Ip ബിനു ഊഞ്ഞാൽ ആടിയതിന് ഇ ഡി കേസിൽ ജാമ്യം റദ്ദാകാൻ പോലീസ്
ഊഞ്ഞാൽ ആട്ടമൊക്കെ ജാമ്യവ്യവസ്ഥ ലംഘിക്കാൻ ഉള്ള ക്രിമിനൽ കുറ്റമായോ
അടിപൊളി 🤣
പാലത്തായി പോക്സോ കേസിലെ സംഘിക്കു ജാമ്യം ലഭിക്കാൻ കുടുംബം അറിയാതെ റിപ്പോർട്ടും നല്ല ആഭ്യന്തരം 🤌
ഒരു തുറമുഖം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല.
വിഴിഞ്ഞത്ത് EXIM പ്രവർത്തനം തുടങ്ങി, ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി വി.ഡി. സതീശൻ.
വാർത്ത കടന്നുപോകും മുൻപ്: കേരളം ഇതുവരെ എന്ത് ചെലവഴിച്ചു, തുറമുഖം ഇതുവരെ എന്ത് ചെയ്തു, ഇനിയും എന്ത് ബാക്കി.
ത്രെഡ് 🧵
(മലയാളത്തിൽ) 👇
#വിഴിഞ്ഞം #Vizhinjam #VizhinjamPort #Kerala
ധീരജ് എന്ന വിദ്യാർത്ഥിയെ കുത്തിക്കൊന്ന കൊലയാളി നിഖിൽ പൈലി എന്ന കൊടും ക്രിമിനൽ കേരളത്തിൻ്റെ വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ കയറി നിരങ്ങുമ്പോൾ ആണ് അർജുൻ ആയങ്കിക്ക് കാപ്പ..
നല്ല ബെസ്റ്റ് ഭരണം..
ചരിത്രത്തോട് കണ്ണടച്ച് കലയിൽ കുലസ്ത്രീ വത്കരണം സ്വപ്നം കണ്ട് നടക്കുന്ന കുറേയെണ്ണം ഒന്നിച്ചു ഓരിയിട്ടത് കൊണ്ട് ഇത്തിരി പബ്ലിസിറ്റി കൂടുതൽ കിട്ടി അത്രേ ഒള്ളൂ...
ഇങ്ങനെയൊരു ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടോ?
ഇതൊരു സിനിമാ പോസ്റ്റർ അല്ല കെട്ടോ.
ഇത് കേരളത്തിൽ നടന്നതാണ്.
ഈ ചിത്രത്തിൽ കാണുന്നത് കെ അജിതയാണ്.
പണ്ട്,
1970 കളിൽ,കോൺഗ്രസ്സ് ഭരണകാലത്താണ് ഈ സംഭവം അരങേറിയത്.
ഇന്ന് അർദ്ധനഗ്നയായി നാടകത്തിൽ അഭിനയിച്ചതിനെ ആക്ഷേപിക്കുന്നവർ ഓർക്കേണ്ടത്,
ഇത്തരം കൊടിയ പീഡനങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ആ നാടക അവതരണങ്ങളെന്നാണ്.
സ്നേഹലതാ റെഡ്ഢി അടിയന്തരാവസ്ഥയിൽ കൊല്ലപ്പെടും മുമ്പേ, അജിത കേരളത്തിൽ കൊടിയ പീഡനത്തിന് വിധേയമായിരുന്നു.
മിസ നാടകത്തിൽ, സ്നേഹലതാ റെഡ്ഢിയെയാണ് പ്രതീകാത്മകമായി അവതരിപ്പിച്ചത്.
അവരനുഭവിച്ച കൊടിയ പീഡനങ്ങളുടെ ഭാഗം മാത്രമാണത്.
അതൊക്കെ കാണുമ്പോൾ കുരു പൊട്ടുന്നവർ ഓർക്കുക, അക്കാലം തിരികെ വരാതിരിക്കാനുള്ള പ്രതിരോധങ്ങളുടെ ഭാഗമാണ് ഇത്തരം അവതരണങ്ങൾ.
ഓർമ്മകൾ ഉണ്ടായിരിക്കണം.
സംവദിക്കാൻ വിവരമില്ലാത്തത് കൊണ്ടാണ് സംഘി - കൊങ്ങി - മൂരികൾ തുണിയുടെ അളവടുത്ത് ആഭാസം വിളമ്പുന്നത്!
ഇത്രയും അശ്ലീലം നിറഞ്ഞ നിങ്ങളുടെ ചുറ്റും ജീവിക്കുന്ന സഹജീവികളെ കുറിച്ച് ആലോചിക്കുമ്പോൾ നിസ്സഹായത തോന്നുന്നു.
