ഈ ഇലക്ഷന് ശേഷം മാത്രം അച്ഛനുണ്ട് എന്ന് തിരച്ചറിഞ്ഞവനെ സതീശാ ഭയക്കില്ല കാരണം ഇത് കോൺഗ്രസല്ല ഓർമ വെച്ച നാൾ മുതൽ സ്വന്തം രക്ഷിതാക്കളുടെ അഭിമാനത്തോടെ പറയാൻ കഴിയുന്ന വിപ്ലവകാരികളുടെ പ്രസ്ഥാനം അതിനെ ഇല്ലായ്മ ചെയ്യാൻ നീയും നിന്റെ ഇപ്പോഴത്തെ ദില്ലി അച്ഛനും ഇനിയും ഒരു പാട് വളരണം കേട്ടോ
ഒരു ബെഞ്ചിൽ ഇരിക്കുന്ന മനുഷ്യനെ നോക്കി “പതനം” ആഘോഷിക്കുന്നവർ, ആ മനുഷ്യൻ നടന്ന കനൽവഴികൾ ഒരിക്കലെങ്കിലും അറിഞ്ഞിട്ടുണ്ടോ?
റെയിൽവേ സ്റ്റേഷനിലെ ഒരു ബെഞ്ചിൽ പിണറായി വിജയൻ ഇരിക്കുന്ന ഒരു ചിത്രം കണ്ടിട്ട് ചിലർ എഴുതുന്നത് “ഏകാധിപതിയുടെ പതനം ഇങ്ങനെയായിരിക്കും” എന്നാണ്.
പക്ഷേ, ഒരു കമ്മ്യൂണിസ്റ്റിനെ മനസ്സിലാക്കാൻ രാജകീയ കസേരകളോ, പ്രോട്ടോക്കോളുകളോ, ചുവന്ന പരവതാനികളോ മാത്രം നോക്കിയാൽ പോരാ; അവൻ നടന്ന് വന്ന കനൽവഴികൾ നോക്കണം.
പിണറായി വിജയൻ അധികാരത്തിന്റെ ആഡംബരത്തിൽ നിന്ന് ജനിച്ച നേതാവല്ല.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജന്മം കൊണ്ട കണ്ണൂരിന്റെ രാഷ്ട്രീയ മണ്ണിൽ, വർഗസമരത്തിന്റെ ചൂടിൽ, അടിച്ചമർത്തലിന്റെയും വേട്ടയാടലിന്റെയും കാലത്ത് രൂപപ്പെട്ട ഒരു കമ്മ്യൂണിസ്റ്റാണ് അദ്ദേഹം. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന്, KSF-ലൂടെ സംഘടനാപ്രവർത്തനങ്ങളിൽ നിന്ന് യുവജനപ്രസ്ഥാനത്തിലേക്കും പിന്നീട് പാർട്ടിയുടെ കഠിനമായ സംഘടനാ ജീവിതത്തിലേക്കും വളർന്ന നേതാവാണ് അദ്ദേഹം.
25-ാം വയസ്സിൽ കൂത്തുപറമ്പിൽ നിന്ന് നിയമസഭയിലെത്തിയ ഒരാൾ. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎമാരിൽ ഒരാളായി പൊതുജീവിതം ആരംഭിച്ച ഒരാൾ. പിന്നീട് അധികാരത്തിന്റെ എളുപ്പവഴികളിലൂടെയല്ല, പാർട്ടിയുടെ സംഘടനാ ഉത്തരവാദിത്തങ്ങളിലൂടെയാണ് അദ്ദേഹം വളർന്നത്.
അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ദീർഘകാലം CPI(M) സംസ്ഥാന സെക്രട്ടറിയായിരുന്നു. 1998 മുതൽ 2015 വരെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. പൊളിറ്റ് ബ്യൂറോ അംഗമായും, 2016 മുതൽ 2026 വരെ രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു. ഇതൊന്നും ഒരു ദിവസം കൊണ്ട് ലഭിച്ച സ്ഥാനങ്ങളല്ല. പതിറ്റാണ്ടുകളോളം നീണ്ട സംഘടനാ ജീവിതത്തിന്റെ ഫലമാണ്.
ഒരു ബെഞ്ചിൽ ഇരിക്കുന്ന ചിത്രം അപമാനമായി കാണുന്നവർക്ക് പ്രശ്നം പിണറായിയുടെ ഇരിപ്പ് അല്ല; അവരുടെ മനസ്സിലെ അധികാരബോധമാണ്. അവർക്ക് നേതാവ് എന്നാൽ ചുറ്റും പോലീസ്, മുന്നിലും പിന്നിലും പോലീസ് ഉദ്യോഗസ്ഥ അകമ്പടി, കയ്യിൽ അധികാരത്തിന്റെ ചിഹ്നങ്ങൾ അതാണ്.
