ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണ്. ഇതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം കേരളത്തിനാണ് ലഭിച്ചത്. 138 കോടി രൂപ മാത്രമാണ് ഇതിനായി കേന്ദ്രം നൽകുന്നത്. എന്നാൽ കേരള സർക്കാർ ഒരുവർഷം ഇതിനായി ചിലവഴിക്കുന്നത് 1800 കോടി രൂപയാണ്.
സ. വീണ ജോർജ്
വിഷുവും ഈസ്റ്ററും പ്രമാണിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സാമൂഹ്യക്ഷേമ പെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്യാൻ തുടങ്ങി. 57 ലക്ഷം ഗുണഭോക്താക്കൾക്ക് 3,200 രൂപ വീതം ലഭിക്കും. ഇതിനായി 1746.44 കോടി രൂപ അനുവദിച്ചു. ഏപ്രിൽ 14-നകം വിതരണം പൂർത്തിയാകും.