#misa#dyfi
ഭരണകൂടത്തിന്റെ ക്രൂരമായ ജയിൽ അറകൾക്കുള്ളിൽ, ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെട്ട് അന്ത്യശ്വാസം വലിക്കുമ്പോഴും ജനാധിപത്യത്തിന്റെ വെളിച്ചത്തിനായി സ്വന്തം ജീവിതം ഹോമിച്ച ഒരു സ്നേഹാർദ്രമായ വിപ്ലവത്തിന്റെ പേരാണ് സ്നേഹലത റെഡ്ഡി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടായ അടിയന്തരാവസ്ഥയുടെ ആദ്യ രക്തസാക്ഷിയായി അവർ മാറിയത് കേവലം ആകസ്മികത കൊണ്ടായിരുന്നില്ല, മറിച്ച് അടിച്ചമർത്തലുകൾക്ക് മുന്നിൽ തലകുനിക്കാത്ത ഒരു കലാകാരിയുടെ നിശ്ചയദാർഢ്യം കൊണ്ടായിരുന്നു. ഒരുപക്ഷേ, ആധുനിക കാലത്തെ പുതിയ തലമുറയ്ക്ക് സ്നേഹലത എന്ന പേര് അപരിചിതമായിരിക്കാം; എന്നാൽ അധികാരത്തിന് മുന്നിൽ സത്യം ഉറക്കെപ്പറഞ്ഞ് ജീവൻ വെടിഞ്ഞ ആ മഹത്ജീവിതം ഇന്നത്തെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ നാം ഓരോരുത്തരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.
ചെന്നൈയിലെ സാഹിത്യ-നാടക വേദികളിൽ സജീവ സാന്നിധ്യമായിരുന്ന സ്നേഹലത റെഡ്ഡി, 'മദ്രാസ് പ്ലെയേഴ്സ്' എന്ന പ്രശസ്തമായ സാംസ്കാരിക കൂട്ടായ്മയിലൂടെയാണ് കലാപ്രവർത്തനം ശക്തമാക്കിയത്. യു ആർ അനന്തമൂർത്തിയുടെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി ഭർത്താവ് പട്ടാഭിരാമ റെഡ്ഡി സംവിധാനം ചെയ്ത് 1970-ൽ ദേശീയ പുരസ്കാരം നേടിയ 'സംസ്കാര' എന്ന കന്നഡ ചിത്രത്തിലെ 'ചന്ദ്രി' എന്ന കഥാപാത്രത്തിലൂടെ അവർ സിനിമാപ്രേമികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. രാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ വിശ്വസിച്ചിരുന്ന സ്നേഹലതയും ഭർത്താവും കലയെ കേവലം വിനോദോപാധിയാക്കാതെ സാമൂഹിക പോരാട്ടങ്ങളുടെ ആയുധമാക്കുകയാണ് ചെയ്തത്. 1975-ൽ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, അവരുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഒളിപ്പോര് നയിച്ച ജോർജ് ഫെർണാണ്ടസ് അടക്കമുള്ള നേതാക്കൾക്ക് അഭയം നൽകിയത് സ്നേഹലതയുടെ ധീരതയ്ക്കുള്ള തെളിവായിരുന്നു.
തുടർന്ന് വിഖ്യാതമായ ബറോഡ ഡൈനാമൈറ്റ് കേസുമായി ബന്ധപ്പെടുത്തി 1976 മേയ് മാസത്തിൽ പോലീസ് അവരെ തടവിലാക്കി. കരിനിയമമായ മിസ (MISA) ചുമത്തി ബംഗളൂരു സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ട അവർക്ക് യാതൊരുവിധ നിയമസഹായവും ലഭിച്ചില്ല. കടുത്ത ആസ്ത്മ രോഗിയായിരുന്നിട്ടും ഏകാന്ത തടവിൽ കഴിഞ്ഞ സ്നേഹലതയ്ക്ക് പ്രാഥമിക വൈദ്യസഹായം പോലും നിഷേധിക്കപ്പെടുകയായിരുന്നു. ജയിലറയ്ക്കുള്ളിൽ വെച്ച് മരിച്ചാൽ അത് വലിയ ജനരോഷത്തിന് കാരണമാകുമെന്ന് ഭയന്ന് 1977 ജനുവരി ആദ്യവാരം ഭരണകൂടം അവരെ പരോളിൽ വിട്ടയച്ചെങ്കിലും, മോചിതയായി ദിവസങ്ങൾക്കകം ജനുവരി 20-ന് തങ്ങളുടെ 44-ാം വയസ്സിൽ ആ ധീര വനിത ലോകത്തോട് വിടപറഞ്ഞു. സ്നേഹലതയുടെ ദുരന്തപൂർണ്ണമായ രക്തസാക്ഷിത്വം അടിയന്തരാവസ്ഥയുടെ ക്രൂരതകൾ തുറന്നുകാട്ടുന്ന ചരിത്ര രേഖയായി മാറി. സ്വന്തം ശ്വാസം നിലയ്ക്കുമ്പോഴും തടവറയ്ക്കുള്ളിലെ മനുഷ്യർക്കായി ഉറക്കെ ശബ്ദമുയർത്തിയ അവരുടെ ഡയറിക്കുറിപ്പുകൾ, ഭയത്തിന്റെ കാലത്ത് ഒരു സ്ത്രീ സ്വന്തം ചോര കൊണ്ടെഴുതിയ ഏറ്റവും തീക്ഷ്ണമായ പ്രതിരോധ രേഖയാണ്.
