡ് ക്ലാസ്സ് വീണ്ടും പറയും ഓരോ 5 വർഷം കൂടുമ്പോളും മാറി മാറി ഭരിക്കട്ടെ അതാണ് അതിന്റെ ഒരു ബ്യൂട്ടി എന്ന്.. കാരണം ഇവന്മാർ ഈ കാണിച്ചു കൂട്ടുന്ന ദ്രോഹം മുഴുവൻ അനുഭവിക്കുന്നത് യാതൊരു പ്രിവിലേജും ഇല്ലാത്ത ഒരുപറ്റം പാവം മനുഷ്യർ ആയിരിക്കുമല്ലോ.. Kfon പോയാൽ എന്താ കാശ് കൊടുത്താൽ ഇന്റർനെറ്റ് കിട്ടും അല്ലേ?
മാതാജിയുടെ അഭിപ്രായത്തിൽ ആദ്യ ഭരണത്തിൽ സഖാവ് വളരെ സൗമ്യനായിരുന്നു. ഒരു നല്ല പോസിറ്റീവ് വ്യൂ ഉണ്ടായിരുന്നു. കോവിഡിന്റെയും വെള്ളപ്പൊക്കം സമയത്ത് പല പ്രസ് മീറ്റും വളരെ പ്ലസന്റ് ആയിട്ടാണ് പുള്ളി പത്രക്കാരെ നേരിട്ടത്.
എന്നാൽ രണ്ടാം വട്ടം പുള്ളിക്കാരന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളാണ് വന്നത്. ചിലപ്പോൾ രോഗത്തിന്റേതായിരിക്കും ചിലപ്പോൾ മകളുടെ പേരുള്ള കേസിന്റെ സ്ട്രെസ് ആയിരിക്കും. സഖാവിന് ചിരിച്ചു അധികം കണ്ടിട്ടില്ല. ഇത് പുള്ളിക്കാരന് അഹങ്കാരം എന്ന രീതിയിലേക്ക് ജനങ്ങൾക്ക് തോന്നിത്തുടങ്ങി. പിന്നെ നവകേരള സദസ് ഇഷ്യൂ.
രണ്ടാം സർക്കാരിൽ പുള്ളിക്കാരൻ ഒഴിച്ചു ബാക്കിയുള്ള പഴയ നല്ല മന്ത്രിമാരെല്ലാം മാറ്റിയത് തെറ്റായിട്ടുള്ള രീതിയായിട്ടാണ് ജനങ്ങൾ കണ്ടത്. രവീന്ദ്രനാഥം ശൈലജ ടീച്ചറും ഒക്കെ നല്ല മന്ത്രിമാരായിരുന്നു. അവർക്ക് അവസരങ്ങൾ കൊടുത്തില്ല പകരം മരുമോനെ ക്കയറ്റി. അത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് കൊടുത്തത്.
ഇത്തവണ ടീച്ചറിനെ ഒതുക്കിയതാണ് എന്ന് മെസ്സേജ് ആണ് എല്ലാവർക്കും കിട്ടിയത്. ടീച്ചർ ജയിച്ചിരുന്നെങ്കിൽ നല്ലൊരു പ്രതിപക്ഷ നേതാവായി അടുത്തവട്ടം പാർട്ടിക്ക് കൂടുതൽ ചാൻസ് കണ്ടേനെ.
വളരെ അധികം കഷ്ടപ്പെട്ടാണ് മുസ്ലിങ്ങളുടെ വോട്ട് പാർട്ടി നേടിയെടുത്തത്. നടേശ മുതലാളി അവരെ ചീത്ത വിളിച്ചപ്പോൾ സഖാവ് ഒന്നും ചെയ്തില്ല എന്നാൽ അതേസമയം സതീശൻ ഓപ്പൺ ആയിട്ട് അത് തെറ്റാണെന്ന് തുറന്ന് പറഞ്ഞു. അത് പാർട്ട് നേടിയെടുത്ത ന്യുനപക്ഷ വോട്ട് കോൺഗ്രസിലേക്ക് പോകാൻ ഇടയായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ നമ്മൾക്ക് നല്ല തിരിച്ചടിയാണ് കിട്ടിയത്. എന്നാൽ അതിൽ നിന്ന് പാർട്ടി പാഠങ്ങൾ ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. പിന്നെ അതിനുള്ള സമയമില്ലായിരുന്നു.
ഇതിൽ ഏറ്റവും വലിയ പ്രശ്നമായിട്ട് അമ്മയ്ക്ക് തോന്നിയത് സർവ്വതും പിണറായി എന്നുള്ള ഒരു സന്ദേശമാണ് ജനങ്ങൾക്ക് കിട്ടിയത് എന്നാണ്. ജയിച്ചാൽ വീണ്ടും പിണറായി മുഖ്യമന്ത്രി ആയാലോ എന്നുള്ള ഒരു തെറ്റായ ധാരണയും ജനങ്ങൾക്കുണ്ടായി. വോട്ട് പിണറായിക്കെതിരായിട്ടാണ് പോയത് പാർട്ടിക്കെതിരായിട്ടല്ല എന്നാണ് സഖാവിന്റെ വിലയിരുത്തൽ.
വാൽ കഷ്ണം : അടുത്തവട്ടം പാർട്ടി തന്നെ തിരിച്ചു വരും. പ്രത്യേകിച്ച് പണിയെടുക്കണ്ട കോൺഗ്രസ് ഗ്രൂപ്പ് തന്നെ പണിയെടുത്തോളും എന്നാണ് മാതായുടെ അഭിപ്രായം 😂
People often and easily forget the good and remember the bad. But Pinarayi Vijayan was one of the finest Chief Ministers Kerala has seen—no doubt about that. Hold your head high, comrade @pinarayivijayan