ഇടതുപക്ഷത്തിന് നേതാവ് എന്നാൽ ജനക്കൂട്ടത്തിനിടയിലൂടെ പാർട്ടി പ്രവർത്തകർക്കിടയിലെ ഏവരും കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന സഖാവാണ്. പരാജയത്തിനുശേഷവും നിലപാട് നഷ്ടപ്പെടാത്ത രാഷ്ട്രീയ കാഴ്ച്ചപ്പാടുള്ള മനുഷ്യൻ.
തിരഞ്ഞെടുപ്പ് പരാജയം ഒരു ജനാധിപത്യ യാഥാർത്ഥ്യമാണ്. അത് അംഗീകരിക്കേണ്ടതാണ്. ഇടതുപക്ഷം അതിൽ നിന്ന് പഠിക്കണം, ആത്മപരിശോധന നടത്തണം, തിരുത്തേണ്ടിടത്ത് തിരുത്തണം. പക്ഷേ ഒരു തിരഞ്ഞെടുപ്പ് ഫലം കൊണ്ട് ഒരാളുടെ മുഴുവൻ രാഷ്ട്രീയജീവിതത്തെയും പരിഹസിക്കുന്നത് രാഷ്ട്രീയമല്ല; അത് രാഷ്ട്രീയ വൈരാഗ്യമാണ്.
പിണറായി വിജയനെ വിമർശിക്കാം. അദ്ദേഹത്തിന്റെ ഭരണത്തെ ചോദ്യം ചെയ്യാം. തീരുമാനങ്ങളോട് വിയോജിക്കാം. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്.
പക്ഷേ അടിയന്തരാവസ്ഥയുടെ അടിച്ചമർത്തൽ നേരിട്ട, പോലീസ് മർദനം അനുഭവിച്ച, പാർട്ടി സംഘടനയുടെ കഠിനമായ വഴികളിലൂടെ നടന്ന, കേരളത്തിൽ ഇടതുപക്ഷത്തെ ദീർഘകാലം നയിച്ച ഒരു നേതാവിനെ മഹാപ്രളയം തുടച്ചുമാറ്റിയ കേരളത്തെ പുനർനിർമ്മിച്ച കേരളത്തിന്റെ ക്യാപ്റ്റനെ ഒരു ബെഞ്ചിലെ ചിത്രത്തിലേക്ക് ചുരുക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ അശ്ലീലമാണ്.
ഇന്ന് അദ്ദേഹം ഭരണകക്ഷിയുടെ നേതാവല്ലെങ്കിൽ എന്താണ്?
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ അധികാരം അവസാനവാക്കല്ല.
അധികാരം നഷ്ടപ്പെട്ടാൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറയുന്നവർ അതോടെ അവസാനിക്കുന്നവർ വലതുപക്ഷ കാഴ്ചപ്പാടുള്ളവർ ആണ്. അധികാരമില്ലാത്ത കാലത്തും ജനപക്ഷത്ത് നിൽക്കുന്നവരാണ് ഇടതുപക്ഷം.
പിണറായി വിജയൻ ഇന്ന് ഒരു ബെഞ്ചിൽ ഇരിക്കുന്നുണ്ടെങ്കിൽ, അതിൽ അപമാനമൊന്നുമില്ല.അത് ഒരു സാധാരണ മനുഷ്യന്റെ ലാളിത്യമാണ്. അത് അധികാരത്തെ ശരീരത്തിലും മനസ്സിലും ഒട്ടിച്ചുപിടിക്കാത്ത ഒരു രാഷ്ട്രീയജീവിതത്തിന്റെ ചിത്രം കൂടിയാണ്.
കസേര മാറാം. പദവി മാറാം. അധികാരം വരാം, പോകാം.
പക്ഷേ കനൽവഴികളിലൂടെ നടന്ന മനുഷ്യരുടെ ചരിത്രം ഒരു ഫോട്ടോ കൊണ്ട് ഇല്ലാതാക്കാനാവില്ല. അത് മനഃസ്സാക്ഷിയുടെ കോടതിയിൽ മാത്രം അഭയം കണ്ടവരുടെയോ, കീറിയ ഖദർ ഉടുപ്പ് ഇട്ട് നടക്കുന്നവരുടെയോ, മണി ചെയിൻ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന നേതാക്കളുടെ പിന്നാലെ കീ ജയ് വിളിക്കുന്നവർക്ക് ഒരിക്കലും ബോധ്യപ്പെടുകയില്ല.
@j_P_Jo@reporter_tv@SParuthikad എന്തോ കണ്ടിട്ട് വല്ലാതെ സങ്കടം വരുന്നു 😪 3 കുട്ടികൾ നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയെ ആണ് സ്മൃതി @SParuthikad PR വർക്ക് എന്ന് പറഞ്ഞു ഇകഴ്ത്തിയത്