ഈ ചരിത്രത്തിന് കേരളവുമായും പ്രത്യേകിച്ച് കോട്ടയവുമായും ആഴത്തിലുള്ള ബന്ധമുണ്ട്. 1978-79 കാലഘട്ടത്തിൽ കേരള സർവ്വകലാശാലയുടെ ചരിത്രത്തിലെ ആദ്യ എസ്എഫ്ഐ ചെയർമാനായി വി സുരേഷ് കുറുപ്പ് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കോട്ടയത്ത് വെച്ച് നടന്ന കലോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയത് സ്നേഹലത റെഡ്ഡിയുടെ മകൾ നന്ദന റെഡ്ഡി ആയിരുന്നു. അന്ന് അടിയന്തരാവസ്ഥയുടെ രാഷ്ട്രീയം പേറിയവർ നന്ദനയെ കോട്ടയത്ത് കാലു കുത്തിക്കില്ല എന്ന് ആക്രോശിച്ചപ്പോൾ, അതിനെ പ്രതിരോധിക്കാൻ നഗരത്തിലെ ചുമട്ടുതൊഴിലാളി സഖാക്കൾ നാഗമ്പടത്ത് കാവലൊരുക്കിയ ചരിത്രം കോട്ടയംകാർക്ക് ഒരിക്കലും മറക്കാനാകില്ല. ഭീഷണികളെ തൃണവൽഗണിച്ച് നന്ദന പരിപാടിയിൽ പങ്കെടുക്കുകയും, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ തുടർച്ചയെന്നോണം ആ ചടങ്ങ് മാറുകയും ചെയ്തു.
അധികാരത്തിന്റെയും ചൂഷണത്തിന്റെയും രാഷ്ട്രീയം തുറന്നു കാട്ടുന്ന ചരിത്ര സത്യങ്ങൾ ഇന്നും ചിലരെ ഭയപ്പെടുത്തുന്നുണ്ട്.
തൃശൂരിൽ നടന്നു കൊണ്ടിരിക്കുന്ന ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയേറ്റർ അവതരിപ്പിച്ച 'മിസ' എന്ന നാടകം വലിയ ചർച്ചകൾക്ക് വഴിതുറക്കുമ്പോൾ, ചരിത്രത്തിന്റെ യഥാർത്ഥ നേർരേഖകളെ തുറന്നുകാട്ടാൻ കഴിയുന്നു എന്നതുതന്നെയാണ് അതിന്റെ വിജയം. ചോരയും ചൂഷണവും കലർന്ന ഇന്ത്യൻ യാഥാർത്ഥ്യങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഈ നാടകം, കരിമ്പ് പാടങ്ങളിൽ ഗർഭപാത്രം നഷ്ടപ്പെട്ട സ്ത്രീത്തൊഴിലാളികളുടെയും വെന്തുമരിക്കുന്ന തൊഴിലാളികളുടെയും കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികളുടെയും വേദനകൾക്കൊപ്പം സ്നേഹലത റെഡ്ഡിയുടെ തടവറ അനുഭവങ്ങളും വരച്ചു കാട്ടുന്നു. തടവറയിൽ ജനിക്കുന്ന 'മിസ' എന്ന കുഞ്ഞും, ചങ്ങലകളിൽ ബന്ധിതനായി കോടതിയിലേക്ക് നീങ്ങുന്ന ജോർജ് ഫെർണാണ്ടസും പ്രേക്ഷകനിൽ ഉണ്ടാക്കുന്ന വിറങ്ങലിപ്പ് ചെറുതല്ല. എന്നാൽ, നാടകത്തിലെ ചില രംഗങ്ങൾക്കൊപ്പം സിനിമകളിലെ മസാല ദൃശ്യങ്ങൾ ചേർത്തുവെച്ച് എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ഞരമ്പ് രോഗി എന്ന് വിളിപ്പേരുള്ള മുൻ എംഎൽഎ അടക്കമുള്ള ചിലരുടെ മാനസികാവസ്ഥ യഥാർത്ഥത്തിൽ സദാചാരബോധമല്ല; മറിച്ച്, പൊള്ളുന്ന ചരിത്രസത്യങ്ങളോടുള്ള ഭയത്തിൽ നിന്നാണ് ഇത്തരം അപഹാസ്യമായ തന്ത്രങ്ങൾ പിറവിയെടുക്കുന്നത്. പുതിയ തലമുറ ചരിത്രത്തെ സത്യസന്ധമായി മനസ്സിലാക്കുമെന്നും, ചോദ്യങ്ങൾ ചോദിക്കാനുള്ള ആർജ്ജവം കാണിക്കുമെന്നുമുള്ള തിരിച്ചറിവാണ് ഫാസിസ്റ്റ് ആശയങ്ങളെ അസ്വസ്ഥമാക്കുന്നത്. ആശയങ്ങളെ ആശയം കൊണ്ടും കലയെ കല കൊണ്ടും നേരിടുന്നതിന് പകരം സദാചാര വേലിക്കെട്ടുകൾ തീർക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല.
ഒരു മണിക്കൂർ 10 മിനിറ്റ് നീളുന്ന ഈ നാടകം വെറുമൊരു ഭൂതകാല ഓർമ്മപ്പെടുത്തൽ മാത്രമല്ല. സ്റ്റാൻ സ്വാമിയും റോണാ വിൽസണും ഭീമ കോരെഗാവ് കേസുകളും പെഗാസസ് നിരീക്ഷണങ്ങളും നിറഞ്ഞ വർത്തമാനകാല ഇന്ത്യയോട് നാടകം ഉറക്കെ ചോദിക്കുന്നു: "അടിയന്തരാവസ്ഥ നിയമപരമായി അവസാനിച്ചിരിക്കാം, എന്നാൽ ഭയം അവസാനിച്ചോ?" കവിതയും സാക്ഷ്യവും പ്രതിഷേധവും സംഗീതവും ശരീരവും ചേർന്ന ഒരു ജനകീയ രാഷ്ട്രീയ പ്രകടനമായി മാറി, "ഇനി നിങ്ങളുടെ ഊഴമാണ്" എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവസാനിക്കുന്ന ഈ കലാസൃഷ്ടി ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്വാസകോശത്തിൽ മുഴങ്ങുന്ന മുന്നറിയിപ്പാണ്.
ചരിത്രം എല്ലായ്പ്പോഴും ഭരണകൂടങ്ങളുടെ വിളംബരങ്ങളല്ല, മറിച്ച് സ്നേഹലത റെഡ്ഡിയെപ്പോലുള്ള വിപ്ലവകാരികളുടെ രക്തവും കണ്ണീരും പോരാട്ട വീര്യവും കൊണ്ട് എഴുതപ്പെടുന്നതാണ്. ഭരണകൂട ഭീകരത നിറഞ്ഞാടിയ അടിയന്തരാവസ്ഥയുടെ അടിച്ചമർത്തലുകൾക്കെതിരെ ഉയർന്ന പ്രതിരോധത്തിന്റെ ശബ്ദങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല. കലയെ ഭയക്കുന്ന, ചോദ്യങ്ങളെ ഭയക്കുന്ന ഏതൊരു അധികാര ഘടനയ്ക്കും മുന്നിൽ 'മിസ' പോലുള്ള നാടകങ്ങളും സ്നേഹലതയുടെ ജീവിതവും ഒരു വലിയ മുന്നറിയിപ്പാണ്. ഭരണകൂട ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ സ്നേഹലത റെഡ്ഡിയുടെ സ്മരണകളും, കലാവിഷ്കാര സ്വാതന്ത്ര്യവും വരുംകാലങ്ങളിലും മാറ്റമില്ലാതെ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും. വിയോജിപ്പുകളുടെ നാവിൻതുമ്പുകളെ മുറിച്ചു കളയാൻ ശ്രമിക്കുന്ന സദാചാര വാദികൾക്കും ഭരണകൂട ഭീകരതകൾക്കും എതിരെയുള്ള പോരാട്ടം തുടർന്നു കൊണ്ടു തന്നെയിരിക്കും.
kannan pk