ഇന്നിന്റെ അവസ്ഥയിൽ
ഓർമകൾക്ക് മാത്രമേ ജീവിതത്തെ
മുഷിപ്പിക്കാതിരിക്കാൻ
കഴിയുന്നുള്ളു..
എന്നിരിക്കലും അവ
ശല്യമാകുമ്പോൾ ആ
പടിവാതിൽ അടക്കാതെ
നിവർത്തിയില്ല...
പണ്ട് അടഞ്ഞു പോയ പടിവാതിലുകൾക്കപ്പുറം പടുത്തുയർത്തിയ കൊട്ടാരങ്ങൾ കാണാമായിരുന്നു..
ആഞ്ഞടിച്ച കാറ്റിൽ അടഞ്ഞു പോയ വാതിൽപാളിയുടെ പ്രകമ്പനത്തിൽ ആ കൊട്ടാരങ്ങളിന്നു നിലം പൊത്തിയത് ആരും കണ്ടില്ല...
ആ പടി ഇറങ്ങുമ്പോൾ
ഹൃദയം നൊന്തിട്ടില്ല..
കണ്ണ് നിറഞ്ഞിട്ടില്ല...
വിരഹ വേദന അലട്ടിയിട്ടില്ല...
പക്ഷെ... പിന്നീടറിഞ്ഞു ആ നോവുകളെല്ലാം ഇടയ്ക്കിടെ തേടിയെത്തുമ്പോൾ..
ഇനിയൊരു തിരിഞ്ഞു നോട്ടമുണ്ടെങ്കിൽ..
ഇനിയൊരു സ്വപ്നമുണ്ടെങ്കിൽ..
അവിടെ ഒരേ ഒരു നാമമേ ഉള്ളൂ
ഇനിയും മങ്ങാത്ത ഓർമകളോടെ..
ഞാൻ നിനക്കാരാണെന്നു എനിക്കറിയാം !
നീ എനിക്കാരായിരുന്നുവെന്നും എനിക്കറിയാം!
എന്നിട്ടും നിന്നില്നിന്നകന്നുവെങ്കിൽ അത്രമേൽ ഞാൻ നിന്നെ സ്നേഹിച്ചിരുന്നുവെന്നു നീയറിയുക!!